സാധാരണ പശ്ചാത്തലത്തില്‍ നിന്നും കഠിന പ്രയത്നത്തിലൂടെ പടിപടിയായി ഉയര്‍ന്ന് രാജ്യത്തെ അതിസമ്പന്നരുടെയും സംരംഭകരുടേയും മുന്‍നിരയിലേക്കു വന്ന അത്ഭുത ജീവിത കഥയാണ് രാധാകിഷന്‍ ധമാനി എന്ന ആര്‍കെ ധമാനിയുടേത്. ഒരേസമയം ട്രേഡറായും വാല്യൂ ഇന്‍വെസ്റ്ററായും ഇന്ത്യന്‍ ഓഹരി വിപണിയിലെ 'നിശ്ശബ്ദനായ രാജാവ്' എന്നു വിളിപ്പേരുള്ള ധമാനി തിളങ്ങുന്നു. അതേസമയം, വിപണിയില്‍ ഏറെ ചാഞ്ചാട്ടങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച മാര്‍ച്ച് സാമ്പത്തിക പാദത്തില്‍ ധമാനി, തന്റെ പക്കലുള്ള ഒരു സ്മോള്‍ കാപ് ഓഹരിയില്‍ വിഹിതം വര്‍ധിപ്പിച്ചപ്പോള്‍ മറ്റൊരു മിഡ് കാപ് ഓഹരിയില്‍ പങ്കാളിത്തം കുറയ്ക്കുകയും ചെയ്തു.
ഏറ്റവും ഒടുവില്‍ ലഭ്യമായ രേഖകള്‍ പ്രകാരം സിഗരറ്റ്, പുകയില ഉത്പാദകരായ വിഎസ്ടി ഇന്‍ഡസ്ട്രീസിലാണ് ധമാനി ഓഹരി വിഹിതം വര്‍ധിപ്പിച്ചത്. ജനുവരി- മാര്‍ച്ച് പാദത്തില്‍ 12,000 ഓഹരികളാണ് അദ്ദേഹം വാങ്ങിയത്. അദ്ദേഹത്തിന്റെ നിക്ഷേപക കമ്പനികളിലൊന്നായ ഡെറിവ് ട്രേഡിങ് & റിസോര്‍ട്ട്സ് മുഖേനയാണ് ഓഹരികളില്‍ നിക്ഷേപം നടത്തിയത്. വെള്ളിയാഴ്ച 3,129 രൂപ നിലവാരത്തിലാണ് വിഎസ്ടി ഇന്‍ഡസ്ട്രീസ് ഓഹരികള്‍ ക്ലോസ് ചെയ്തത്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഓഹരി 7 ശതമാനത്തോളം ഇടിവാണ് നേരിടുന്നത്.
നിലവില്‍ വിഎസ്ടി ഇന്‍ഡസ്ട്രീസിന്റെ (BSE: 509966, NSE: VSTIND) ഭൂരിഭാഗം ഓഹരികളും ധമാനിയുടെ നിക്ഷേപ കമ്പനികളായ ബ്രൈറ്റ് സ്റ്റാര്‍ ഇന്‍വെസ്റ്റ്മെന്റും ഡെറിവ് ട്രേഡിങ് & റിസോര്‍ട്ട്സ് മുഖേന സ്വന്തമായുണ്ട്. മാര്‍ച്ച് 31-ന് ലഭ്യമായ രേഖകള്‍ പ്രകാരം, വിഎസ്ടിയുടെ 49.93 ലക്ഷം ഓഹരികള്‍ അഥവാ 32.34 ശതമാനം വിഹിതമാണ് ധമാനിയുടെ കമ്പനികള്‍ കരസ്ഥമാക്കിരിക്കുന്നത്. ഡിസംബര്‍ പാദത്തിലെ രേഖകളില്‍ അദ്ദേഹത്തിന്റെ പേരില്‍ 49.81 ലക്ഷം ഓഹരികളാണ് ഉണ്ടായിരുന്നത്.
അതേസമയം, ഇന്ത്യയിലെ പ്രമുഖ ലോജിസ്റ്റിക്സ് കമ്പനിയായ ബ്ലൂഡാര്‍ട്ട് എക്സ്പ്രസിലെ ധമാനിയുടെ ഓഹരി പങ്കാളിത്തം മാര്‍ച്ച് ത്രൈമാസ കാലയളവില്‍ കുറഞ്ഞതായാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ നിക്ഷേപ കമ്പനിയായ ബ്രൈറ്റ് സ്റ്റാര്‍ ഇന്‍വസ്റ്റ്മെന്റ് മുഖേന 17,000 ഓഹരികളാണ് ഒഴിവാക്കിയത്. ഡിസംബര്‍ പാദത്തിലെ രേഖകള്‍ പ്രകാരം ബ്ലൂ ഡാര്‍ട്ടില്‍ 1.47 ശതമാനം വിഹിതം അഥവാ 3,48,770 ഓഹരികളാണ് കൈവശം ഉണ്ടായിരുന്നത്. എന്നാല്‍ മാര്‍ച്ച് മാസത്തിലെ രേഖകളില്‍ ഇത് 1.40 ശതമാനം വിഹിതം അഥവാ 3,31,770 ഓഹരികളായി ചുരുങ്ങിയെന്ന് കാണാം.
മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വമ്പന്‍ കൊറിയര്‍ സര്‍വീസ്, ലോജിസ്റ്റിക്സ് കമ്പനിയായ ബ്ലൂ ഡാര്‍ട്ടിന് (BSE: 526612, NSE: BLUEDART) ദക്ഷിണേഷ്യയിലെ രാജ്യങ്ങളിലും പ്രവര്‍ത്തന കേന്ദ്രങ്ങളുണ്ട്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഓഹരിയില്‍ 25 ശതമാനത്തോളം മുന്നേറ്റമുണ്ടായിട്ടുണ്ട്. വെള്ളിയാഴ്ച 6,539 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. അതേസമയം, പൊതുയിടത്തില്‍ ലഭ്യമായ രേഖകള്‍ പ്രകാരം ധമാനിക്ക് 14 ഓഹരികളിലായി 1.80 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണുള്ളത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ഹ്യുണ്ടായ് ഐപിഒ: നിർണായക ബോർഡ് യോഗം ഇന്ന്; വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമോ?

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications