വീണ്ടുമൊരു റിസള്‍ട്ട് സീസണിലൂടെയാണ് വിപണി കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. ഇതിനോടകം നിരവധി പ്രമുഖ കമ്പനികള്‍ മാര്‍ച്ച് സാമ്പത്തിക പാദത്തിലെ പ്രവര്‍ത്തനഫലം പ്രഖ്യാപിച്ചു കഴിഞ്ഞു. പിന്നാലെ വിപണി വിദഗ്ധരും അഭിപ്രായം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു. നാലാം പാദത്തിലെ കമ്പനികളുടെ പ്രവര്‍ത്തന ഫലത്തെ കുറിച്ച് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ചില ഓഹരികള്‍ മികച്ച പ്രകടനം കാഴ്ച വെച്ചപ്പോള്‍ മറ്റു ചില കമ്പനികള്‍ക്ക് പ്രതീക്ഷയ്ക്കൊത്ത് ഉയരാനും സാധിച്ചില്ല. ഇത്തരത്തില്‍ വിപണി വിദഗ്ധര്‍ പ്രതികൂല അഭിപ്രായം രേഖപ്പെടുത്തിയ 5 പ്രധാന ഓഹരികളെ ചുവടെ ചേര്‍ക്കുന്നു.
ടാറ്റ പവര്‍
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിക്ഷേപകരുടെ പ്രിയ സങ്കേതങ്ങളിലൊന്നായിരുന്നു ടാറ്റ പവര്‍ (BSE: 500400, NSE: TATAPOWER). എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ വാല്യൂവേഷന്‍ ഉയര്ന്നതായെന്ന് ചില അനലിസ്റ്റുകള്‍ ചൂണ്ടിക്കാണിക്കുന്നു. അടുത്തിടെ കമ്പനിയുടെ പുനരുപയോഗ ഊര്‍ജ വിഭാഗത്തില്‍ വിദേശ നിക്ഷേപം നടത്തിയതിന് സ്വീകരിച്ച മൂല്യം, പ്രതീക്ഷച്ചതിലും താഴെയായതിനാല്‍ എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് ഈ ഓഹരിയെ ഡൗണ്‍ഗ്രേഡ് ചെയ്തു. ഇതിനോടൊപ്പം സമീപകാല ലക്ഷ്യവില 277-ല്‍ നിന്നും 231-ലേക്കും താഴ്ത്തി.
എല്‍ & ടി ഇന്‍ഫോടെക്
നാലാം പാദഫലം തീര്‍ത്തും നിരാശപ്പെടുത്തിയതാണ് എല്‍ & ടി ഇന്‍ഫോടെക്കിന് (BSE: 540005, NSE: LTI) വിനയായത്. വരുമാനം പ്രതീക്ഷിച്ച നിലവാരത്തിലും താഴെയായി. മാത്രവുമല്ല നിലവിലെ ഓഹരി വിലയുടെ വാല്യൂവേഷന്‍ കൂടുതലാണ്. പ്രൈസ് ടു ഏണിങ് (പിഇ) റേഷ്യോ നടപ്പു സാമ്പത്തിക വര്‍ഷം 38 നിലവാരത്തില്‍ തുടരുമെന്നാണ് അനുമാനം. ഇതോടെ ഐസിഐസിഐ സെക്യൂരിറ്റീസ് ഈ ഓഹരിയെ ഹോള്‍ഡ് (Hold) എന്ന റേറ്റിങ്ങില്‍ നിന്നും റെഡ്യൂസ് (Reduce) എന്നതിലേക്ക് തരംതാഴ്ത്തി. സമീപകാലത്തേക്ക് ഓഹരിയുടെ ലക്ഷ്യവില 4,986 രൂപയായാണ് നിശ്ചയിച്ചിരിക്കുന്നത്.
നെസ്ലെ
പ്രതീക്ഷിച്ചതിലും മികച്ച വരുമാനമാണ് എഫ്എംസിജി കമ്പനിയായ നെസ്ലെ ഇന്ത്യ (BSE: 500790, NSE: NESTLEIND) പുറത്തെടുത്തത്. എന്നാല്‍ പ്രവര്‍ത്തന ലാഭത്തിന്റെ മാര്‍ജിന്‍ ഇടിഞ്ഞതാണ് പ്രതികൂലമായത്. അസംസ്കൃത വസ്തുക്കളിലെ വിലക്കയറ്റം ഉടനെ ശമിക്കില്ലെന്ന വിലയിരുത്തല്‍ ഉള്ളതിനാല്‍ സമീപ ഭാവിയിലും പ്രവര്‍ത്തന ലാഭത്തിന്റെ മാര്‍ജിന്‍ മെച്ചപ്പെടാന്‍ സാധ്യതയില്ല. ഇതോടെ ഓഹരിയുടെ കുതിപ്പിനുള്ള സാധ്യത ഇടക്കാലത്തേക്ക് പരിമിതമാണെന്ന് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് ചൂണ്ടിക്കാട്ടി. സമീപകാലത്തേക്ക് ഓഹരിയുടെ ലക്ഷ്യവില 16,800 രൂപയായും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.
എല്‍ & ടി ടെക് സര്‍വീസസ്
പ്രതീക്ഷിച്ച നിലവാരത്തിലാണ് നാലാം പാദഫലം പുറത്തുവന്നത്. എന്നാല്‍ വ്യാവസായിക വിഭാഗത്തിന്റെ പ്രകടനം ചില വെല്ലുവിളികള്‍ നേരിടാന്‍ സാധ്യതയുണ്ട്. ഉപഭോക്തൃ കേന്ദ്രീകൃത വിഷയം കാരണമാണിത്. കൂടാതെ മെഡിക്കല്‍ ഉപകരണങ്ങളുടെ വിഭാഗത്തിന് നേട്ടത്തിലേക്കെത്താന്‍ സമയം നീളാം. 100 കോടി ഡോളര്‍ വരുമാനം 2023 സാമ്പത്തിക വര്‍ഷം രണ്ടോ മൂന്നോ പാദങ്ങളിലായി നേടാമെന്നുംഎല് & ടി ടെക് സര്‍വീസസ് (BSE: 540115, NSE: LTTS) കമ്പനി നേതൃത്വം സൂചിപ്പിച്ചിട്ടുണ്ട്. അതേസമയം എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് ഈ ഓഹരിക്ക് റെഡ്യൂസ് (Reduce) എന്ന റേറ്റിങ്ങാണ് നല്‍കിയത്. സമീപ ഭാവിയിലേക്കുളള ഓഹരിയുടെ ലക്ഷ്യവില 4,340 രൂപ നിലവാരമാണ്.
എയു എസ്എഫ്ബി
പുതിയ ജീവനക്കാര്‍, ഡിജിറ്റല്‍, ബ്രാന്‍ഡിങ്, സേവനത്തിലും വിതരണത്തിലും ശ്രദ്ധകേന്ദ്രീകരിച്ച് സ്ഥാപനത്തെ ഭാവിയുടെ ബാങ്ക് ആയി മാറ്റുന്നതിന് കൂടുതല്‍ തുക ചെലവഴിക്കുമെന്ന് കമ്പനി നേതൃത്വം വ്യക്തമാക്കിയതിനാല്‍ ഇടക്കാലയളവിലേക്കുള്ള എയു സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ (BSE: 540611, NSE: AUBANK) ലാഭക്ഷമതയും ഇടിയാം. വായ്പ വിതരണത്തിലെ ചെലവു കുറഞ്ഞതിന്റെ നേട്ടം ഉയര്‍ന്ന പ്രവര്‍ത്തന ചെലവ് കാരണം ദുര്‍ബലപ്പെടുത്തുന്നതിനാല്‍ എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് റെഡ്യൂസ് (Reduce) എന്ന റേറ്റിങ് നിലനിര്‍ത്തി. ലക്ഷ്യവില 1,319 ആയി നിജപ്പെടുത്തുകയും ചെയ്തു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്



Click it and Unblock the Notifications
