മാസ വരുമാനം ലഭിക്കാൻ തുടങ്ങുമ്പോൾ ആദ്യ ശ്രദ്ധ പതിയേണ്ടത് നിക്ഷേപത്തിലും ലൈഫ് ഇൻഷൂറൻസ് പോളിസികളിലുമാണ്. ഭാവിയിലേക്കുള്ള നീക്കിയിരിപ്പാണ് നിക്ഷേപങ്ങൾ. എന്നാൽ ജീവിതത്തിലെ ആക്സമിതമായ നഷ്ടങ്ങളെ നേരിടാനാണ് ലൈഫ് ഇൻഷൂറൻസ് പോളിസികൾ ഉപകാരപ്പെടുന്നത്. നിക്ഷേപങ്ങൾ വഴി ജീവിതത്തിൽ വരാനിരിക്കുന്ന ചെലവുകളെ നേരിടാനുള്ള കരുത്ത് ലഭിക്കും.
ഇതിനാൽ തന്നെ അധികം റിസ്കെടുത്താതെ സുരക്ഷിത മാർഗങ്ങളിൽ നിക്ഷേപിക്കാനാണ് മിക്കവരും ഇഷ്ടപ്പെടുന്നത്. സുരക്ഷിതമായ നിക്ഷേപത്തിനൊപ്പം ഇൻഷൂറൻസ് പരിരക്ഷയും കൂടി ലഭ്യമാകുന്ന പോളിസികൾ തിരഞ്ഞെടുക്കാവുന്നതാണ്. ഇത്തരത്തിൽ ഏഗോണ്‍ ലൈഫ് ഇന്‍ഷൂറന്‍സ് അവതരിപ്പിച്ച പുതിയ സേവിംഗ്സ് കം ഇന്‍ഷൂറന്‍സ് പ്ലാനിന്റെ വിശദംശങ്ങള്‍ നോക്കാം.
ഐഗ്യാരണ്ടി മാക്സ് സേവിംഗ്സ്
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൈഫ് ഇൻഷൂറൻസ് കമ്പനിയാണ് ഏഗോണ്‍ ലൈഫ് ഇന്‍ഷൂറന്‍സ്. 2008 ലാണ് കമ്പനി പ്രവർത്തനം തുടങ്ങുന്നത്. കമ്പനി അവതരിപ്പിച്ച പുതിയ സേവിംഗ്സ് കം ഇന്‍ഷൂറന്‍സ് പ്ലാനാണ് ഐഗ്യാരണ്ടി മാക്സ് സേവിംഗ്സ്. ഉയര്‍ന്ന ആദായവും ലൈഫ് കവറുമാണ് ഐഗ്യാരണ്ടി മാക്സ് സേവിംഗ്സ് പ്ലാനിന്റെ നേട്ടം. മാസത്തില്‍ 500 രൂപ മുതല്‍ നിക്ഷേപിക്കാന്‍ സാധിക്കും.
മക്കളുടെ വിദ്യാഭ്യാസം, വിവാഹം, വിരമിക്കല്‍ കാലത്തേക്കുള്ള സമ്പാദ്യം എന്നിവയ്ക്ക് ഉപയോഗിക്കാവുന്ന പദ്ധതിയാണിത്. ഉയര്‍ന്ന തുക നിക്ഷേപിക്കുന്നത് വഴി വലിയ ആദായം ലഭിക്കും. ഇതോടൊപ്പം നികുതിയടയ്ക്കാതെ തുക പിന്‍വലിക്കാമെന്നതും ഗുണകരമാണ്.
പോളിസി കാലാവധി
സേവിംഗ്സ് ലക്ഷ്യത്തിന് അടിസ്ഥാനാമക്കി 5 വര്‍ഷത്തിനും 20 വര്‍ഷത്തിനും ഇടയില്‍ പോളിസി കാലാവധി തിരഞ്ഞെടുക്കാം. 5, 7, 10, 15, 20 വർഷങ്ങളിൽ പ്രീമിയം പെയ്മെന്റ് കാലയളവായി തിരഞ്ഞെടുക്കാം. 10, 15, 20 എന്നിങ്ങനെ മൂന്ന് പോളിസി കാലയളവും തിരഞ്ഞെടുക്കാം. മൂന്ന് രീതികളില്‍ പോളിസി പ്രീമിയം അടയ്ക്കാം. റെഗുലര്‍ പേ പ്രകാരം പോളിസി കാലാവധി മുഴുവനും പ്രീമിയം അടയ്ക്കാം.
ലിമിറ്റഡ് പേ പ്രകാരം പോളിസി കാലാവധിയേക്കാള്‍ കുറഞ്ഞ കാലാവധിയില്‍ പ്രീമിയം അടയ്ക്കാം. സിംഗില്‍ പേ രീതിയില്‍ ലംപ്സം ആയി പ്രീമിയം അടയ്ക്കാനും സാധിക്കും. പ്രീമിയം റെഗുലർ പേ രീതിയിൽ അടയ്ക്കുമ്പോൾ പ്രീമിയം അടവ് കാലാവധിയും പോളിസി കാലാവധിയും തുല്യമായിരിക്കും.
പ്രായ പരിധി
പോളിസിയിൽ ചേരാനുള്ള ചുരുങ്ങിയ പ്രായ പരിധി മൂന്ന് മാസമാണ്. ഉയര്‍ന്ന പ്രായ പരിധി 50 വയസും. റെഗുലര്‍ പേ പ്രകാരം 45 വയസാണ് ഉയര്‍ന്ന പ്രായ പരിധി. എന്നാൽ മെച്യൂരിറ്റി കാലയളവിൽ പോളിസി ഉടമയ്ക്ക് ചുരുങ്ങിയത് 18 വയസ് പൂർത്തിയാകണം. ഉയർന്ന പ്രായപരിധി 70 വയസാണ്.
കാൽക്കുലേറ്റർ
30 വയസുകാരന് 10 വര്‍ഷത്തേക്ക് 3,000 രൂപ വീതം മാസത്തില്‍ അടയ്ക്കാന്‍ തയ്യാറായാല്‍ കാലാവധിയില്‍ 6.50 ലക്ഷം രൂപ ലഭിക്കും. നികുതി രഹിതമാണ് ഇ തുക. പോളിസി കാലയളവില്‍ പോളിസി ഉടമയ്ക്ക് മരണം സംഭവിച്ചാല്‍ 5 ലക്ഷം രൂപ കുടുംബംഗങ്ങള്‍ക്ക് ലഭിക്കും. ഈ തുകയും നികുതി രഹിതമാണ്.
വിരമിക്കല്‍ കാലത്തെ പറ്റി ചിന്തിക്കുന്ന 40 വയസുകാരന് മാസത്തില്‍ 10,000 രൂപ നിക്ഷേപിക്കാന്‍ സാധിക്കുമെങ്കില്‍ 10 വര്‍ഷ പോളിസി കാലാവധിയില്‍ ലഭിക്കുന്ന നേട്ടം നോക്കാം. കാലാവധി പൂര്‍ത്തിയാക്കുന്ന പോളിസി ഉടമയ്ക്ക് 60 വയസെത്തുമ്പോള്‍ 29.47 ലക്ഷം രൂപ ലഭിക്കും. വിരമിക്കല്‍ കാലം ഈ നികുതി രഹിതമായ തുക ഉപയോഗിച്ച് ആരംഭിക്കാം. മരണം സംഭവിച്ചാല്‍ 22.8 ലക്ഷം രൂപ ലഭിക്കും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications