തുടര്‍ച്ചയായി മൂന്നുദിനം ഇന്ത്യന്‍ വിപണി നഷ്ടത്തിലാണ് ഇടപാടുകള്‍ അവസാനിപ്പിച്ചത്. ബുധനാഴ്ച്ച റിസര്‍വ് ബാങ്ക് അപ്രതീക്ഷിതമായി പലിശ നിരക്കുകള്‍ ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചതോടെ സെന്‍സെക്സ്, നിഫ്റ്റി സൂചികകളുടെ താളം പാടെ തെറ്റി. വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തി പരിശോധിച്ചാല്‍ കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, റിയല്‍റ്റി, ഹെല്‍ത്ത്കെയര്‍, മെറ്റല്‍ എന്നിവയിലെല്ലാം ശക്തമായ വില്‍പ്പന സമ്മര്‍ദ്ദം രൂപംകൊണ്ടു.
ഇപ്പോഴത്തെ മാര്‍ക്കറ്റ് അന്തരീക്ഷത്തില്‍ അലെമ്പിക് ഫാര്‍മ, സൊമാറ്റോ, അദാനി ഗ്രീന്‍ ഓഹരികളാണ് ഗുരുതരമായ ക്ഷീണം അറിയിക്കുന്നത്. ബുധനാഴ്ച്ച അലെമ്പിക് ഫാര്‍മയുടെ ഓഹരി വില 7 ശതമാനത്തോളം താഴേക്ക് പോയി. സൊമാറ്റോ ഓഹരികളാകട്ടെ, 7 ശതമാനത്തിലധികം വീണു; 52 ആഴ്ച്ച താഴ്ച്ച തിരുത്തുകയും ചെയ്തു. 5 ശതമാനത്തിലധികം തകര്‍ച്ചയാണ് അദാനി ഗ്രീനിലും കാണാന്‍ കഴിയുന്നത്.
ഈ അവസരത്തില്‍ ഈ മൂന്നു സ്റ്റോക്കുകളെയും നിക്ഷേപകര്‍ എങ്ങനെ സമീപിക്കണമെന്ന് നിര്‍ദേശിക്കുകയാണ് സാജ് ഫൈനാന്‍സ് ആന്‍ഡ് സെക്യുരിറ്റീസിന്റെ ടെക്നിക്കല്‍ അനലിസ്റ്റ് വിരാല്‍ ഛേദ.
അലെമ്പിക് ഫാര്‍മ: വീഴ്ച്ചകളില്‍ വാങ്ങാം
2020 ഏപ്രില്‍ തൊട്ട് 2020 ഡിസംബര്‍ വരെ കുത്തനെയുള്ള റാലിയാണ് അലെമ്പിക് ഫാര്‍മ കാഴ്ച്ചവെച്ചത്. ഇക്കാലത്ത് 1,145 രൂപയെന്ന എക്കാലത്തേയും ഉയര്‍ന്ന നിലവാരം കീഴടക്കാന്‍ ഓഹരികള്‍ക്ക് കഴിഞ്ഞു. തുടര്‍ന്നിങ്ങോട്ട് രൂക്ഷമായ വിലയിടിവിന് കമ്പനി സാക്ഷിയായി. കഴിഞ്ഞകാലത്തെ മുന്നേറ്റം താരതമ്യം ചെയ്യുമ്പോള്‍ 40 ശതമാനത്തിലധികം തിരുത്തലാണ് അലെമ്പിക് ഫാര്‍മയില്‍ കാണുന്നത്.
കഴിഞ്ഞ 6 മാസത്തെ ചാര്‍ട്ടില്‍ 'സൈഡ്വേയ്സ്' ചലനമാണ് സ്റ്റോക്ക് കാഴ്ച്ചവെക്കുന്നത്. 200 ദിന 'വെയ്റ്റഡ് മൂവിങ് ആവറേജായ' (WMA) 735 രൂപയില്‍ ഓഹരികള്‍ തുടരെ പിന്തുണ കണ്ടെത്തുകയും ചെയ്യുന്നു.
നിലവില്‍ ആരോഹണ ട്രെന്ഡ്ലൈന് നിലയ്ക്ക് അരികിലാണ് വിലചലനം. 795 രൂപയെന്ന ബ്രേക്കൗട്ട് പോയിന്റിലേക്ക് ചവിട്ടിക്കയറാന്‍ സ്റ്റോക്കിന് ശേഷിയുണ്ട്.
795 രൂപ നിലവാരം ഭേദിക്കാന്‍ കഴിഞ്ഞാല്‍ 880-950 രൂപ വരെ ഓഹരികള്‍ ഉയരും. നേരിയ വോളിയം വര്‍ധനവ് കൂടി അടിസ്ഥാനപ്പെടുത്തി 'സ്റ്റോക്കാസ്റ്റിക്സ്' സൂചകം ആരോഹണ ട്രെന്‍ഡിലൂടെയാണ് നീങ്ങുന്നത്.
അതുകൊണ്ട് 720-685 രൂപ വരെയുള്ള ഓരോ വീഴ്ച്ചകളിലും ഓഹരികള്‍ സമാഹരിക്കുന്നതിനെ കുറിച്ച് നിക്ഷേപകര്‍ക്ക് ചിന്തിക്കാം. സ്റ്റോപ്പ് ലോസ് 650 രൂപ. അടുത്ത 2-3 മാസം കൊണ്ട് ക്ലോസിങ് അടിസ്ഥാനപ്പെടുത്തി 795-880 രൂപ നിലവാരത്തിലേക്ക് അലെമ്പിക് ഫാര്‍മ ഓഹരികള്‍ കയറും. വ്യാഴാഴ്ച്ച 734.10 രൂപയിലാണ് കമ്പനി ഓഹരി ഇടപാടുകള്‍ ആരംഭിച്ചത്.
സൊമാറ്റോ: ഒഴിവാക്കാം
2022 ഫെബ്രുവരി തൊട്ട് 'സൈഡ്വേയ്സ്' ചലനമാണ് സ്റ്റോക്ക് കണ്ടെത്തുന്നത്. കഴിഞ്ഞ മൂന്നുമാസമായി ഓഹരി വില 76-89 നിലവാരത്തില്‍ നീങ്ങുന്നു. ഇതിനിടെ വില്‍പ്പന സമ്മര്‍ദ്ദം കൂടുമ്പോഴെല്ലാം 76 രൂപയ്ക്ക് താഴേക്ക് പോകുന്ന പ്രവണതയും സൊമാറ്റോ ഓഹരികളില്‍ കാണാം. ബുധനാഴ്ച്ച 64.50 രൂപയിലാണ് കമ്പനി ക്ലോസ് ചെയ്തത്.
സ്റ്റോക്കില്‍ ഇടപാടുകളുടെ എണ്ണം തീരെ കുറവാണ്. റഫറന്‍സ് ലൈനിന് താഴെയാണ് എംഎസിഡി (മൂവിങ് ആവറേജ് കണ്‍വര്‍ജന്‍സ് ഡൈവര്‍ജന്‍സ്) സൂചകവും. അതായത്, സൊമാറ്റോയില്‍ കൂടുതല്‍ തകര്‍ച്ച പ്രതീക്ഷിക്കാം. ഇപ്പോഴത്തെ അവസ്ഥയില്‍ സൊമാറ്റോയില്‍ നിന്നും പിന്തിരിഞ്ഞുനില്ക്കുന്നതാണ് നിക്ഷേപകര്‍ക്ക് നല്ലത്. ഓരോ ഉയര്‍ച്ചയിലും കയ്യിലുള്ള ഓഹരികള്‍ വിറ്റൊഴിവാക്കാന്‍ ശ്രമിക്കാം. അടുത്ത 2-3 മാസം കൊണ്ട് 50-40 രൂപ നിലവാരത്തിലേക്ക് സൊമാറ്റോ എത്തും. വ്യാഴാഴ്ച്ച 65.75 രൂപയിലാണ് കമ്പനി ഓഹരിയിടപാടുകള്‍ ആരംഭിച്ചത്.
അദാനി ഗ്രീന്‍: വീഴ്ച്ചകളില്‍ വാങ്ങാം
2020 മാര്‍ച്ചില്‍ 118 രൂപയിലേക്ക് കൂപ്പുകുത്തിയ അദാനി ഗ്രീന്‍ 2022 ജനുവരിയില്‍ 2,050 രൂപ വരെയ്ക്കും ഉയര്‍ന്ന സന്ദര്‍ഭം വിപണിയിലെ വിസ്മയിപ്പിക്കുന്ന അധ്യായങ്ങളില്‍ ഒന്നാണ്. തുടര്‍ന്നു കുറച്ചുകാലം 1,700-2,000 രൂപ റേഞ്ചില്‍ സ്റ്റോക്ക് ഏകീകരണം കണ്ടു. അടുത്ത ബ്രേക്കൗട്ടില്‍ വോളിയം പിന്‍ബലത്തില്‍ 3,050 രൂപയെന്ന പുതിയ കൊടുമുടിയിലേക്കും അദാനി ഗ്രീന്‍ വെച്ചുപിടിച്ചു.
നിലവില്‍ ആരോഹണ പാതയിലാണ് മൂവിങ് ആവറേജുകള്‍ നീങ്ങുന്നത്. നിര്‍ണായക ടെക്നിക്കല്‍ സൂചകങ്ങള്‍ ബുള്ളിഷ് ട്രെന്‍ഡിന് അനുകൂലമാണ്. ഇതേസമയം 2,000 രൂപയില്‍ നിന്നും 3,000 രൂപയിലേക്ക് ഒറ്റയടിക്ക് കയറി പശ്ചാത്തലത്തില്‍ സ്റ്റോക്കില്‍ കുറച്ചുകൂടി തിരുത്തല്‍ നടക്കാനുണ്ട്.
2,400 രൂപ റേഞ്ചില്‍ അദാനി ഗ്രീന്‍ ഓഹരികള്‍ വാങ്ങുന്നതാണ് ഉചിതം. 2,200 രൂപ വരെയുള്ള വീഴ്ച്ചകളിലെല്ലാം ഓഹരികള്‍ സമാഹരിക്കാം. സ്റ്റോപ്പ് ലോസ് 1,900 രൂപ. ക്ലോസിങ് അടിസ്ഥാനപ്പെടുത്തി 3,200-3,600 രൂപയാണ് അടുത്ത 6-8 മാസം കൊണ്ടുള്ള സ്റ്റോക്കിലെ ടാര്‍ഗറ്റ്. വ്യാഴാഴ്ച്ച 2,744 രൂപയിലാണ് കമ്പനി ഓഹരിയിടപാടുകള്‍ ആരംഭിച്ചത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ഹ്യുണ്ടായ് ഐപിഒ: നിർണായക ബോർഡ് യോഗം ഇന്ന്; വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications