കഴിഞ്ഞയാഴ്ച സമാപിച്ച റിസര്‍വ് ബാങ്കിന്റെ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ദ്വൈമാസ പണനയ അവലോകന യോഗത്തില്‍ അടിസ്ഥാന പലിശ നിരക്കുകളായ റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്തിയിരുന്നില്ല. എങ്കിലും വിപണിയിലെ പണലഭ്യത നിയന്ത്രിക്കാനായി നേരത്തെ അവതരിപ്പിച്ച സ്റ്റാന്‍ഡിങ് ഡിപോസിറ്റ് ഫെസിലിറ്റി അഥവാ എസ്ഡിഎഫ് എന്ന സംവിധാനത്തെയാണ് ഇത്തവണ ഉപയോഗപ്പെടുത്തിയത്. 40 അടിസ്ഥാന പോയിന്റുകള്‍ (BPS) ഉയര്‍ത്തി എസ്ഡിഎഫ് നിരക്ക് 3.75 ശതമാനമാക്കുകയാണ് റിസര്‍വ് ബാങ്ക് ചെയ്തത്. ഈയൊരു പശ്ചാത്തലത്തില്‍ വിവിധ ബാങ്കുകളുടെ റേറ്റിങ് പുതുക്കി രാജ്യാന്തര നിക്ഷേപ സ്ഥാപനമായ ജെഫറീസ് രംഗത്തെത്തി.
എസ്ഡിഎഫ് നിരക്കുകള്‍ ഉയര്‍ത്തിയതോടെ അടുത്ത 1- 2 മാസത്തിനുള്ളില്‍ ബാങ്കുകള്‍ വായ്പ/ നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ധിപ്പിച്ചേക്കുമെന്നാണ് വിദേശ ബ്രോക്കറേജ് സ്ഥാപനം വിലയിരുത്തുന്നത്. നിലവില്‍ പ്രമുഖ ബാങ്കുകള്‍ക്കെല്ലാം കാസ (CASA- കറന്റ് അക്കൗണ്ട് സേവിങ് അക്കൗണ്ട്) അനുപാതം ഉയര്‍ന്നു നില്ക്കുന്നതിനാല് ഉയര്‍ന്ന പലിശ നിരക്കിന്റെ കാലഘട്ടം ഫലപ്രദമായി നേരിടാനാവും. ഇതിലൂടെ നിരക്കുകളിലും മാറ്റം വരുത്താനാകും.
റിപ്പോ നിരക്ക് വര്‍ധിപ്പിച്ചിട്ടില്ലെങ്കിലും എസ്ഡിഎഫ് ഉയര്‍ത്തിയതോടെ പുതിയ വായ്പകളുടെ പലിശ നിരക്ക് ഉയര്‍ത്താന്‍ ബാങ്കുകള്‍ ശ്രമിച്ചേക്കുമെന്നും ജെഫറീസിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. (റിപ്പോ നിരക്കിലെ മാറ്റം ബാങ്കുകളുടെ 40% വായ്പകളെയാണ് നേരിട്ട് ബാധിക്കുക).
അതേസമയം, പലിശ നിരക്ക് വര്‍ധന ആസന്നമായ പശ്ചാത്തലത്തില്‍ ഐസിഐസിഐ ബാങ്കും ബന്ധന് ബാങ്കിനേയുമാണ് ജെഫറീസ് നിക്ഷേപത്തിനായി പ്രഥമ പരിഗണന നല്‍കുന്നത്. ഇവരുടെ പുതിയ റിപ്പോര്‍ട്ടില്‍ സമീപ കാലയളവിലേക്ക് ഐസിഐസിഐ ബാങ്കിന് നല്‍കിയിരിക്കുന്ന ലക്ഷ്യവില 1,050 രൂപയാണ്. ഇത് നിലവിലെ വിപണി വിലയേക്കാള്‍ 39 ശതമാനത്തോളം മുകളിലാണ്. തിങ്കളാഴ്ച 760 രൂപയിലാണ് ഐസിഐസിഐ ബാങ്ക് ഓഹരി ക്ലോസ് ചെയ്തത്.
ജെഫറീസ് പ്രഥമ പരിഗണന നല്കുന്ന മറ്റൊരു ഓഹരിയായ ബന്ധന് ബാങ്കിന് ഹ്രസ്വകാലയളവിലേക്ക് നല്‍കിയിരിക്കുന്ന ലക്ഷ്യവില 380 രൂപയാണ്. ഇത് നിലവിലെ വിപണി വിലയേക്കാള്‍ 18 ശതമാനം മുകളിലാണ്. സമാനമായി ജെഫറീസ് റേറ്റിങ് പുതുക്കിയത് ഇങ്ങനെയാണ്.
- കൊട്ടക് മഹീന്ദ്ര ബാങ്ക്- നല്‍കിയിരിക്കുന്ന ലക്ഷ്യവില 2,560 രൂപയാണ്. ഇത് ഇന്നത്തെ ക്ലോസിങ് വിലയേക്കാള്‍ 44 ശതമാനം മുകളിലാണ്.
- എസ്ബിഐ- പ്രതീക്ഷിത ലക്ഷ്യവില 650 രൂപയാണ്. ഇത് ഓഹരിയുടെ വിപണി വിലയേക്കാള്‍ 27 ശതമാനം ഉയരെയാണ്.
- ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്- നല്‍കിയിരിക്കുന്ന ലക്ഷ്യവില 1,220 രൂപയാണ്. ഇത് ഇന്നത്തെ ക്ലോസിങ് വിലയേക്കാള്‍ 25 ശതമാനം മുകളിലാണ്.
എസ്ഡിഎഫ്
സ്റ്റാന്‍ഡിങ് ഡിപോസിറ്റ് ഫെസിലിറ്റി അഥവാ എസ്ഡിഎഫ് എന്നത് പൊതുവിപണിയിലെ പണലഭ്യത നിയന്ത്രിക്കുന്നതിനായുള്ള അധിക സംവിധാനമാണ്. വിപണിയിലെ അധിക പണലഭ്യത നിയന്ത്രിക്കുകയെന്നതാണ് എസ്ഡിഎഫ് നിരക്കിലെ വര്‍ധനയിലൂടെ ലക്ഷ്യമിടുന്നത്. ആര്‍ബിഐ നിയമത്തിലെ 17-ആം വകുപ്പ് ഭേദഗതി ചെയ്താണ് എസ്ഡിഎഫ് 2018-ല്‍ ആദ്യമായി അവതരിപ്പിച്ചത്. ബാങ്കിംഗ് സംവിധാനങ്ങളില്‍ നിന്നും പണം സ്വീകരിക്കുന്നതിന് ഈടായി സര്‍ക്കാര്‍ ബോണ്ട് നല്കുന്ന ബാധ്യത ഒഴിവാക്കാനാണ് എസ്ഡിഎഫ് അവതരിപ്പിച്ചത്. സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിനും എസ്ഡിഎഫ് പ്രയോജനപ്പെടുത്താനാകും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ജെഫറീസ് പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ഹ്യുണ്ടായ് ഐപിഒ: നിർണായക ബോർഡ് യോഗം ഇന്ന്; വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമോ?

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications