രാജ്യത്തെ 75ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഉപയോക്താക്കള്‍ക്കായി പുതി നിക്ഷേപ പദ്ധതി അവതരിപ്പിച്ചു. സെപ്തംബര്‍ 14 വരെയാണ് ഈ പുതിയ എസ്ബിഐ പ്ലാറ്റിനം ഡെപ്പോസിറ്റ് പദ്ധതിയുടെ നേ
രാജ്യത്തെ 75ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഉപയോക്താക്കള്‍ക്കായി പുതി നിക്ഷേപ പദ്ധതി അവതരിപ്പിച്ചു. സെപ്തംബര്‍ 14 വരെയാണ് ഈ പുതിയ എസ്ബിഐ പ്ലാറ്റിനം ഡെപ്പോസിറ്റ് പദ്ധതിയുടെ നേട്ടങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുക. ' പ്ലാറ്റിനം ഡെപ്പോസിറ്റുകളുമായി ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75ാം വര്‍ഷം ആഘോഷിക്കുവാനുള്ള അവസരമാണിത്. സെപ്തംബര്‍ 14 വരെ പ്രത്യേക ടേം ഡെപ്പോസിറ്റുകളില്‍ അധിക നേട്ടം സ്വന്തമാക്കാം'- എസ്ബിഐ ട്വിറ്ററില്‍ പങ്കുവയ്ക്കുന്നു.
എസ്ബിഐ പ്ലാറ്റിനം ഡെപ്പോസിറ്റുകള്‍
രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖലാ ബാങ്കായ എസ്ബിഐയുടെ സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട പ്രത്യേക എസ്ബിഐ പ്ലാറ്റിനം ഡെപ്പോസിറ്റുകളുടെ സവിശേഷതകള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. 2021 ആഗസ്ത് 15 മുതല്‍ സെപ്തംബര്‍ 14ാം തീയ്യതി വരെയാണ് ഈ പ്രത്യേക നിക്ഷേപ പദ്ധതി ഉപയോക്താക്കള്‍ക്കായി എസ്ബിഐ വാഗ്ദാനം ചെയ്യുന്നത്.
0.15 ശതമാനം അധിക പലിശ നിരക്ക്
പ്ലാറ്റിനം 75 ഡെയ്സ്, പ്ലാറ്റിനം 525 ഡെയ്സ്, പ്ലാറ്റിനം 2250 ഡെയ്സ് എന്നിങ്ങനെ 75 ദിവസങ്ങള്‍, 525 ദിവസങ്ങള്‍, 2250 ദിവസങ്ങള്‍ എന്നീ കാലയളവുകളിലേക്കാണ് പുതിയ നിക്ഷേപ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. എസ്ബിഐ പ്ലാറ്റിനം നിക്ഷേപ പദ്ധതി പ്രകാരം 75 ദിവസത്തെയും, 75 ആഴ്ചകളിലെയും 75 മാസത്തേയും നിക്ഷേപങ്ങള്‍ക്ക് 0.15 ശതമാനം അധിക പലിശ നിരക്ക് നിക്ഷേപകര്‍ക്ക് ലഭിക്കും.
നിബന്ധനകള്‍
എന്‍ആര്‍ഇ വ്യക്തികള്‍ക്കും എന്‍ആര്‍ഒ വ്യക്തികള്‍ക്കും 2 കോടിയില്‍ താഴെയുള്ള തുക ഡൊമസ്റ്റിക് റീട്ടെയില്‍ ടേം ഡെപ്പോസിറ്റ് ആയി നിക്ഷേപം നടത്താം. 525 ദിവസങ്ങളോ, 2250 ദിവസങ്ങളോ മാത്രമായിരിക്കും എന്‍ആര്‍ഐ നിക്ഷേപങ്ങളുടെ കാലയളവ്. പുതുതായി ബാങ്ക് അവതരിപ്പിച്ചിരിക്കുന്ന ഈ പദ്ധതിയ്ക്ക് കീഴില്‍ പുതിയ നിക്ഷേപങ്ങളും നിലവിലെ നിക്ഷേപങ്ങള്‍ പുതുക്കുവാനും അനുവദിക്കും. ടേം ഡെപ്പോസിറ്റുകള്‍ക്കും, സ്പെഷ്യല്‍ ടേം ഡെപ്പോസിറ്റ് ഉത്പ്പന്നങ്ങള്‍ക്കും മാത്രമാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.
ഈ നിക്ഷേപങ്ങള്‍ പദ്ധതിയ്ക്ക് കീഴില്‍ വരില്ല
റെക്കറിംഗ് നിക്ഷേപങ്ങള്‍, നികുതി ഇളവ് നല്കുന്ന നിക്ഷേപങ്ങള്‍, ആന്വുറ്റി നിക്ഷേപങ്ങള്‍, MACAD നിക്ഷേപങ്ങള്‍, മള്‍ട്ടി ഓപ്ഷന് നിക്ഷേപങ്ങള്‍, ക്യാപിറ്റല്‍ ഗെയിന്‍സ് സ്കീമുകള്‍ എന്നിവ പ്ലാറ്റിനം ഡെപ്പോസിറ്റ് പദ്ധതിയ്ക്ക് കീഴില്‍ വരികയില്ല. അതിനൊപ്പം ജീവനക്കാരുടെയും മുതിര്‍ന്ന പൗരന്മാരുടേയും എന്‍ആര്‍ഇ, എന്‍ആര്‍ഒ നിക്ഷേപങ്ങള്‍ക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കുകയില്ല. നിലവില്‍ 75 ദിവസ കാലയളവുള്ള എസ്ബിഐ പ്ലാറ്റിനം നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക് 3.90 ശതമാനമാണ്. എസ്ബിഐയുടെ പുതിയ ഓഫര്‍ പ്രകാരം നിക്ഷേപകര്‍ക്ക് 3.95 ശതമാനം പലിശ നിരക്കാണ് ലഭിക്കുക.
ഓഫര്‍ പ്രകാരം ലഭിക്കുന്ന പലിശ നിരക്ക്
525 ദിവസത്തെ നിക്ഷേപങ്ങള്‍ക്ക് നേരത്തേ ലഭിച്ചിരുന്നത് 5 ശതമാനം പലിശ നിരക്കാണ്. പുതിയ ഓഫര്‍ പ്രകാരം അത് 5.10 ശതമാനമായി ഉയരും. 2250 ദിവസം കാലയളവുള്ള നിക്ഷേപങ്ങള്‍ക്ക് 5.40 ശതമാനം പലിശ നിരക്കാണ് നിക്ഷേപകര്‍ക്ക് ലഭിച്ചു കൊണ്ടിരുന്നത്. പുതിയ ഓഫര്‍ പ്രകാരം അത് 5.55 ശതമാനമായാണ് വര്‍ധിക്കുക. പുതിയ ഓഫര്‍ പ്രകാരം മുതിര്‍ന്ന പൗരന്മാര്ക്ക് 75 ദിവസത്തെ നിക്ഷേപങ്ങള്‍ക്ക് 4.45 ശതമാനം പലിശ നിരക്ക് ലഭിക്കും. നേരത്തേ ഇത് 4.40 ശതമാനമായിരുന്നു. 525 ദിവസത്തെ നിക്ഷേപങ്ങള്‍ക്ക് മുതിര്‍ന്ന പൗരന്മാര്ക്ക് 5.60 ശതമാനം പലിശ നിരക്കാണ് ലഭിക്കുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
