2022 -ലെ 'സൂപ്പര്‍ഹീറോ' ആരൊക്കെ? പടനയിച്ച് അദാനി പവര്‍, കൂടെ വേറെയും 5 സ്റ്റോക്കുകള്‍! പട്ടിക ഇങ്ങനെ

2022 -ലെ ആദ്യ നാലു മാസങ്ങള്‍ പിന്നിടുമ്പോള്‍ ദിശയറിയാതെ ചാഞ്ചാടുകയാണ് ഇന്ത്യന്‍ ഓഹരി വിപണി. റഷ്യയും ഉക്രൈനും തമ്മിലെ യുദ്ധം, ചരക്കുവില, പണപ്പെരുപ്പം, പലിശ നിരക്ക് വര്‍ധനവ്, വിദേശ നിക്ഷേപകരുടെ വിറ്റഴിക്കല്‍ എന്നിങ്ങനെ നിരവധി പ്രതിസന്ധികള്‍ വിപണിക്ക് മേലെ തൂങ്ങിയാടുന്നു. എന്നാല്‍ ഇക്കാലത്ത് ഒഴുക്കിനെതിരെ തുഴയെറിഞ്ഞ് നിക്ഷേപകര്‍ക്ക് മിന്നും നേട്ടങ്ങള്‍ സമര്‍പ്പിക്കാന്‍ ഒരുപിടി ഓഹരികള്‍ക്ക് കഴിയുന്നുണ്ട്.

കണക്കുകൾ

2022 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കണക്കുകളില്‍ 6 സ്റ്റോക്കുകളാണ് 100 മുതല്‍ 180 ശതമാനം വരെ വളര്‍ച്ച അറിയിക്കുന്നത്. 90 മുതല്‍ 100 ശതമാനം വരെ മുന്നേറിയവരുടെ പട്ടികയിലും 6 പേരാണ് തലയുയര്‍ത്തുന്നത്. ഇക്കാലത്ത് ബെഞ്ച്മാര്‍ക്ക് സൂചികകളായ സെന്‍സെക്‌സും നിഫ്റ്റിയും 4 ശതമാനം ഇടറിയെന്ന കാര്യം പ്രത്യേകം ഓര്‍മിക്കണം.

പ്രതിസന്ധികൾ

ഉയരുന്ന പണപ്പെരുപ്പം, ബോണ്ട് നേട്ടങ്ങള്‍, വിദേശ നിക്ഷേപകരുടെ പിന്മാറ്റം, ചരക്കുവില, റഷ്യ-ഉക്രൈന്‍ സംഘര്‍ഷം പോലുള്ള നിരവധി ഘടകങ്ങള്‍ മാര്‍ക്കറ്റ് വികാരത്തെ വ്രണപ്പെടുത്തുന്നുണ്ട്. ആഗോള പ്രതിസന്ധികള്‍ മുന്‍നിര്‍ത്തി ഭൂരിപക്ഷം കമ്പനികളുടെയും ചെലവ് കൂടിയെന്നാണ് പ്രുഡന്റ് ഇക്വിറ്റി സ്ഥാപകന്‍ സിദ്ധാര്‍ത്ഥ് ഓബറോയുടെ വിലയിരുത്തല്‍. കോര്‍പ്പറേറ്റ് ലാഭത്തില്‍ ഇടിവ് പ്രതീക്ഷിച്ചതാണെന്ന് ഇദ്ദേഹം സൂചിപ്പിക്കുന്നു.

 
മുന്നിൽ

കഴിഞ്ഞ ഏഴു മാസമായി തുടര്‍ച്ചയായ വില്‍പ്പന പരമ്പരയ്ക്കാണ് വിദേശ നിക്ഷേപകര്‍ തിരക്കഥയെഴുതുന്നത്. ഇന്ത്യന്‍ ഓഹരി വിപണിയുടെ ചരിത്രത്തിലെ എക്കാലത്തേയും രൂക്ഷമായ വിറ്റഴിക്കലാണിത്. എന്തായാലും ഈ ബഹളത്തിനിടയിലും ഒരുപറ്റം ഓഹരികള്‍ നിറഞ്ഞ കയ്യടി നേടുന്നു. അദാനി പവറാണ് കൂട്ടത്തില്‍ മുഖ്യന്‍.

2022 -ല്‍ മാത്രം 181 ശതമാനം വളര്‍ച്ചയാണ് അദാനി പവര്‍ ഓഹരികള്‍ രേഖപ്പെടുത്തുന്നത്. 2021 ഡിസംബര്‍ 31 -ന് 99.75 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. 2022 ഏപ്രില്‍ 29 -ന് അദാനി പവറിന്റെ ഓഹരി വില എത്തിനിന്നതാകട്ടെ 280.3 രൂപയിലും.

പട്ടിക

ചെന്നൈ പെട്രോളിയം കോര്‍പ്പറേഷനാണ് പട്ടികയില്‍ രണ്ടാമന്‍. നടപ്പുവര്‍ഷം ആദ്യ നാലു മാസങ്ങള്‍ കൊണ്ട് 172 ശതമാനം ഉയര്‍ച്ച ചെന്നൈ പെട്രോളിയം കോര്‍പ്പറേഷന്‍ കയ്യടക്കുന്നു. മൂന്നാം സ്ഥാനത്തുള്ള ഗുജറാത്ത് മിനറല്‍ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ 154 ശതമാനം മുന്നേറ്റവും അറിയിക്കുന്നു. നിക്ഷേപകരുടെ പണം ഇരട്ടിയാക്കിയവരുടെ കൂട്ടത്തില്‍ സ്വാന്‍ എനര്‍ജി (119 ശതമാനം), അദാനി ഗ്രീന്‍ എനര്‍ജി (117 ശതമാനം), ടിജിവി സ്രാക് (109 ശതമാനം) എന്നിവരും പേരുചേര്‍ക്കുന്നുണ്ട്.

 
കാരണം

വാസ്തവത്തില്‍ പവര്‍, എനര്‍ജി, കമ്മോഡിറ്റി കെമിക്കല്‍ സെക്ടറുകളില്‍ നിന്നാണ് ഭൂരിപക്ഷം മള്‍ട്ടിബാഗര്‍മാരും പിറവിയെടുത്തത്. ആഗോളതലത്തില്‍ ചരക്കുകള്‍ക്കും ഊര്‍ജ്ജത്തിനും ഡിമാന്‍ഡ് വര്‍ധിച്ചത് ഈ സെക്ടറുകളുടെ ഉയര്‍ച്ചയ്ക്ക് കാരണമാവുന്നു.

'100 ശതമാനം വൈദ്യുതീവത്കരണം നടപ്പിലാവുന്നതും എയര്‍ കണ്ടീഷണറുകളുടെ ഉപഭോഗവര്‍ധനവും മുന്‍നിര്‍ത്തി ഇന്ത്യയില്‍ ഊര്‍ജ്ജ ഡിമാന്‍ഡ് ഉയരുകയാണ്. വൈദ്യുതി ക്ഷാമം 3.9 ശതമാനമായി കൂടി. 8 ദിവസത്തേക്ക് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള കല്‍ക്കരി മാത്രമാണ് ഇപ്പോഴുള്ളത്', ഡിഎസ്പി മ്യൂച്വല്‍ ഫണ്ടിന്റെ ടൈഗര്‍ സ്‌കീം ഫണ്ട് മാനേജര്‍ ചരണ്‍ജിത്ത് സിങ് പറയുന്നു. ഇങ്ങനെയൊരു അന്തരീക്ഷം പവര്‍ കമ്പനികള്‍ക്ക് ഗുണകരമാവുകയാണ്.

നേട്ടക്കാർ

ജനുവരി - ഏപ്രില്‍ കാലത്ത് 90 മുതല്‍ 100 ശതമാനം നേട്ടം അറിയിക്കുന്നവരുടെ കൂട്ടത്തില്‍ ഖെയ്ത്താന്‍ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്‌സ്, ഗുജറാത്ത് അംബുജ എക്‌സ്‌പോര്‍ട്ട്‌സ്, ഭാരത് ഡയനാമിക്‌സ്, മേഘമണി ഫൈന്‍കെം, ബിഎല്‍എസ് ഇന്റര്‍നാഷണല്‍ സര്‍വീസസ്, ഡിബി റിയല്‍റ്റി ഓഹരികളാണ് പെടുന്നത്. 70 മുതല്‍ 90 ശതമാനം വരെ ഉയര്‍ന്നവരുടെ പട്ടികയില്‍ 15 സ്റ്റോക്കുകള്‍ കയറിക്കൂടി. 50 ശതമാനത്തിലധികം നേട്ടം കുറിച്ചവരുടെ കൂട്ടത്തില്‍ 35 സ്‌റ്റോക്കുകളും പേരുചേര്‍ക്കുന്നുണ്ട്.

വൻവീഴ്ച്ചകൾ

ഇതൊക്കെയാണെങ്കിലും കരടികള്‍ക്കാണ് നടപ്പുവര്‍ഷം ഇതുവരെ മേല്‍ക്കൈ. 2022 -ലെ ആദ്യ നാലു മാസങ്ങള്‍ കൊണ്ട് 80 കമ്പനികളുടെ ഓഹരി വിലയില്‍ 50 മുതല്‍ 70 ശതമാനം വരെ തകര്‍ച്ച കാണാം. ഫ്യൂച്ചര്‍ ഗ്രൂപ്പ് സറ്റോക്കുകള്‍ക്ക് പുറമെ വണ്‍97 കമ്മ്യൂണിക്കേഷന്‍, യാരി ഡിജിറ്റല്‍ ഇന്റഗ്രേറ്റഡ് സര്‍വീസസ്, കെബിസി ഗ്ലോബല്‍ തുടങ്ങിയ കമ്പനികളും വലിയ നഷ്ടം കുറിച്ചവരുടെ പട്ടികയിലുണ്ട്.

 
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.

ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X