'ബെല്ലും ബ്രേക്കുമില്ലാതെ' അദാനി വില്‍മര്‍; വ്യാഴാഴ്ച്ച 20% ഉയര്‍ച്ച — വാങ്ങണോ വില്‍ക്കണോ സൂക്ഷിക്കണോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അദാനി വില്‍മര്‍. ഓഹരി വിപണിയിലെ ഏറ്റവും പുതിയ എഫ്എംസിജി സ്റ്റോക്ക്. ഇക്കഴിഞ്ഞ ചൊവാഴ്ച്ചയാണ് ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും ദേശീയ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും അദാനി വില്‍മര്‍ അരങ്ങേറ്റം കുറിച്ചത്. ഐപിഒ ഇഷ്യു വില 230 രൂപയെന്നിരിക്കെ 227 രൂപയ്ക്ക് കമ്പനി വിപണിയില്‍ ഇടപാടുകള്‍ ആരംഭിച്ചു. ആദ്യത്തെ ദിനം സ്‌റ്റോക്ക് തിരശ്ശീലയിട്ടത് 267.35 രൂപയില്‍. രണ്ടാം ദിനം ഇടപാടുകള്‍ നിര്‍ത്തിയത് 321.90 രൂപയില്‍. മൂന്നാം ദിനം കമ്പനിയുടെ ഓഹരി വില എത്തിയതാകട്ടെ 386.25 രൂപയിലും.

അരങ്ങേറ്റം

വ്യാഴാഴ്ച്ച 20 ശതമാനം അപ്പര്‍ സര്‍ക്യൂട്ട് കണ്ട അദാനി വില്‍മര്‍ ഓഹരികള്‍ കഴിഞ്ഞ മൂന്നു ദിവസം കൊണ്ട് 70 ശതമാനത്തിലേറെ ഉയര്‍ച്ചയാണ് മുറുക്കെപ്പിടിക്കുന്നത്. കടന്നെത്തി മൂന്നാം ദിനംതന്നെ വിവിധ ബ്രോക്കറേജുകള്‍ പ്രവചിച്ച ടാര്‍ഗറ്റ് വിലകളെല്ലാം അദാനി ഗ്രൂപ്പിന് കീഴിലുള്ള ഈ എഫ്എംസിജി സ്റ്റോക്ക് മറികടന്നുകഴിഞ്ഞു.

ലാഭമെടുക്കാം

ഇപ്പോഴത്തെ പോക്ക് കണ്ടിട്ട് അദാനി വില്‍മറിനൊപ്പം 'കൂടിയാലോ' എന്ന ആലോചനയിലാണ് നിരവധി നിക്ഷേപകര്‍. വിപണി വിദഗ്ധരുടെ അഭിപ്രായത്തില്‍ ന്യായമായ വിലയാണ് അദാനി വില്‍മര്‍ ഓഹരികള്‍ക്കുള്ളത്. റിസ്‌ക് എടുക്കാന്‍ ആഗ്രഹിക്കാത്ത നിക്ഷേപകര്‍ക്ക് ഇപ്പോഴത്തെ വിലനിലവാരത്തില്‍ ലാഭമെടുക്കാം.

Also Read: ക്രിപ്‌റ്റോയ്ക്ക് ചുള്ളിക്കമ്പിന്റെപോലും ഉറപ്പില്ല; നികുതി കൂട്ടിയിട്ടും 'കലിപ്പടങ്ങാതെ' ആർബിഐ ഗവർണർAlso Read: ക്രിപ്‌റ്റോയ്ക്ക് ചുള്ളിക്കമ്പിന്റെപോലും ഉറപ്പില്ല; നികുതി കൂട്ടിയിട്ടും 'കലിപ്പടങ്ങാതെ' ആർബിഐ ഗവർണർ

 
സ്റ്റോപ്പ് ലോസ്

ഇതേസമയം, റിസ്‌ക് എടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഈ അദാനി ഗ്രൂപ്പ് സ്‌റ്റോക്ക് കുറച്ചുനാള്‍ കൂടി കൈവശം വെയ്ക്കാവുന്നതാണ്. കമ്പനിയുടെ ഓഹരി വില 410 രൂപ വരെയ്ക്കും ഉയരാന്‍ സാധ്യതയുണ്ടെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. 319 രൂപയില്‍ സ്റ്റോപ്പ് ലോസും കരുതാം.

ബ്രോക്കറേജായ ഐഐഎഫ്എല്‍ സെക്യുരിറ്റീസിന്റെ വൈസ് പ്രസിഡന്റ് അനുജ് ഗുപ്ത സ്റ്റോക്കില്‍ അഭിപ്രായം പങ്കുവെയ്ക്കുന്നുണ്ട്.

Also Read: അപ്പര്‍ സര്‍ക്യൂട്ടുകള്‍ കൊണ്ടൊരു രക്ഷയില്ല! ഈ കുഞ്ഞന്‍ സ്റ്റോക്കില്‍ ചാകര കൊയ്യാന്‍ ജുന്‍ജുന്‍വാലAlso Read: അപ്പര്‍ സര്‍ക്യൂട്ടുകള്‍ കൊണ്ടൊരു രക്ഷയില്ല! ഈ കുഞ്ഞന്‍ സ്റ്റോക്കില്‍ ചാകര കൊയ്യാന്‍ ജുന്‍ജുന്‍വാല

 
ലക്ഷ്യവില

'വ്യാഴാഴ്ച്ച 350 രൂപയ്ക്ക് മുകളില്‍ ഇടപാടുകള്‍ നടത്താന്‍ അദാനി വില്‍മറിന് സാധിച്ചു. റിസ്‌ക് എടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഈ സ്റ്റോക്ക് ഇനിയും ഹോള്‍ഡ് ചെയ്യാം. 400 മുതല്‍ 410 രൂപ വരെ എത്താന്‍ അദാനി വില്‍മറിന് സാധിച്ചേക്കും', അനുജ് ഗുപ്ത അറിയിക്കുന്നു. ബ്രോക്കറേജായ ജിസിഎല്‍ സെക്യുരിറ്റീസിന്റെ വൈസ് ചെയര്‍മാന്‍ രവി സിംഗാളും സമാനമായ കാഴ്ച്ചപ്പാടാണ് പങ്കുവെയ്ക്കുന്നത്.

Also Read: 2022-ല്‍ ആശാന് ഗ്രഹപ്പിഴയോ! 2 മാസത്തിനിടെ നഷ്ടം 1,340 കോടി; ജുന്‍ജുന്‍വാലയ്ക്ക് എന്തുപറ്റി?Also Read: 2022-ല്‍ ആശാന് ഗ്രഹപ്പിഴയോ! 2 മാസത്തിനിടെ നഷ്ടം 1,340 കോടി; ജുന്‍ജുന്‍വാലയ്ക്ക് എന്തുപറ്റി?

 
ഹോൾഡ് ചെയ്യാം

'ലിസ്റ്റിങ്ങിന് ശേഷം അദാനി വില്‍മര്‍ ഉയരുകയാണ്. പോര്‍ട്ട്‌ഫോളിയോയില്‍ ഈ സ്‌റ്റോക്കുകള്ളവര്‍ ഇപ്പോഴത്തെ നിലയില്‍ ലാഭമെടുക്കുന്നതാണ് ഉചിതം. അല്‍പ്പം റിസ്‌ക് എടുത്താലും കുഴപ്പമില്ലെന്ന് കരുതുന്നവര്‍ക്ക് ഓഹരികള്‍ കുറച്ചുനാള്‍ കൂടി ഹോള്‍ഡ് ചെയ്യാം. ഇതേസമയം, 319 രൂപയില്‍ സ്റ്റോപ്പ് ലോസ് വെയ്ക്കാന്‍ വിട്ടുപോകരുത്', രവി സിംഗാള്‍ നിര്‍ദേശിക്കുന്നു. സ്‌റ്റോക്കില്‍ ഏതുനിമിഷവും ലാഭമെടുപ്പ് സംഭവിക്കുമെന്നാണ് ഇദ്ദേഹത്തിന്റെ വിലയിരുത്തല്‍. അതുകൊണ്ട് സ്റ്റോപ്പ് ലോസ് നിര്‍ബന്ധമായും വെയ്ക്കണം.

മുന്നറിയിപ്പ്

അദാനി വില്‍മര്‍ സ്‌റ്റോക്കില്‍ പുതിയ എന്‍ട്രി എടുക്കരുതെന്നാണ് പുറത്തുനിന്ന് കാഴ്ച്ച കാണുന്ന നിക്ഷേപകരോട് പ്രോഫിറ്റ്മാര്‍ട്ട് സെക്യുരിറ്റീസിന്റെ റിസര്‍ച്ച് മേധാവി അവിനാഷ് ഗോരാക്ഷ്‌കര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

'ന്യായമായ വിലയിലാണ് അദാനി വില്‍മര്‍ ഓഹരികളുള്ളത്. ഇപ്പോഴത്തെ നിലയില്‍ സ്‌റ്റോക്കില്‍ പുതിയ നിക്ഷേപം ആരംഭിക്കരുത്. കാരണം ലാഭമെടുപ്പ് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. എഫ്എംസിജി കമ്പനിയായ അദാനി വില്‍മറിന്റെ പ്രവര്‍ത്തന മാര്‍ജിന്‍ ഏകദേശം 5-6 ശതമാനം മാത്രമാണ്. അതുകൊണ്ട് സ്‌റ്റോക്കില്‍ ഇത്രയും വലിയ കുതിപ്പ് ആരും പ്രതീക്ഷിച്ചിരുന്നില്ല. തിരുത്തലിന് ശേഷം അദാനി വില്‍മര്‍ ഓഹരികള്‍ വാങ്ങുന്നതാണ് ഏറ്റവും ഉചിതം', അവിനാഷ് ഗോരാക്ഷ്‌കര്‍ നിര്‍ദേശിക്കുന്നു.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.

ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.

English summary

Adani Wilmer Surges 20 Per Cent On Thursday, Share Price Above Rs 380; What Should Investors Do?

Adani Wilmer Surges 20 Per Cent On Thursday, Share Price Above Rs 380; What Should Investors Do? Read in Malayalam.
Story first published: Thursday, February 10, 2022, 19:47 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X