പോയവര്‍ഷം മള്‍ട്ടിബാഗര്‍ പട്ടികയില്‍ ഒരുപിടി അദാനി സ്റ്റോക്കുകള്‍ കയറിക്കൂടിയിരുന്നു. ഇക്കൂട്ടത്തില്‍ ഒന്നാണ് അദാനി ഗ്രീന്‍. മള്‍ട്ടിബാഗര്‍ ഓഹരിയെന്തെന്ന് ഇനിയും വിശദീകരിക്കേണ്ടതില്ലല്ലോ. ഓഹരിയുടമകള്‍ക്ക് നിക്ഷേപിച്ച തുകയുടെ പതിന്മടങ്ങ് നേട്ടം സമ്മാനിക്കുന്ന സ്റ്റോക്കുകളാണ് 'മള്‍ട്ടിബാഗര്‍മാര്‍'.
എന്തായാലും 2021 കൊണ്ട് അവസാനിക്കുന്നില്ല അദാനി ഗ്രീനിന്റെ സംഭവബഹുലമായ ഉയര്‍ച്ച. 2022 -ലും 'ടോപ്പ് ഗിയറില്‍'ത്തന്നെ ഈ അദാനി സ്റ്റോക്ക് കുതിക്കുന്നു. കഴിഞ്ഞ ഒന്നരമാസം കൊണ്ട് 50 ശതമാനത്തിലേറെയാണ് അദാനി ഗ്രീനിന്റെ ഓഹരി വില വര്‍ധിച്ചത്. കൃത്യമായി പറഞ്ഞാല്‍ 54.80 ശതമാനം ഉയര്‍ച്ച!
ജനുവരി ആദ്യവാരം 1,346 രൂപയില്‍ ഇടപാടുകള്‍ നടത്തിയ കമ്പനിയുടെ ഇപ്പോഴത്തെ നില്‍പ്പ് 2,075 രൂപയിലാണ്. ഈ വര്‍ഷത്തെ മള്‍ട്ടിബാഗര്‍ സ്റ്റോക്കുകള്‍ അന്വേഷിച്ച് നടക്കുന്ന നിക്ഷേപകര്‍ക്ക് ധൈര്യമായി അദാനി ഗ്രീൻ എനർജി ലിമിറ്റഡിൽ നോട്ടമുറപ്പിക്കാമെന്നാണ് വിപണി വിദഗ്ധരുടെ പക്ഷം.
ബുള്‍ ട്രെന്‍ഡിലൂടെയാണ് അദാനി ഗ്രീന്‍ ഓഹരികള്‍ ഇപ്പോള്‍ സഞ്ചരിക്കുന്നത്. ഹ്രസ്വകാലം കൊണ്ട് കമ്പനിയുടെ ഓഹരി വില 2,500 രൂപയിലേക്ക് കടക്കാന്‍ സാധ്യതയുണ്ട്. കാരണം പരമ്പരാഗത വൈദ്യുത, ഊര്‍ജ്ജ കമ്പനികള്‍ നാലാം പാദം മികച്ച സാമ്പത്തിക കണക്കുകളാണ് കാഴ്ച്ചവെക്കാറ്. മാര്‍ച്ച് പാദം അദാനി ഗ്രീനും ഈ പതിവ് തെറ്റിക്കില്ലെന്ന് വിപണി വിദഗ്ധര്‍ പ്രവചിക്കുന്നു. വിഷയത്തില്‍ ബ്രോക്കറേജായ ജിസിഎല്‍ സെക്യുരിറ്റീസിന്റെ വൈസ് ചെയര്മാന് രവി സിംഗാള്‍ അഭിപ്രായം പങ്കുവെയ്ക്കുന്നുണ്ട്.
'മൂന്നാം പാദത്തെ അപേക്ഷിച്ച് നാലാം പാദം മികവാര്‍ന്ന കണക്കുകള്‍ രേഖപ്പെടുത്തുന്ന പതിവ് ഇന്ത്യയിലെ വൈദ്യുത, ഊര്‍ജ്ജ കമ്പനികള്‍ക്കുണ്ട്. അടുത്ത സാമ്പത്തിക വര്‍ഷത്തെ ആദ്യ രണ്ടുപാദങ്ങളില്‍ ഈ മികവു തുടര്‍ന്നുപോകുന്നതും വൈദ്യുത, ഊര്‍ജ്ജ കമ്പനികളില്‍ സാധാരണയാണ്. കാരണം വേനല്‍ക്കാലത്ത് വൈദ്യുതിക്കും ഊര്‍ജ്ജത്തിനും ഡിമാന്‍ഡ് വര്‍ധിക്കുന്നതുകൊണ്ട് ഈ കമ്പനികളുടെ ബിസിനസ് കൂടും. 2022 -ലും സമാനമായ പാറ്റേണ്‍ വൈദ്യുത, ഊര്‍ജ്ജ കമ്പനികളില്‍ നിന്നും മാര്‍ക്കറ്റ് പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ടാണ് അദാനി ഗ്രീനിന്റെ ഓഹരി വില ഈ വര്‍ഷവും ഉയര്‍ന്നുകൊണ്ടിരിക്കുന്നത്', രവി സിംഗാര്‍ വിശദീകരിക്കുന്നു.
അദാനി ഗ്രീന്‍ ഓഹരികളുടെ വില ഇനിയും മുകളിലോട്ട് പോകുമെന്നാണ് ബ്രോക്കറേജായ ഐഐഎഫ്എല്‍ സെക്യുരിറ്റീസിന്റെ വൈസ് പ്രസിഡന്റ് അനുജ് ഗുപ്തയും പറയുന്നത്. '2022 -ലെ മള്‍ട്ടിബാഗര്‍ സ്റ്റോക്കുകളില്‍ ഒന്നായിരിക്കും അദാനി ഗ്രീന്‍. ഫെബ്രുവരി പകുതിയെത്തുമ്പോള്‍ത്തന്നെ 50 ശതമാനത്തിലേറെയാണ് കമ്പനിയുടെ ഓഹരി വിലയിലെ വര്‍ധനവ്. സ്റ്റോക്ക് ഇപ്പോഴും ബുള്‍ ട്രെന്‍ഡില്‍ തുടരുകയാണ്. വ്യാഴാഴ്ച്ച തൊട്ട് അദാനി ഗ്രീനില്‍ നടക്കുന്ന ഓഹരിയിടപാടുകളുടെ എണ്ണത്തിലും കാര്യമായ ഉയര്‍ച്ച കാണാം', അനുജ് ഗുപ്ത അറിയിക്കുന്നു.
വ്യാഴാഴ്ച്ച ഇടപാടുകളുടെ എണ്ണം കൂടിയതിന് പിന്നാലെ 2,094.80 രൂപ വരെയെത്താന്‍ അദാനി ഗ്രീനിന് സാധിച്ചിരുന്നു. സ്റ്റോക്ക് ഇനിയും മുകളിലോട്ട് അടിവെച്ച് കയറുമെന്നാണ് അനുജ് ഗുപ്തയുടെ പ്രവചനം. ഹ്രസ്വകാലം കൊണ്ട് കമ്പനിയുടെ ഓഹരി വില 2,400-2,500 രൂപ നിലവാരത്തില്‍ കടന്നുവരും. അതുകൊണ്ട് പോസിഷണല്‍ നിക്ഷേപകര്‍ അദാനി ഓഹരികള്‍ ഇപ്പോള്‍ വില്‍ക്കരുത്. ഇടക്കാലം തൊട്ട് ദീര്‍ഘകാലയളവില്‍ ഹോള്‍ഡ് ചെയ്യുന്നതാണ് ഉചിതം.
വെള്ളിയാഴ്ച്ചയും നേട്ടത്തിലാണ് കമ്പനി വ്യാപാരം നടത്തുന്നത്. രാവിലെ 2,060 രൂപയില്‍ ഇടപാടുകള്‍ ആരംഭിച്ച അദാനി ഗ്രീന്‍ ഓഹരികള്‍ 1 ശതമാനത്തിലേറെയുള്ള മുന്നേറ്റം അറിയിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് ഓഹരി വിലയില്‍ 11 ശതമാനം വര്‍ധനവാണ് കമ്പനി കണ്ടെത്തുന്നത്. നടപ്പുവാരം മാത്രം 200 രൂപയിലേറെ കൂട്ടിച്ചേര്‍ക്കാന്‍ അദാനി ഗ്രീനിന് കഴിഞ്ഞു. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 2,125 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 874.80 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 783.12.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.
ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications