എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപഭോഗം ഇനി അല്‍പ്പം ചിലവേറിയതാകും. തങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്തുന്ന എല്ലാ ഇഎംഐ ഇടപാടുകള്‍ക്കും പ്രൊസസിംഗ് ചാര്‍ജും ഒപ്പം നികുതിയും ഈടാക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപഭോഗം ഇനി അല്‍പ്പം ചിലവേറിയതാകും. തങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്തുന്ന എല്ലാ ഇഎംഐ ഇടപാടുകള്‍ക്കും പ്രൊസസിംഗ് ചാര്‍ജും ഒപ്പം നികുതിയും ഈടാക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അറിയിച്ചു. ഉപയോക്താക്കളില്‍ നിന്ന് ഓരോ ഇടപാടിനും പ്രൊസസിംഗ് ഫീയായി 99 രൂപയും കൂടെ നികുതിയും ഈടാക്കുമെന്നാണ് എസ്ബിഐ കാര്‍ഡ്സ് ആന്റ് പെയ്മെന്റ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് ( എസ്ബിഐസിപിഎല്) പ്രഖ്യാപിച്ചിരിക്കുന്നത്.
2021 ഡിസംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍
പുതിയ നിയമം 2021 ഡിസംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. അതായത് ഇന്നേക്ക് 13 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് കാര്‍ഡ് ഉപയോഗിച്ചുകൊണ്ടുള്ള തങ്ങളുടെ ഇഎംഐ പെയ്മെന്റുകള്‍ ചിലവേറിയതായി മാറുമെന്നര്‍ഥം. റീട്ടെയില്‍ ഔട്ട്ലെറ്റുകളിലും ആമസോണ്‍, ഫ്ളിപ്പ് കാര്‍ട്ട്, മിന്ത്ര തുടങ്ങിയ ഇ കൊമേഴ്സ് വെബ്സൈറ്റുകളിലും നടത്തുന്ന എല്ലാ ഇക്വേറ്റഡ് മന്ത്ലി ഇന്‍സ്റ്റാള്‍മെന്റു (ഇഎംഐ)കളിലും എസ്ബിഐ പ്രൊസസിംഗ് ചാര്‍ജ് ഈടാക്കും.
ഇ മെയില്‍ സന്ദേശം നല്‍കിക്കഴിഞ്ഞു
ഇത് സംബന്ധിച്ച ഇ മെയില്‍ സന്ദേശം എസ്ബിഐ എല്ലാ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്കും നല്‍കിക്കഴിഞ്ഞു. മെര്‍ച്ചന്റ് ഔട്ട്ലെറ്റുകളിലും, വെബ്സൈറ്റുകളിലും അപ്ലിക്കേഷനുകളിലൂടെയും നടത്തുന്ന എല്ലാ മെര്‍ച്ചന്റ് ഇഎംഐ ഇടപാടുകള്ക്കപം 2021 ഡിസംബര്‍ 1 മുതല്‍ 99 രൂപയും നികുതിയും ചേര്‍ന്ന തുക പ്രൊസസിംഗ് ചാര്‍ജായി ഈടാക്കുമെന്നാണ് ഉപഭോക്താക്കള്‍ക്ക് അയച്ചിരിക്കുന്ന ഇ മെയില്‍ സന്ദേശത്തില്‍ പറഞ്ഞിരിക്കുന്നത്. ഇഎംഐ പ്രോസസ്സിംഗ് ഫീസിനെ കുറിച്ച് കൂടുതലറിയാന്‍ എസ്ബിഐ കാര്‍ഡ്സുമായി ബന്ധപ്പെടാനും നിര്‍ദേശമുണ്ട്.
പ്രൊസസിംഗ് ഫീയായി 99 രൂപ
പലപ്പോഴും ഒട്ടുമിക്ക മെര്‍ച്ചന്റുകളും ബാങ്കിന് പലിശ അടച്ചുകൊണ്ട് ഉപയോക്താക്കള്‍ക്ക് ഇഎംഐ ഇടപാടുകളില്‍ കിഴിവുകള്‍ നല്‍കാറുണ്ട്. പര്‍ച്ചേസ് നടത്തുന്ന ഉപയോക്താവിന് സീറോ ഇന്ററസ്റ്റ് നേട്ടമാണ് ഇതിലൂടെ ലഭിക്കുക. എന്നാല്‍ ഡിസംബര്‍ മാസത്തോടെ എസ്ബിഐ പുതിയ നിയമം നടപ്പിലാക്കിയാല്‍ ഈ സാഹചര്യത്തിലും ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ പ്രൊസസിംഗ് ഫീയായി 99 രൂപ നല്‍കേണ്ടതായി വരും.
ഓരോ ഇടപാടിനും ഇനി പ്രോസസ്സിംഗ് ഫീസ് ഈടാക്കും
എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് വഴി ഇങ്ങനെ നടത്തുന്ന ഓരോ ഇടപാടിനും ഇനി പ്രോസസ്സിംഗ് ഫീസ് ഈടാക്കും. ഈ ഫീസും നികുതി ഇനത്തില്‍ ഈടാക്കിയിരിക്കുന്ന തുകയും ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്മെന്റില്‍ ഇഎംഐ തുകക്കൊപ്പം തന്നെ ലഭ്യമാകും. ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ ഈടാക്കുന്ന പലിശ നിരക്കിന് പുറമെയാണ് ഈ പ്രോസസ്സിംഗ് ഫീസ് എന്നത് ശ്രദ്ധേയമാണ്. പലിശ രഹിത ഇഎംഐ ഇടപാടുകള്‍ക്കും പ്രത്യേക ചാര്‍ജ് ബാധകമാകും. കൂടാതെ മറ്റ് ഇടപാടുകള്‍ ഇഎംഐലേക്ക് മാറ്റുന്നതിനും അധിക നിരക്ക് നല്‍കേണ്ടി വരും.
ഉപയോക്താക്കള്‍ക്ക് അധിക ബാധ്യത
ബൈ നൗ പേ ലേറ്റര്‍ സംവിധാനത്തിന് കൂടുതല്‍ ജനപ്രീതി കൈവന്നു കൊണ്ടിരിക്കുന്ന ഒരു സമയത്താണ് എസ്ബിഐയുടെ ഈ നീക്കമെന്നത് ശ്രദ്ധേയമാണ്. പുതിയ നിയമം നടപ്പിലാക്കിയാല്‍ അത് ബൈ നൗ പേ ലേറ്റര്‍ ഉപയോക്താക്കള്‍ക്ക് അധിക ബാധ്യതയാണുണ്ടാക്കുക. ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൊക്കെ തന്നെ ഈ സേവനം ലഭ്യമാണ്. മുഴുവന്‍ തുകയും ഒരുമിച്ച് നല്‍കാതെ ഉത്പ്പന്നം വാങ്ങിയതിന് ശേഷം പിന്നീട് പണം നല്കാനാകുന്ന സംവിധാനം ഉപയോഗിച്ച് നടത്തുന്ന പര്‍ച്ചേസുകള്‍ക്ക് താരതമ്യേന പ്രോസസിങ് ഫീസും കൂടുതലാണ്. ഇനി ഇത് കൂടുതല്‍ ഉയരും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications