അക്ഷയ തൃതീയ ദിവസത്തിൽ സ്വർണത്തിന് ഇരട്ടി ഗ്ലാമറാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ പേർ സ്വർണം വാങ്ങാൻ തിരഞ്ഞെടുക്കുന്ന ദിവസമായതിനാൽ ഡിമാൻഡ് വർധിക്കുന്നത് സ്വാഭാവികം. ഏപ്രിൽ 22 ശനിയാഴ്ചയാണ് ഇത്തവണത്തെ അക്ഷയ തൃതീയ ആഘോഷങ്ങൾ. വില്പന പൊടിപൊടിക്കാൻ, ഉപഭോക്താക്കളെ ആകർഷിക്കാൻ ജുവലറികൾ കിഴിവുകളും ഓഫറുകളും നൽകുന്നുണ്ട്. എന്നാൽ സ്വർണ വില കുത്തനെ ഉയർന്ന് നിൽക്കുന്നതാണ് സ്വർണം വാങ്ങുന്നവരെ പ്രതിസന്ധിയിലാക്കുന്നത്.
ഇന്നത്തെ വില നോക്കുമ്പോൾ ചെറിയ ആശ്വാസത്തിന് വകയുണ്ട്. ശനിയാഴ്ച 240 രൂപയാണ് പവന് കുറഞ്ഞത്. 44,600 രൂപയാണ് 22 കാരറ്റ് പവന് കേരള വിപണിയിലെ വില. ഗ്രാമിന് 30 രൂപ കുറഞ്ഞ് 5,575 രൂപയാണ് അക്ഷയ തൃതീയ ദിനത്തിലെ വില.
ഇന്നത്തെ വില കുറഞ്ഞെങ്കിലും ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ അരലക്ഷം രൂപ ചെലവാക്കണം എന്ന സ്ഥിതിയിലാണിപ്പോഴത്തെ സ്വർണ വില. ഈ സാഹചര്യത്തിൽ ആഭരണത്തിനപ്പുറം സ്വർണം വാങ്ങാനുള്ള വഴികളും ആഭരണങ്ങളായി വാങ്ങുന്നതിന്റെ ഗുണ ദോഷങ്ങളും അറിയണം. ഇത്തരം കാര്യങ്ങൾ ഈ ലേഖനത്തിൽ വിശദമായി പരിശോധിക്കാം.

സ്വർണം വാങ്ങാനുള്ള മാർഗങ്ങൾ
ഇന്ത്യയുടെ സ്വർണ ഉപഭോഗം കൂടാനുള്ള കാരണത്തിൽ സംസ്കാരികമായൊരു പങ്കുണ്ട്. പരമ്പരാഗതമായി, മംഗളകരമായ അവസരങ്ങളിൽ സ്വർണം ഒരു മുൻഗണനാ നിക്ഷേപമാണ്. സ്വർണം ആഭരണങ്ങളായി വാങ്ങുന്നതിനൊപ്പം നിക്ഷേപമായി കാണുന്നവർ ഗോൾഡ് ഇടിഎഫുകളെയും തിരഞ്ഞെടുക്കാൻ തുടങ്ങിയതോടെ ഗോൾഡ് ഇടിഎഫുകളും ആകർഷകമായ നിക്ഷേപ മാർഗമായി മാറി.
ഭൗതിക സ്വർണം വാങ്ങുന്നത് പോലെ എളുപ്പത്തിൽ വാങ്ങാവുന്നതും വിൽക്കാവുന്നതുമാണ് ഗോൾഡ് ഇടിഎഫുകളും. അതേസമയം ഓരോനിന്നും അതിന്റേതായ ഗുണ ദോഷങ്ങളുണ്ട്. ഇവ പരിശോധിക്കാം.
സ്വർണാഭരണങ്ങൾ
സ്വർണം ആഭരണങ്ങളായി വാങ്ങുന്നതിന് ഉയർന്ന വൈകാരികവും സാംസ്കാരികവുമായ മൂല്യമുണ്ട്. മംഗളകരമായ അവസരങ്ങളിൽ മുൻഗണന നൽകുന്നു എന്നതും സ്വർണാഭരണത്തിന്റെ നേട്ടമാണ്. ആവശ്യ സമയത്ത് വില്പന നടത്താതെ തന്നെ സ്വർണാഭരണങ്ങൾ പണയപ്പെടുത്തി വായ്പ ലഭിക്കാനുള്ള സൗകര്യമുണ്ട്. എന്നാൽ സ്വർണാഭരണങ്ങൾ വാങ്ങിയാൽ ഇവ സുരക്ഷിതമായി സൂക്ഷിക്കുക എന്നതാണ് വലിയൊരു വെല്ലുവിളി.
മോഷണ ശ്രമങ്ങൾ ചെറുക്കാൻ ബാങ്ക് ലോക്കറുകളെ ആശ്രയിക്കുന്നത് അധിക ചെലവാണ്. സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ, സ്വർണത്തിന്റെ വിലയോടൊപ്പം പണിക്കൂലി, ജിഎസ്ടി, ഹോൾമാർക്കിംഗ് ചാർജ് തുടങ്ങിയ നിരവധി ചാർജുകളും നൽകേണ്ടി വരുന്നുണ്ട്.
ഗോൾഡ് ഇടിഎഫ്
ആഭ്യന്തര വിപണിയിലെ സ്വർണ വിലയെ ട്രാക്ക് ചെയ്യുന്ന മ്യൂച്വൽ ഫണ്ടുകളാണ് ഗോൾഡ് ഇടിഎഫുകൾ. നിക്ഷേപിക്കാനാണെങ്കിൽ ഏറ്റവും ചെലവ് കുറഞ്ഞ മാർഗം ഇതു തന്നെയാണ്. സംഭരണമോ സുരക്ഷാ ആശങ്കകളോ ഇല്ലാതെ ഇടിഎഫിൽ നിക്ഷേപിക്കാം. കമ്പനിയുടെ ഓഹരി പോലെ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ വ്യാപാരം നടത്തുന്നതിനുള്ള സൗകര്യം ഗോൾഡ് ഇടിഎഫുകൾ നൽകുന്നു. ഗോൾഡ് ഇടിഎഫുകൾക്ക് ലോക്ക്-ഇൻ പിരിയഡോ എക്സിറ്റ് ലോഡോ ഇല്ലാത്തതിനാൽ പണലഭ്യത ഉറപ്പാക്കുന്നവയാണ്.
സ്വർണ ഇടിഎഫുകൾക്ക് ഭൗതിക സ്വർണത്തിന് സമാനമായ വൈകാരികവും സാംസ്കാരികവുമായ മൂല്യമില്ല. കൂടാതെ ഇടിഎഫിന്റെ കൈവശമുള്ള സ്വർണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചോ അളവിനെക്കുറിച്ചോ ആശങ്കകൾ ഉണ്ടാകാം.
ഏതാണ് മികച്ചത്
നിക്ഷേപിക്കാനായി സ്വർണം വാങ്ങുമ്പോൾ ആഭരണങ്ങൾ, നാണയങ്ങൾ, ബാറുകൾ തുടങ്ങിയ രീതിയിൽ സ്വർണം വാങ്ങുന്നതിനേക്കാൾ ഗോൾഡ് ഇടിഎഫിനാണ് മുൻഗണന ലഭിക്കുക. സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ സാധാരണ ഫണ്ടുകൾ പോലെ ഇത് ഡീമെറ്റീരിയലൈസ് രൂപത്തിൽ ഇവ വ്യാപാരം ചെയ്യാൻ സാധിക്കും. ഇന്ത്യയിലുടനീളം ഒരേ നിരക്കിൽ വാങ്ങുകയും വില്ക്കാനും സാധിക്കും.
ഡീമാറ്റ് അക്കൗണ്ട് വഴി കൈവശം വയ്ക്കുന്നതിനാൽ നിക്ഷേപകന് സുരക്ഷയോ സംബന്ധിച്ചോ ലോക്കർ ഫീസ് അടയ്ക്കുന്നത് സംബന്ധിച്ചോ ആശങ്കപ്പെടേണ്ടതില്ല.
More From GoodReturns

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ആർബിഐ പണനയം: നിങ്ങളുടെ വായ്പയും നിക്ഷേപവും സുരക്ഷിതമാണോ?

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ

സ്വർണ്ണവില കുതിക്കുമോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications