മ്യൂച്വല്‍ ഫണ്ടുകളില്‍ സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ (എസ്ഐപി) വഴി നിക്ഷേപിക്കുന്നത് ഇന്ന് ഏതൊരു സാധാരണക്കാരനും അനുയോജ്യമാണ്. ഓഹരി വിപണിയുടെ സങ്കീര്‍ണതകളെ മനസിലാക്കാൻ സാധിക്കാത്തൊരാൾക്ക് 100 രൂപ മുതല്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാം. കൂട്ടിച്ചേര്‍ക്കലുകളാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന് വലിയ വളര്‍ച്ച നേടി തരുന്നത്.
ഇതിനാല്‍ ദീര്‍ഘകാലത്തേക്ക് മ്യൂച്വല്‍ ഫണ്ടില്‍ എസ്ഐപി വഴി നിക്ഷേപിക്കുമ്പോൾ വലിയ ആദായം ലഭിക്കാനുള്ള സാധ്യതയാണുള്ളത്. ദീർഘകാലത്തേക്ക് നിക്ഷേപിക്കുന്നൊരാൾക്ക് ഓരോ മൂന്ന വർഷത്തിലും നിക്ഷേപിച്ച തുക ഇരട്ടിയാക്കി നൽകിയൊരു ഫണ്ടാണ് ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഫ്രന്‍ഡ്ലൈന്‍ ഇക്വിറ്റി ഫണ്ട്.
പ്രകടനം
2022 ല്‍ 20 വര്‍ഷം പൂര്‍ത്തിയായ ഫണ്ടാണ് ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഫ്രന്‍ഡ്ലൈന്‍ ഇക്വിറ്റി ഫണ്ട്. 2002 ആഗസ്റ്റ് 30തിനാണ് ഫണ്ട് അവതരിപ്പിച്ചത്. ഫണ്ട് ആരംഭിച്ചത് മുതല്‍ 19.25 ശതമാനത്തിന്റെ വാര്‍ഷിക ആദായം നല്‍കിയിട്ടുണ്ട്. ഫണ്ട് ആരംഭിച്ചത് മുതല്‍ 10,000 രൂപയുടെ മാസ എസ്ഐപി ചെയ്തൊരാള്‍ക്ക് 1.82 കോടി രൂപയാണ് ലഭിച്ചത്.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ 13.35 ശതമാനത്തിന്റെ വാര്‍ഷിക ആദായമാണ് ഫണ്ട് നല്‍കിയത്. മാസം 10,000 രൂപ എസ്ഐപി 10 വര്‍ഷം മുന്‍പ് ആരംഭിച്ചൊരാള്‍ക്ക് 24.06 ലക്ഷം രൂപ നേടാനായി.
5 വര്‍ഷം മുന്‍പ് ആരംഭിച്ച 10,000 രൂപയുടെ മാസ എസ്ഐപി 8.61 ലക്ഷമായി വളര്‍ന്നു. 14.45 ശതമാനമായിരുന്നു ഫണ്ട് നൽകിയ വാര്‍ഷിക ആദായം. 10,000 രൂപയുടെ മാസ എസ്ഐപി 3 വര്‍ഷം മുന്‍പ് ആരംഭിച്ചൊരാള്‍ക്ക് 19.5 ശതമാനം വാര്‍ഷിക ആദായം ലഭിച്ചു. നിക്ഷേപം 4.82 ലക്ഷമായി വളരാന്‍ ഇത് സഹായിച്ചു.
ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഫ്രന്‍ഡ്ലൈന്‍ ഇക്വിറ്റി ഫണ്ട്
2022 ജൂണ്‍ 30നുള്ള കണക്ക് അനുസരിച്ച് ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഫ്രന്‍ഡ്ലൈന്‍ ഇക്വിറ്റി ഫണ്ടിന്റെ അസറ്റ് അണ്ടര്‍ മാനേജ്മെന്റ് 21,534.38 കോടിയാണ്. ആഗസ്റ്റ് 26നുള്ള നെറ്റ് അസ്റ്റ് വാല്യു343.7 രൂപയാണ്. ഫണ്ടിന്റെ ചെലവ് അനുപാതം 1.75 ശതമാനമാണ്. കാറ്റഗറി ശരാശരിയേക്കാള്‍ ഉയര്‍ന്ന ചെലവ് അനുപാതമാണിത്.
എസ്ഐപി നിക്ഷേപം ആരംഭിക്കാന്‍ 500 രൂപയാണ് ഈ ഫണ്ടിൽ ആവശ്യം. 100 രൂപയ്ക്ക് ഒറ്റത്തവണ നിക്ഷേപം നടത്താം. അധിക നിക്ഷേപത്തിനും 100 രൂപ മതി. 90 ദിവസത്തിനുള്ളില്‍ നിക്ഷേപം പിന്‍വലിച്ചാല്‍ 1 ശതമാനം എക്സിറ്റ് ലോഡ് ഈടാക്കും.
പോർട്ട്ഫോളിയോ
ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഫ്രന്‍ഡ്ലൈന്‍ ഇക്വിറ്റി ഫണ്ടിന്റെ പോർട്ട്ഫോളിയോയിൽ 97 ശതമാനവും ആഭ്യന്തര ഓഹരികളാണ്. ഇതിൽ 85 ശതമാനവും ലാര്‍ജ്കാപ് ഫണ്ടിലും 9.31 ശതമാനം മിഡ്കാപ് ഫണ്ടിലും 2.1 ശതമാനം സ്മോള്‍ കാപ് ഫണ്ടിലുമാണ്.
ഫിനാന്‍ഷ്യല്‍ ടെക്നോളജി, എനര്‍ജി, കണ്‍സ്യൂമര്‍ ഗുഡ്സ്, ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രീസ് എന്നീ മേഖലകളിലെ കമ്പനികളിലാണ് ഫണ്ടിന് നിക്ഷേപമുള്ളത്. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഫോസിസ്, റിലയന്‍സ്, ലാര്‍സന്‍ ആന്‍ഡ് ടര്‍ബോ എന്നിവയാണ് നിക്ഷേപമുള്ള 5 പ്രധാന കമ്പനികള്‍.
ആദായം
കഴിഞ്ഞ രണ്ട് വർഷമായി ഫണ്ടിന്റെ വാർഷിക ആദായം കാറ്റഗറി ശരാശരിയേക്കാൾ ഉയർന്നതാണ്. 22.72 ശതമാനം കാറ്റഗറി ശരാശരിയുള്ളപ്പോൾ 24.66 ശതമാനമാണ് ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഫ്രന്‍ഡ്ലൈന്‍ ഇക്വിറ്റി ഫണ്ടിന്റെ വാർഷിക ആദായം. കഴിഞ്ഞ വർഷം കാറ്റഗറി ശരാശരി 4.95 ശതമാനമായപ്പോൾ 6.09 ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഫ്രന്‍ഡ്ലൈന്‍ ഇക്വിറ്റി ഫണ്ട് ആദായം രേഖപ്പെടുത്തി.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ മുന്നേറ്റം: ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ ഇവയാണ്

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

ഓണം: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം നേരത്തെ ലഭിക്കും; ബാങ്കിംഗ് ഇടപാടുകളിൽ ഈ മുൻകരുതലുകൾ എടുക്കുക

ഇന്ന് ബാങ്കുകൾക്ക് അവധി; ഓണം വരുന്നു, പണമിടപാടുകൾ തടസ്സപ്പെടാതിരിക്കാൻ എന്തുചെയ്യണം?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ



Click it and Unblock the Notifications