അക്ഷയതൃതീയ ദിനമാണ് ഇന്ന്. ക്ഷയിക്കാത്ത പുണ്യങ്ങളുടെ അക്ഷയപാത്രമായി കരുതപ്പെടുന്ന ദിവസം. അതുകൊണ്ടു തന്നെ ഇന്ന് സ്വർണം വാങ്ങുന്നത് ഉത്തമമെന്നാണ് വിശ്വാസം. കാരണം സ്വര്‍ണം വിലകൂടിയ വസ്തുവായത് കൊണ്ട് മാത്രമല്ല. മറിച്ച് പരിശുദ്ധമായ ലോഹമാണ് എന്നതാണ് കാരണം. ഭൂമിയില്‍ അവതരിച്ച ഗംഗാഭഗവതി, ഹിമവല്‍സാനുക്കളില്‍ നിക്ഷേപിച്ച അമൂല്യമായ ധാതുസമ്പത്തുക്കളില്‍ ആദ്യത്തേതായിരുന്നു സ്വര്‍ണം എന്ന വിശ്വാസവുമുണ്ട്. എന്തായാലും അക്ഷയത്രിതീയ ദിവസം സ്വർണം വാങ്ങാൻ പോകുന്നവർ പവന്‍റെ വില എത്രയെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
വില വീണ്ടും റെക്കോർഡിൽ
പവന് 52,920 എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് ഇന്നലെ സ്വർണവ്യാപാരം നടന്നത്. എന്നാൽ ഇന്ന് വില വീണ്ടും കുതിച്ചുയരുകയാണ്. പവന് 680 രൂപയാണ് ഇന്ന് വർധിച്ചത്. അതോടെ പവന്‍റെ വില 53,600 രൂപയിലേക്കെത്തി. ഗ്രാമിന് 6,700 രൂപ. മെയ് മാസം സ്വർണത്തിന് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന റെക്കോർഡ് വിലയാണ് ഇന്നത്തേത്.

പവൻ വാങ്ങാൻ എത്ര രൂപ നൽകണം..?
സ്വർണവില വീണ്ടും കുതിച്ചുയർന്ന സാഹചര്യത്തിൽ ആഭരണം വാങ്ങുമ്പോഴും ആനുപാതിയമായ ഉയർന്ന വില നൽകേണ്ടി വരും. ഇന്നത്തെ വിലയിൽ ഒരു പവൻ വാങ്ങാൻ കുറഞ്ഞത് 58,500 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും. കാരണം സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയ്ക്കൊപ്പം പണിക്കൂലിയും ജിഎസ്ടിയും നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടിയാൽ 1 പവൻ സ്വർണാഭരണം വാങ്ങുമ്പോൾ ഏകദേശം 58,500 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും.
ആഗോള സ്വർണ്ണവില
അന്താരാഷ്ട്ര തലത്തിൽ സ്വർണ്ണവ്യാപാരം, വെള്ളിയാഴ്ച്ച രാവിലെ നേട്ടത്തിലാണ് നടക്കുന്നത്. ട്രോയ് ഔൺസിന് 5.90 ഡോളർ (0.25%) ഉയർന്ന് 2352.61 ഡോളർ എന്നതാണ് നിലവാരം.
ഇന്ന് സ്വർണം വാങ്ങുന്നുണ്ടോ, ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
1. വാങ്ങുന്ന സ്വര്‍ണ്ണത്തിന്‍റെ പരിശുദ്ധി പരിശോധിച്ച് ഉറപ്പുവരുത്താന്‍മറക്കരുത്.
2. അംഗീകൃതവും വിശ്വസനീയവുമായ ജ്വല്ലറികളില്‍നിന്നാണ് സ്വര്‍ണം വാങ്ങുന്നതെന്ന് ഉറപ്പാക്കുക.
3. വ്യത്യസ്ത ജ്വല്ലറികള്‍ക്ക് വ്യത്യസ്ത മേക്കിംഗ് ചാര്‍ജുകള്‍ഉണ്ടായിരിക്കാം. അതിനാല്‍നഷ്ടം സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ഒന്നിലധികം ഉറവിടങ്ങളില്‍നിന്നുള്ള വിലകള്‍താരതമ്യം ചെയ്യുന്നത് നല്ലതാണ്.
റെക്കോർഡ് വില കഴിഞ്ഞ മാസം
സംസ്ഥാനത്ത് സ്വർണത്തിന് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ മാസം ഏപ്രിലാണ്. ഏപ്രിൽ 19- വെള്ളിയാഴ്ച രേഖപ്പെടുത്തിയ 54,520 രൂപയാണ് പവന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില. ഗ്രാമിന് 6815 രൂപയായിരുന്നു അന്ന് വില. ഏപ്രിൽ 20,21 തിയ്യതികളിലാണ് സംസ്ഥാനത്തെ രണ്ടാമത്തെ റെക്കോർഡ് ഉയരം സ്വർണ്ണവിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അന്ന് ഒരു പവൻ സ്വർണ്ണത്തിന് 54440 രൂപയും, ഗ്രാമിന് 6805 രൂപയുമായിരുന്നു വില.

സ്വർണത്തിലെ നിക്ഷേപം
ഏതു വിലയായാലും സ്വർണം നിക്ഷേപമെന്ന നിലയിൽ സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവരാണ് കേരളത്തിനകത്തും പുറത്തുമുള്ളവർ. സ്വർണത്തിലെ നിക്ഷേപം സ്വർണാഭരണങ്ങളായും നാണയങ്ങൾ, ബിസ്‌ക്കറ്റുകൾ, ബാറുകൾ എന്നിവയുടെ രൂപത്തിലും ആകാം. ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ വഴിയോ ഗോൾഡ് എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ വഴിയോ ഇത് ചെയ്യാവുന്നതാണ്.
സാധാരണ സ്റ്റോക്ക് പോലെ തന്നെ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റുചെയ്യുകയും ട്രേഡ് ചെയ്യുകയും ചെയ്യുന്നവയാണ് സ്വർണ ഇടിഎഫുകൾ ( ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്). നിങ്ങളുടെ സാധാരണ ട്രേഡിംഗ് അക്കൗണ്ട് വഴി നിങ്ങൾക്ക് സ്വർണ ഇടിഎഫുകൾ വാങ്ങാനും വിൽക്കാനും നിങ്ങളുടെ ഡിമാറ്റ് അക്കൗണ്ടിൽ സ്വർണ ഇടിഎഫുകൾ സൂക്ഷിക്കാനും കഴിയും.


Click it and Unblock the Notifications