സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. ഭവന നിർമ്മാണത്തിനായി പ്രത്യേക നിക്ഷേപ പദ്ധതികൾ ഇല്ലാത്തവർ ഭവന വായ്പകളെയാണ് ആശ്രയിക്കുന്നത്. ദീർഘകാല തിരിച്ചെടവിൽ ഉയർന്ന തുക എന്നതാണ് പൊതുവേ ഭവന വായ്പകളുടെ രീതി. അതുകൊണ്ടുതന്നെ വായ്പ തുകയേക്കാൾ ഉയർന്ന തുക പലിശയിനത്തിൽ മാത്രം തിരിച്ചടയ്ക്കേണ്ടി വരും. പ്രതിവർഷം 8 ശതമാനം പലിശ നിരക്കിൽ 20 വർഷത്തേക്ക് എടുത്ത 50 ലക്ഷം രൂപയുടെ ഭവനവായ്പയ്ക്ക് 50,37,281 രൂപ പലിശയിനത്തിൽ വായ്പക്കാരൻ അടയ്ക്കുന്നു. അതേ തുകയ്ക്ക്, അതായത് 50 ലക്ഷം രൂപയ്ക്ക് 9 ശതമാനം പലിശ നിരക്കിലുള്ള വായ്പയിൽ, പലിശ മാത്രം 57,96,711 രൂപയാകും. മൊത്തം തിരിച്ചടവ് 10,796,711 രൂപയായി മാറുന്നു.
അതായത് ദീർഘകാലത്തേക്കുള്ള ഭവന വായ്പയുടെ പലിശ നിരക്ക് ഉയർന്നതാണെങ്കിൽ തിരിച്ചടവും വലിയ തുക ആയിരിക്കും. എന്നാൽ ലോണിന്റെ രണ്ടാം വർഷം മുതൽ എല്ലാ വർഷവും ഒരു അധിക ഇഎംഐ അടയ്ക്കുകയാണെങ്കിൽ, 20 വർഷത്തെ ലോൺ വെറും 12 വർഷത്തിനുള്ളിൽ തിരിച്ചടയ്ക്കാനാകും. അധികമായി അടയ്ക്കുന്ന തുക വായ്പ ഈ സുപ്രധാന മാറ്റം സംഭവിക്കുന്നത് വായ്പയുടെ പ്രധാന തുകയുമായി മുൻകൂർ പേയ്‌മെന്റ് ക്രമീകരിക്കപ്പെടുന്നതിനാൽ, നിങ്ങൾ അടയ്‌ക്കുന്ന പലിശ ഗണ്യമായി കുറയുന്നു, അതുപോലെ തന്നെ ലോൺ വേഗത്തിൽ തിരിച്ചടയ്ക്കാൻ നിങ്ങളെ സഹായിക്കുന്നു.

20 വർഷത്തെ ലോൺ എങ്ങനെ 12 വർഷം കൊണ്ട് തിരിച്ചടയ്ക്കാം
1. വർഷത്തിൽ ഒരു അധിക ഇഎംഐ
ഭവനവായ്പ 20 വർഷത്തേക്ക് ഒമ്പത് ശതമാനം പലിശ നിരക്കിൽ 50 ലക്ഷം രൂപയാണ് എന്ന് കരുതുക. ഈ സാഹചര്യത്തിൽ പ്രതിമാസ ഇഎംഐ 44,986 രൂപയായിരിക്കും. അതായത് ഒരു വർഷം 5,39,832 രൂപ തിരിച്ചടയ്ക്കണം. എന്നാൽ എല്ലാ വർഷവും ഒരു അധിക ഇഎംഐ അടയ്ക്കാൻ തുടങ്ങിയാൽ വെറും 12 വർഷത്തിനുള്ളിൽ ലോൺ പൂർണ്ണമായും തിരിച്ചടയ്ക്കാം. അതായത് 1,13, 25, 37, 49........ തുടങ്ങിയ മാസങ്ങളിൽ രണ്ട് ഇഎംഐ (89,972 രൂപ) രൂപ അടക്കണമെന്ന് സാരം.
2. എല്ലാ വർഷവും 5% അധിക തിരിച്ചടവ്
ഭവനവായ്പ 20 വർഷത്തേക്ക് ഒമ്പത് ശതമാനം പലിശ നിരക്കിൽ 50 ലക്ഷം രൂപയാണ് എന്ന് തന്നെ കരുതുക. എല്ലാ വർഷവും 5 ശതമാനം അധിക തുക അടച്ചാൽ, 12 വർഷത്തിനുള്ളിൽ മുഴുവൻ ലോണും അടച്ചു തീർക്കാം. അതായത് 97 മാസത്തെ ഇഎംഐകൾ ലാഭിക്കാം. ഏകദേശം 38 ലക്ഷം രൂപ. ഭാവിയിൽ ജോലിയിൽ പ്രമോഷൻ കിട്ടുമ്പോൾ സ്വാഭാവികമായി ശമ്പളത്തിലും വർദ്ധനവ് ഉണ്ടാകും. ഈ തുക ഉപയോഗിച്ച് എല്ലാ വർഷങ്ങളിലും ലോൺ തുകയിൽ വർദ്ധനവ് വരുത്തുക. അതോടൊപ്പം എല്ലാ ഓഫീസുകളിലും ഓരോ വർഷവും ജീവനക്കാർക്ക് ബോണസ് നൽകാറുണ്ട്.
ഈ തുക അധിക ഇഎംഐ നൽകാനായി ഉപയോഗിക്കാൻ സാധിക്കും. ഭാവിയിൽ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുകയാണെങ്കിൽ, അതേ ബാങ്കിൽ നിന്ന് കുറഞ്ഞ പലിശ നിരക്കിൽ ലോൺ റീഫിനാൻസ് ചെയ്യുന്നതിനെക്കുറിച്ച് എപ്പോഴും ചിന്തിക്കാവുന്നതാണ്. കുറഞ്ഞ പലിശയുള്ള ഒരു വായ്‌ച പുതിയതായി എടുത്ത് കൂടിയ പലിശയുള്ള പഴയ വായ്‌പ പൂർണമായും തിരിച്ചടക്കുന്ന രീതിയാണ് ലോൺ റീഫിനാൻസിങ്. കുറഞ്ഞ പലിശ നിരക്കിന്‍റെ ആനുകൂല്യം നേടുന്നതിനും, യഥാര്‍ഥ വായ്‌പ തുകയക്ക് ടോപ്പ്- അപ്പ് നേടുന്നതിനും വേണ്ടിയാണ് പലരും റീഫിനാന്‍സിങ് ചെയ്യുന്നത്.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications