പ്രതികൂല ഘടകങ്ങള്‍ തങ്ങിനില്ക്കുന്ന അന്തരീക്ഷത്തില്‍ പുതിയ വ്യാപാര ആഴ്ചയുടെ തുടക്കവും തകര്‍ച്ച നേരിട്ടു കൊണ്ടായിരുന്നു. പണപ്പെരുപ്പ ഭീഷണി ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ആഗോള വിപണികളുടെ ഇടിവിനെ തുടര്‍ന്നാണ് ഇന്ത്യന്‍ വിപണിയിലും തിരിച്ചടി നേരിട്ടത്. ഇതോടെ മികച്ച പാദഫലം പ്രസിദ്ധീകരിച്ചിട്ടും മള്‍ട്ടിബാഗര്‍ ഓഹരിയായ ടാറ്റ പവര്‍ 7 ശതമാനത്തോളം ഇടിവിലാണ് വ്യാപാരം ആരംഭിച്ചത്. തിങ്കളാഴ്ച രാവിലെ 223 നിലവാരത്തിലേക്ക് പതിച്ച ഈ ടാറ്റ ഗ്രൂപ്പ് ഓഹരി പിന്നീട് 230 രൂപയിലേക്ക് നില മെച്ചപ്പെടുത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ഓഹരിയെ കുറിച്ച് വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ വിശകലനമാണ് ചുവടെ ചേര്‍ത്തിരിക്കുന്നത്.
സാമ്പത്തിക പ്രകടനം
ടാറ്റ ഗ്രൂപ്പിന്റെ ഊര്‍ജ വിഭാഗം കമ്പനിയുടെ മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തന ഫലം മികച്ചതായിരുന്നു. നാലാം പാദത്തില്‍ ടാറ്റ പവറിന്റെ സംയോജിത അറ്റാദായം 632.37 കോടിയാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ 31.41 ശതമാനം വര്‍ധനയാണിത്. ഈ കാലയളവിലെ കമ്പനിയുടെ വരുമാനം 11,960 കോടിയാണ്. ഇത് കഴിഞ്ഞ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 15.41 ശതമാനമാണ്.
അതേസമയം 2021-22 സാമ്പത്തിക വര്ഷത്തെയാകെ അറ്റാദായം 61 ശതമാനം വര്‍ധനയോടെ 2,298 കോടിയായി ഉയര്‍ന്നു. വരുമാനം 28 ശതമാനം കൂടി 42,576 കോടിയായും വര്‍ധിച്ചു. ഇതിനിടെ ഓഹരിയുടമകള്‍ക്കായി ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിയോഹരി 1.75 രൂപ വീതം ഡിവിഡന്റ് നല്‍കുമെന്നാണ് അറിയിപ്പ്.
അനുകൂല ഘടകങ്ങള്‍
സിജിപിഎല്‍- മുദ്രയുമായുള്ള ബിസിനസ് പുനഃസംഘടിപ്പിക്കാന്‍ ടാറ്റ പവര്‍ ശ്രമിക്കുന്നുണ്ട്. ഗുജറാത്ത് സര്‍ക്കാരുമായി ഊര്‍ജം വാങ്ങുന്നതിനുള്ള അനുബന്ധ കരാറിനുള്ള ചര്‍ച്ചകളും നിര്‍ണായക ഘട്ടത്തിലാണ്. ഇക്കാര്യത്തില്‍ ധാരണയിലെത്തിയാല്‍ വാണിജ്യ കാരണങ്ങളാല്‍ നിര്‍ത്തിവെച്ചിരിക്കുന്ന താപനിലയവും പ്രവര്‍ത്തനം പുനഃരാരംഭിക്കാന്‍ വഴിതെളിയും. കൂടാതെ ശക്തമായ ഭാവി സാധ്യതകളുള്ള പുനരുപയോഗ ഊര്‍ജ വിഭാഗത്തിന് പ്രാധാന്യം നല്‍കുന്നത് ഇഎസ്ജി സ്കോര്‍ മെച്ചപ്പെടുത്താനും സഹായിക്കും. കൂടാതെ പുനരുപയോഗ ഊര്‍ജ വിഭാഗത്തിലെ ഇപിസി പദ്ധതികളുടെ കരാറുകളും നേടിയെടുത്തിട്ടുണ്ട്. ഇതിനോടൊപ്പം ഉത്പാദന ചെലവിന് ആനുപാതികമായി വൈദ്യുതിയുടെ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാരുമായി ധാരണയിലെത്തിയതും നേട്ടമാകും.
എന്തുചെയ്യണം ?
- ഷേര്ഖാന്- ടാറ്റ പവര്‍ ഓഹരികളില്‍ ബൈ റേറ്റിങ് നിലനിര്‍ത്തി. സമീപ കാലയളവിലേക്ക് ഓഹരിക്ക് നല്‍കിയിരിക്കുന്ന ലക്ഷ്യവില 315 രൂപയാണ്.
- എഡല്‍വീസ്- ഓഹരിക്ക് ഹോള്‍ഡ് റേറ്റിങ്ങാണ് നല്‍കിയിരിക്കുന്നത്. അടുത്ത 12 മാസക്കാലയളവിലേക്ക് നല്‍കിയിരിക്കുന്ന ലക്ഷ്യവില 265 രൂപയാണ്.
- ഇലാര കാപിറ്റല്‍- അക്യൂമുലേറ്റ് റേറ്റിങ്ങാണ് നല്‍കിയത്. സമീപ ഭാവിയില്‍ 258 രൂപയിലേക്ക് ഓഹരി ഉയരാമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.
- സിഎല്‍എസ്എ- സെല്‍ റേറ്റിങ്ങാണ് നല്‍കിയത്. സമീപ കാലയളവില്‍ ഓഹരി 212 രൂപയിലേക്ക് തിരുത്തല്‍ നേരിടാമെന്നും വിദേശ ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
ടാറ്റ പവര്‍
രാജ്യത്തെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ വൈദ്യുതോത്പാദന കമ്പനിയാണ് ടാറ്റ പവര്‍ (BSE: 500400, NSE: TATAPOWER). 1915-ലാണ് കമ്പനി ആരംഭിച്ചത്. താപം, ജലം, സൗരോര്‍ജം, കാറ്റ്, ഇന്ധനം എന്നീ മാര്‍ഗങ്ങളിലൂടെ വൈദ്യുതി ഉത്പാദിപ്പിക്കുന്നു. 13,061 മെഗാ വാട്ട് ഉത്പാദന ശേഷിയുണ്ട്. ഇതില്‍ 32 ശതമാനവും മലനീകരണം സൃഷ്ടിക്കാത്ത മാര്‍ഗങ്ങളിലൂടെ ഉത്പാദിപ്പിക്കുന്നത വൈദ്യുതിയാണ്. കമ്പനിക്ക് 1.2 കോടി ഉപഭോക്താക്കളുണ്ട്. പ്രസരണം, വിതരണം ഉള്‍പ്പെടെ വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളിലും ബിസിനസ് സംരംഭങ്ങളുണ്ട്. കൂടാതെ രൂപകല്‍പ്പന, ആസൂത്രണം, വികസനം, മാര്‍ക്കറ്റിങ് എന്നിവയിലും സേവനങ്ങളെത്തിക്കുന്നുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
