മഴ പെയ്താല്‍ ലാഭവും ഒഴുകിയെത്തും! വമ്പന്‍ 'കോളും' കാത്തിരിക്കുന്ന 5 മണ്‍സൂണ്‍ ഓഹരികള്‍; പരിഗണിക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതിയൊരു തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴക്കാലത്തിന്റെ പടിവാതിക്കലെത്തി നില്‍ക്കെ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട ഓഹരികള്‍ ഒരിക്കല്‍ കൂടി ശ്രദ്ധാകേന്ദ്രമാവുകയാണ്. മേയ് 27-ന് മണ്‍സൂണ്‍ മഴ കേരളതീരം തൊടുമെന്നാണ് കാലാവസ്ഥാ പ്രവചനം. മികച്ച തോതിലുള്ള കാലക്രമം തെറ്റാതെ മഴ ലഭിക്കുന്നത് കാര്‍ഷിക മേഖലയിലെ വരുമാനം ഉയര്‍ത്തുന്നതിന് സഹായകമാകുന്ന ഘടകമാണ്. ഇത് പണപ്പെരുപ്പത്തെ പിടിച്ചു നിര്‍ത്തുന്നതിനോടൊപ്പം ഗ്രാമീണ ഇന്ത്യയുടെ ഉണര്‍വിനും പിന്തുണയാകും.

 

മണ്‍സൂണ്‍

ഇരുചക്ര വാഹനം, ട്രാക്ടറുകള്‍, നിത്യോപയോഗ സാധനങ്ങള്‍, എഫ്എംസിജി, വളം തുടങ്ങിയവ പോലുള്ള വിഭാഗങ്ങള്‍ക്കാണ് മികച്ച മണ്‍സൂണ്‍ മഴക്കാലം പ്രത്യക്ഷത്തിലുള്ള ഗുണഫലം നല്‍കുക. സ്റ്റീല്‍, സിമന്റ് വിഭാഗങ്ങള്‍ക്കും പരോക്ഷസഹായം ലഭിക്കും. 2022-ല്‍ സാധാരണ തോതിലുള്ള മണ്‍സൂണ്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ പ്രവചനം. കഴിഞ്ഞ 3 വര്‍ഷങ്ങളിലും മികച്ച മണ്‍സൂണ്‍ മഴ രാജ്യത്ത് ലഭിച്ചിരുന്നു. ഈയൊരു പശ്ചാത്തലത്തില്‍ അടുത്ത 12 മാസക്കാലയളവിലേക്ക് നിക്ഷേപത്തിന് പരിഗണിക്കാവുന്ന 5 ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.

ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ്

ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ്

ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായ ടാറ്റ കെമിക്കല്‍സിന്റെ കണ്‍സ്യൂമര്‍ ഉത്പന്ന വിഭാഗവും ടാറ്റ ഗ്ലോബല്‍ ബിവറേജസ് എന്ന കമ്പനിയും തമ്മില്‍ ലയിപ്പിച്ചാണ് ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് രൂപീകരിച്ചത്. എഫ്എംസിജി വിഭാഗത്തിലുള്ള ഈ ലാര്‍ജ് കാപ് കമ്പനി, ഉയര്‍ന്ന വളര്‍ച്ച കൈവരിക്കാവുന്ന മേഖലകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ആഭ്യന്തര വിപണിയിലെ ഉണര്‍വ് കമ്പനിയുടെ വളര്‍ച്ചയ്ക്കും അനുകൂല ഘടകമാകുന്നു.

ഡിജിറ്റല്‍വത്കരണവും

കൂടാതെ വിതരണ ശൃംഖലയുടെ ഡിജിറ്റല്‍വത്കരണവും വിവിധ വിഭാഗങ്ങളുടെ കൂട്ടപ്രവര്‍ത്തനവും വരാനിരിക്കുന്ന നാളുകളില്‍ ടാറ്റ കണ്‍സ്യൂമറിന്റെ (BSE: 500800, NSE: TATACONSUM) വളര്‍ച്ചയ്ക്ക് പിന്തുണയ്ക്കും. അടുത്ത 12 മാസക്കാലയളവിലേക്ക് നല്‍കിയിരിക്കുന്ന ലക്ഷ്യവില 904 രൂപയാണ്. അതേസമയം വെള്ളിയാഴ്ച രാവിലെ ഓഹരികള്‍ 726 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്.

