പ്രതികൂല ആഗോള സൂചകങ്ങളുടെ സ്വാധീനത്താല്‍ കനത്ത ഇടിവോടെയാണ് ആഭ്യന്തര വിപണിയില്‍ പുതിയ വ്യാപാര ആഴ്ചയുടെ തുടക്കം. അമേരിക്കയിലെ പണപ്പെരുപ്പവും തുടര്‍ന്ന് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ധിപ്പിക്കുമെന്ന ആശങ്കയും റഷ്യന്‍- ഉക്രൈന് സംഘര്‍ഷവുമാണ് വിപണിയെ പിന്നോട്ടടിച്ചത്. തിങ്കളാഴ്ച പ്രധാനപ്പെട്ട എല്ലാ വിഭാഗം ഓഹരി സൂചികകളും നഷ്ടത്തിലാണ് വ്യാപരം പുരോഗമിക്കുന്നത്. ഇതിനിടെ അറ്റാദായത്തില്‍ 69 ശതമാനം വരുമാന വളര്‍ച്ച രേഖപ്പെടുത്തിയിട്ടും താഴേക്ക് പതിച്ച ടാറ്റ ഗ്രൂപ്പ് ഓഹരിയെ കുറിച്ചാണ് ഈ ലേഖനം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 60 ശതമാനത്തോളം മുന്നേറിയ ഈ ഓഹരി ഒരു മാസത്തിനിടെ 15 ശതമാനത്തോളമാണ് തിരുത്തല്‍ നേരിട്ടിരിക്കുന്നത്.
ടാറ്റ കെമിക്കല്‍
1939-ല്‍ സ്ഥാപിതമായ ടാറ്റ ഗ്രൂപ്പ് കമ്പനിയാണിത്. പ്രധാനമായും രാസവസ്തുക്കള്‍ ഉത്പാദിപ്പിക്കുന്ന ടാറ്റ കെമിക്കല്‍സിന് ാല് ഭൂഖണ്ഡങ്ങളിലായി ഇന്ന് വിവിധ ബിസിനസ് സംരംഭങ്ങളുണ്ട്. ഗ്ലാസ്, സോപ്, ഡിറ്റര്ജന്റ്സിന്റേയും നിര്‍മാണത്തിനും ടെക്സ്റ്റൈല്‍, മെറ്റല്‍ റീഫെനിങ്ങിനും ഉപയോഗിക്കുന്ന സോഡാ ആഷ് നിര്‍മിക്കുന്നതില്‍ ലോകത്തെ രണ്ടാം സ്ഥാനത്താണ്. അതുപോലെ ഇന്ത്യയിലെ ഏറ്റവും വലിയ ഐയഡൈസ്ഡ് ഉപ്പ് നിര്‍മാതാക്കളുമാണ്. കൂടാതെ, യൂറിയ, ഫോസ്്ഫറസ് അധിഷ്ഠിത കാര്‍ഷിക വളം നിര്‍മിക്കുന്നതിലും രാജ്യത്ത് മുന്‍നിരയിലാണ് ടാറ്റ കെമിക്കല്‍സിന്റെ സ്ഥാനം.
സാമ്പത്തികം
ഡിസംബറില്‍ അവസാനിച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ ടാറ്റ കെമിക്കല്‍സിന്റെ വരുമാനം 3,141 കോടി രൂപയാണ്. ഇത് കഴിഞ്ഞ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 20.5 ശതമാനം വരുമാന വളര്‍ച്ച കൈവരിച്ചു. അതേസമയം മൂന്നാം പാദത്തിലെ അറ്റാദായം 69 ശതമാനം വര്‍ധിച്ച് 340 കോടി രൂപയിലേക്കെത്തി. കമ്പനിയുടെ കടബാധ്യതയില്‍ വര്‍ധന ഉണ്ടായില്ലെന്നതും ശ്രദ്ധേയം. അതേസമയം, മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 1.12 ശതമാനമാണ്.
ഓഹരി വിശദാംശം
പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശം 37.9 ശതമാനം ഓഹരികളാണുള്ളത്. വിദേശ നിക്ഷേപകര്‍ക്ക് 13.96 ശതമാനവും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് 18.36 ശതമാനവും ടാറ്റ കെമിക്കല്‍സില്‍ (BSE: 500770, NSE : TATACHEM) ഓഹരി പങ്കാളിത്തമുണ്ട്. പ്രതിയോഹരി ബുക്ക് വാല്യൂ 594.39 ആണ്. കെമിക്കല്‍ വിഭാഗം ഓഹരികളുടെ ശരാശരി പിഇ റേഷ്യോ 34.56 ആയിരിക്കുമ്പോള്‍ സമീപകാലത്തെ ടാറ്റ കെമിക്കല്‍സിന്റെ പിഇ റേഷ്യോ 27.36 ആണെന്നതും ശ്രദ്ധേയം. നിലവില്‍ 22,735 കോടി രൂപയാണ് വിപണി മൂലധനം.
ലക്ഷ്യവില 940- 1,101
നിലവില്‍ 895 രൂപയിലാണ് ടാറ്റ കെമിക്കല്‍സ് ഓഹരകള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 1,101 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്ന് ബ്രോക്കറേജ് സ്ഥാപനമായ നിര്‍മല്‍ ബാങ് നിര്‍ദേശിച്ചു. അതേസമയം, മോത്തിലാല്‍ ഒസ്വാള് ഈ ഓഹരിക്ക് 'ന്യൂട്രല്‍' റേറ്റിങ്ങും 940 രൂപ സമീപകാല ലക്ഷ്യവിലയായും നിര്‍ദേശിച്ചു. ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 1,158 രൂപയും കുറഞ്ഞ വില 554.25 രൂപയുമാണ്. അതേസമയം, കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരി വില 15 ശതമാനത്തോളം ഇടിഞ്ഞു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയതും പഠനാവശ്യത്തിനും നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
