മ്യൂച്വൽ ഫണ്ടിലേക്ക് എത്തുന്ന നിക്ഷേപകരുടെ എണ്ണത്തിൽ വലിയ വർധനവ് ഇന്നുണ്ടാകുന്നുണ്ട്. ഇപ്പോഴും മാറി നിൽക്കുന്നവരിൽ വലിയ വിഭാഗം റിസ്കെടുക്കാനുള്ള താൽപര്യമില്ലാത്തതിനാലാണ്. റിസ്ക് പരിഗണിക്കുകയാണെങ്കിൽ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളാണ് ഉയർന്ന റിസ്ക് വിഭാഗത്തിൽ വരുന്നത്. റിസ്ക് കുറഞ്ഞവയാണ് ഡെബ്റ്റ് ഫണ്ടുകൾ.
രണ്ടും ചേർന്ന ഹൈബ്രിഡ് ഫണ്ടിൽ നിക്ഷേപിക്കുന്നൊരാൾക്ക് ബാലൻസ്ഡ് ആയ സുരക്ഷയും ആദായവും ലഭിക്കും. ഇത്തരത്തിലൊരു മ്യൂച്വൽ ഫണ്ടാണ്. ആദിത്യ ബിര്‍ള സണ്‍ലൈഫ് ഇക്വിറ്റി സേവിംഗ്സ് ഫണ്ട്. ഹൈബ്രിഡ് വിഭാഗത്തില്‍ വരുന്ന മ്യൂച്വല്‍ ഫണ്ടിത്. ഇക്വിറ്റിയിലും ഡെബ്റ്റിലും നിക്ഷേപം നടത്തുന്നതിനാല്‍ കുറഞ്ഞ ചാഞ്ചാട്ടമാണ് ഇത്തരം ഫണ്ടുകളില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതുള്ളൂ. 2014 നവംബര്‍ എട്ടിന് അവതരിപ്പിച്ച ഫണ്ട് നിലവില്‍ 8 വര്‍ഷം പൂര്‍ത്തിയായി. ഫണ്ടിന്റെ പ്രകടനം പരിശോധിക്കാം.
ആദായം
ആദിത്യ ബിര്‍ള സണ്‍ലൈഫ് ഇക്വിറ്റി സേവിംഗ്സ് ഫണ്ട് ആരംഭിച്ചത് മുതൽ 7.24 ശതമാനം ആദായം നല്‍കിയിട്ടുണ്ട്. 8 വര്‍ഷം മുന്‍പ് നിക്ഷേപിച്ച 10,000 രൂപ വളര്‍ന്ന് 17,000 രൂപയായി. എസ്ഐപി നിക്ഷേപം നടത്തിയൊരാള്‍ക്ക് 7.21 ശതമാനം ആദായം നല്കി. 10,000 രൂപയുടെ എസ്ഐപി വളർന്ന് 12.88 ലക്ഷം രൂപയായി. 9.6 ലക്ഷം രൂപയാണ് ഇത്രയും കാലം കൊണ്ട് നിക്ഷേപിച്ചത്.
അഞ്ച് വര്‍ഷത്തനിടെ 7.36 ശതമാനം ആദായമാണ് ഫണ്ട് നല്‍കിയത്. 10,000 രൂപയുടെ മാസ എസ്ഐപി വളർന്ന് 7.2 ലക്ഷം രൂപ നേടാനായി. 1.20 ലക്ഷത്തിന്റെ ലാഭം ലഭിച്ചു. 10,000 രൂപ യുടെ മാസ എസ്ഐപി മൂന്ന് വര്‍ഷം കൊണ്ട് 4.04 ലക്ഷം രൂപയാണ് വളര്‍ന്നത്. 7.74 ശതമാനം ആദായത്തോടെ 3.60 ലക്ഷത്തിന്റെ നിക്ഷേം 4.04 ലക്ഷമായി മാറി.
ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇക്വിറ്റി സേവിംഗ്സ് ഫണ്ട്
ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇക്വിറ്റി സേവിംഗ്സ് ഫണ്ട് റെഗുലര്‍ ഗ്രോത്ത് പ്ലാന്‍ 510 കോടി രൂപയുടെ ഫണ്ടാണ് കൈകാര്യം ചെയ്യുന്നത്. 2022 നവംബര്‍ 17നുള്ള നെറ്റ് അസറ്റ് വാല്യി 17.42രൂപയാണ്. 2.32 ശതമാനമാണ് ഫണ്ടിന്റെ ചെലവ് അനുപാതം.
ഡയറക്ട് പ്ലാനില്‍ ഇത് 1.29 ശതമാനമാണ്. 1,000 രൂപയാണ് ചുരുങ്ങിയ നിക്ഷേപത്തിന് ആവശ്യമായ തുക. 500 രൂപ മുതൽ ഫണ്ടിൽ എസ്ഐപി വഴി നിക്ഷേപിക്കാം. വാല്യു റിസർച്ച് 2 സ്റ്റാർ റേറ്റിംഗാണ് ഫണ്ടിന് നൽകിയത്. 0.25 ശതമാനം എക്സിറ്റ് ലോഡുണ്ട്.
നിക്ഷേപം
ബാങ്ക്, മെറ്റല്‍, മിനറല്‍, പെട്രോളിയം, ട്രാന്‍സ്പോര്‍ട് മേഖലകളിലായാണ് ഫണ്ടിന്റെ നിക്ഷേപം. 71.6 ശതമാനം നിക്ഷേപവും ആഭ്യന്തര ഇക്വിറ്റിയിലാണ്. 36 ശതമാനം ലാർജ് കാപ് ഓഹരികളിലും 15 ശതമാനം മിഡ് കാപ് ഓഹരികളിലും 7.54 ശതമാനം സ്മോൾ കാപ് ഓഹരികളിലുമാണ്.
ഐസിഐസിഐ ബാങ്ക് ലിമിറ്റഡ്, എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ്, ഇന്‍ഫോസിസ് ലിമിറ്റഡ്, ആക്സിസ് ബാങ്ക് ലിമിറ്റഡ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ബജാജ് ഫിനാന്‍സ് ലിമിറ്റഡ്, പോളിക്യാബ് ഇന്ത്യ ലിമിറ്റഡ് എന്നിവയിലാണ് പ്രധാന നിക്ഷേപം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