Also Read: കലങ്ങിത്തെളിയുന്നു! ബുള്ളിഷ് സൂചന നല്‍കുന്ന 6 ഓഹരികള്‍ ഇതാ; കൈവശമുണ്ടോ?

ബയേര്‍ക്രോപ് സയന്‍സ്

ബയേര്‍ക്രോപ് സയന്‍സ്

കാര്‍ഷികോത്പന്നങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനിയാണ് ബയേര്‍ക്രോപ് സയന്‍സ്. വിവിധതരം കീടം- കൃമി- കള നാശിനികള്‍ ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങളും വിവിധതരം വിത്തിനങ്ങളുമാണ് ഇവര്‍ വിപണിയില്‍ എത്തിക്കുന്നത്. സാങ്കേതിക നൈപുണ്യവും നവീന കാര്‍ഷിക വിള ഉത്പന്നങ്ങളുടെ ഗവേഷണത്തിലും മികവുള്ളതിനാല്‍ വിപണിയിലും ബയേര്‍ക്രോപ് സയന്‍സിന് മുന്‍കൈ ലഭിക്കുന്നു.

ദീര്‍ഘകാല

ദീര്‍ഘകാല പ്രവര്‍ത്തനങ്ങളില്‍ കമ്പനി നേതൃത്വവും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. മോണ്‍സാന്റോ ഇന്ത്യയുമായുള്ള ലയനം കമ്പനിയുടെ മൂല്യം വര്‍ധിപ്പിക്കുന്നു. അടുത്ത ഒരു വര്‍ഷ കാലയളവില്‍ ബയേര്‍ക്രോപ് സയന്‍സ് (BSE: 506285, NSE: BAYERCROP) ഓഹരിയുടെ വില 6,039 രൂപയിലേക്ക് ഉയരാമെന്നാണ് വിലയിരുത്തല്‍. അതേസമയം ഇന്ന് രാവിലെ 5,080 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്.

Also Read: തുടരെ ലാഭമാര്‍ജിന്‍ ഉയര്‍ത്തുന്ന 6 കേമന്മാര്‍, പട്ടികയില്‍ ടാറ്റയും; ബ്രോക്കറേജുകള്‍ക്കും പ്രതീക്ഷ

കൊറോമാണ്ഡല്‍

കൊറോമാണ്ഡല്‍

രാസവളം, പോഷകങ്ങള്‍, ജൈവ വളം ഉള്‍പ്പെടെ കാര്‍ഷിക മേഖലയിലെ വിവിധ വിഭാഗങ്ങളില്‍ സംരംഭങ്ങളുള്ള മിഡ് കാപ് കമ്പനിയാണ് കൊറോമാണ്ഡല്‍ ഇന്റര്‍നാഷണല്‍. കമ്പനിയുടെ ശക്തമായ ബിസിനസ് മോഡലും മികച്ച മണ്‍സൂണ്‍ മഴ ലഭിക്കുമെന്ന നിഗമനവും ഉയര്‍ന്ന തോതിലുള്ള പ്രവര്‍ത്തന വരുമാനവും കമ്പനിയുടെ ശക്തമായ ബാലന്‍സ് ഷീറ്റും കൃത്യമായ ഇടവേളകളില്‍ പുതിയ ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്നതും കൊറോമാണ്ഡലിന് അനുകൂല ഘടകങ്ങളാണ്.

കാര്‍ഷിക

സമാനമായി വളരെ വേഗത്തില്‍ വളര്‍ച്ച പ്രകടിപ്പിക്കുന്ന ജൈവ പോഷക മേഖലയും കാര്‍ഷിക നിയമങ്ങളിലെ പരിഷ്‌കാരങ്ങളും കമ്പനിയുടെ വളര്‍ച്ചയ്ക്കുള്ള അനുകൂല പശ്ചാത്തലം ഒരുക്കുന്നു. അടുത്ത 12 മാസക്കാലയളവിലേക്ക് കൊറോമാണ്ഡല്‍ (BSE: 506395, NSE: COROMANDEL) ഓഹരിക്ക് നല്‍കിയിരിക്കുന്ന ലക്ഷ്യവില 1,012 രൂപയാണ്. വെള്ളിയാഴ്ച രാവിലെ ഓഹരി 932 രൂപയിലാണ് നില്‍ക്കുന്നത്.

Also Read: മോഹങ്ങളുടെ തടവറയേക്കാള്‍ നല്ലത് കടക്കാരനാകുന്നതാണോ? കടക്കെണിയില്‍ നിന്നും രക്ഷപെടാനുള്ള 5 വഴികള്‍

ഐസിഐസിഐ ബാങ്ക്

ഐസിഐസിഐ ബാങ്ക്

ശക്തമായ ബാലന്‍സ് ഷീറ്റും നിയന്ത്രണ വിധേയമായ നിഷ്‌ക്രിയ ആസ്തികളും കിട്ടാക്കടത്തിനുള്ള ഫലപ്രദമായ നീക്കിയിരിപ്പും ഭദ്രമായ മൂലധന പര്യാപ്തതയും വായ്പ വിതരണത്തിലെ വളര്‍ച്ചയും ഉയര്‍ന്ന കറന്റ്- സേവിങ്‌സ് അക്കൗണ്ട് അനുപാതവും ഐസിഐസിഐ ബാങ്കിന് (BSE: 532174, NSE: ICICIBANK) മുന്‍തൂക്കം നല്‍കുന്നു. സ്വകാര്യ മേഖലയിലെ വമ്പന്‍ ധനകാര്യ സ്ഥാപനത്തിന്റെ ഓഹരിക്ക് അടുത്ത ഒരു വര്‍ഷ കാലയളവിലേക്ക് നിര്‍ദേശിച്ച ലക്ഷ്യവില 890 രൂപയാണ്. വെള്ളിയാഴ്ച രാവിലെ ഈ ഓഹരികള്‍ 734 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്.

അശോക് ലെയ്‌ലാന്‍ഡ്

അശോക് ലെയ്‌ലാന്‍ഡ്

കോവിഡ് നിയന്ത്രണങ്ങള്‍ മാറിയതോടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പഴയ നിലയിലേക്ക് ഉയര്‍ന്നത് കമ്പനിക്ക് നേട്ടമാണ്. രാജ്യത്താകമാനം പ്രകടമാകുന്ന ചരക്ക് കടത്തിലെ ഉണര്‍വ് വാണിജ്യ വാഹനങ്ങളുടെ വില്‍പന ഉയര്‍ത്തുന്നതിന് സഹായകമാകുന്നു. ഇന്ധനവില ഉയരുന്ന പശ്ചാത്തലത്തില്‍ സിഎന്‍ജി അധിഷ്ഠിത വാഹനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതും വിപണി വിഹിതം ഉയര്‍ത്താന്‍ ശ്രമിക്കുന്നതും അനുകൂല ഘടകമാണ്.

Also Read: 'അനക്കമില്ലാതെ' കിടന്ന മലയാളി കമ്പനിയുടെ ഓഹരിയിൽ ഇന്ന് 14% കുതിപ്പ്; കാരണമിതാണ്

വൈദ്യുത

അതുപോലെ ബസുകളുടെ വിഭാഗത്തിലും വരുന്ന സാമ്പത്തിക പാദങ്ങളിലും ആവശ്യകത ഉയര്‍ന്നു നില്‍ക്കാമെന്നാണ് നിഗമനം. ഈ വിഭാഗത്തിലെ വൈദ്യുത വാഹനങ്ങള്‍ക്കുള്ള ഓര്‍ഡറുകളും ഉയരുകയാണ്. അതേസമയം അടുത്ത ഒരു വര്‍ഷ കാലയളവില്‍ അശോക് ലെയ്‌ലാന്‍ഡ് (BSE: 500477, NSE: ASHOKLEY) ഓഹരിയുടെ വില 200 രൂപയിലേക്ക് ഉയരാമെന്നാണ് അനുമാനം. ഇന്ന് രാവിലെ ഓഹരികള്‍ 137 രൂപ നിലവാരത്തിലാണ് തുടരുന്നത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ റിസര്‍ച്ച് റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

Agriculture Stocks To Buy: Good Monsoon Rain Will Boost Farmers Income Revive Rural Economy Consider These 5 Shares

Agriculture Stocks To Buy: Good Monsoon Rain Will Boost Farmers Income Revive Rural Economy Consider These 5 Shares
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X