രണ്ടക്കത്തില്‍ നിന്നും നാലക്കത്തിലേക്ക് പറന്നുയര്‍ന്ന മള്‍ട്ടിബാഗര്‍; 3 വർഷത്തിൽ 6,000% ലാഭം!

നിക്ഷേപകര്‍ക്ക് സമ്മാനിച്ച നേട്ടങ്ങളുടെ പേരില്‍ സമീപകാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നവയാണ് അദാനി ഗ്രൂപ്പ് ഓഹരികള്‍. കോവിഡ് പ്രതിസന്ധിക്ക് ശേഷം വിപണി കുതിച്ചുയര്‍ന്നപ്പോള്‍ എല്ലാ അദാനി ഗ്രൂപ്പ് ഓഹരികളും നിക്ഷേപകര്‍ക്ക് മള്‍ട്ടിബാഗര്‍ നേട്ടമാണ് നല്‍കിയത്. ഇതില്‍ ചില ഓഹരികള്‍ ഇപ്പോഴും സ്ഥായിയായ പ്രകടനം കാഴ്ച വയ്ക്കുന്നുണ്ട്. ഇത്തരത്തില്‍ ഊര്‍ജ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അദാനി ഗ്രൂപ്പിന് കീഴിലുളള ഒരു ഓഹരിയെ കുറിച്ചാണ് ഈ ലേഖനം. കഴിഞ്ഞ 3 വര്‍ഷക്കാലയളവില്‍ ഇതിന്റെ ഓഹരി വില രണ്ടക്കത്തില്‍ നിന്നും നാലക്കത്തിലേക്കാണ് പറന്നുയര്‍ന്നത്. അതായത് 6,000 ശതമാനം ലാഭമാണ് ഈ കാലയളവിൽ ഓഹരി നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്.

അദാനി ഗ്രീന്‍

അദാനി ഗ്രീന്‍

പുനരുപയോഗ ഊര്‍ജ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ അദാനി ഗ്രൂപ്പ് ഉപസ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന ഹോള്‍ഡിംഗ് കമ്പനിയാണ് അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ്. പ്രധാനമായും പുനരുപയോഗ സ്രോതസ്സുകളിലൂടെയുള്ള ഊര്‍ജോത്പദാനവും അനുബന്ധ പ്രവര്‍ത്തനങ്ങളിലുമാണ് ഈ കമ്പനി പ്രവര്‍ത്തിക്കുന്നത്. നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ പുനരുപയോഗ ഊര്‍ജ കമ്പനിയാണിത്. ഇതിനോടകം 20,284 മെഗാവാട്ടിന്റെ പദ്ധതികള്‍ കമ്പനിക്ക് കീഴിലുണ്ട്. പ്രവര്‍ത്തനം ആരംഭിച്ച 54 പദ്ധതികളും നിര്‍മാണത്തില്‍ 12 പദ്ധതികളും കമ്പനിക്കുണ്ട്.

സൗരോര്‍ജവും കാറ്റില്‍ നിന്നുമാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഈ വൈദ്യുതി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ കീഴിലുള്ള വൈദ്യുതി ബോര്‍ഡിന് വില്‍ക്കുകയാണ് ചെയ്യുന്നത്. 12 സംസ്ഥാനങ്ങളില്‍ അദാനി ഗ്രീന്‍ എനര്‍ജിക്ക് പദ്ധതികളുണ്ട്. ഇതിലെ വൈദ്യുതി ഏറ്റെടുക്കുന്നതിന് വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി 25 വര്‍ഷത്തെ ദീര്‍ഘകാല കരാറുകളിലും ഏര്‍പ്പെട്ടിട്ടുണ്ട്.

ഓഹരി വില

ഓഹരി വില

2019 മേയ് 17-ന് അദാനി ഗ്രീന്‍ എനര്‍ജി (BSE: 541450, NSE: ADANIGREEN) ഓഹരികളുടെ വില 37.40 രൂപയാണ് എന്‍എസ്ഇയില്‍ രേഖപ്പെടുത്തിയത്. ഇന്നലെ ഇതേ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെട്ടത് 2,300 നിലവാരത്തിലാണ്. അതായത് കഴിഞ്ഞ 3 വര്‍ഷത്തിനിടെ ഓഹരി വില 61 മടങ്ങിലധികമാണ് വര്‍ധിച്ചത്. ഇക്കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരി വിലയില്‍ 19 ശതമാനം തിരുത്തല്‍ നേരിട്ടു. എന്നിട്ടും ഈ വര്‍ഷം ഇതുവരെയുള്ള നേട്ടം 71 ശതമാനമാണ്. ഈ വര്‍ഷം തുടക്കത്തില്‍ അദാനി ഗ്രീന്‍ എനര്‍ജി ഓഹരിയുടെ വില 1,350 രൂപ നിലവാരത്തിലായിരുന്നു.

നിക്ഷേപ മൂല്യം

നിക്ഷേപ മൂല്യം

അദാനി ഗ്രീന്‍ എനര്‍ജി ഓഹരിയുടെ വില ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ കഴിഞ്ഞ 3 വര്‍ഷക്കാലയളവില്‍ നല്‍കിയിരിക്കുന്നത് 6,000 ശതമാനം നേട്ടമാണ്. അതായത് 2019 മേയില്‍ ഒരു ലക്ഷം രൂപ ഈ ഓഹരിയില്‍ നിക്ഷേപിച്ചിരുന്നു എങ്കില്‍ ഇന്നതിന്റെ മൂല്യം 61 ലക്ഷം രൂപയായി പെരുകി. സമാനമായി ഒരു ലക്ഷം രൂപ ഈ വര്‍ഷമാദ്യം നിക്ഷേപിച്ചിരുന്നു എങ്കില്‍ അതിന്റെ മൂല്യം 1.71 ലക്ഷമായി വര്‍ധിക്കുമായിരുന്നു. അതേസമയം 52 ആഴ്ച കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 3,050 രൂപയും താഴ്ന്ന വില 874.80 രൂപയുമാണ്.

ഓഹരി വിശദാംശം

ഓഹരി വിശദാംശം

അദാനി ഗ്രീന്‍ എനര്‍ജിയുടെ ആകെ ഓഹരികളില്‍ 61.27 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 16.53 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 0.79 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 21.41 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 3,60,153 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 16.62 രൂപയും പിഇ അനുപാതം 735.81 നിരക്കിലുമാണ്. ഊര്‍ജോത്പാദക ഓഹരി വിഭാഗത്തിലെ ശരാശരി പിഇ അനുപാതം 13.87 ആണ്.

സാമ്പത്തികം

സാമ്പത്തികം

പയട്രോസ്‌കി സ്‌കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ അദാനി ഗ്രീന്‍ എനര്‍ജിയുടെ സാമ്പത്തിക സ്ഥിതി ശരാശരി (Piotroski Score: 5) നിലവാരത്തിലാണ്. കഴിഞ്ഞ 3 വര്‍ഷ കാലയളവില്‍ കമ്പനിയുടെ വരുമാനം 37.6 ശതമാനവും പ്രവര്‍ത്തന ലാഭം 32.4 ശതമാനം വീതവും വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ അദാനി ഗ്രീന്‍ എനര്‍ജിയുടെ വിറ്റുവരവ് 2,109 കോടിയാണ്. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 3.69 ശതമാനം വര്‍ധനയാണ്. നാലാം പാദത്തില്‍ കമ്പനിയുടെ അറ്റനഷ്ടം 116 കോടിയാണെങ്കിലും പ്രവര്‍ത്തന ലാഭം 120 കോടി രേഖപ്പെടുത്തി. സമീപകാലയളവില്‍ എങ്ങും കമ്പനി ലാഭവിഹിതം നല്‍കിയിട്ടില്ല.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X