2022-ലേക്കുള്ള പോര്‍ട്ട്‌ഫോളിയോ; തിരുത്തല്‍ നേരിട്ട മികച്ച 4 ഓഹരികള്‍ ഇതാ

പ്രതീക്ഷകളും മോഹങ്ങളും നല്‍കി പുതിയൊരു വര്‍ഷം കടന്നു വരികയാണ്. അടുത്തിടെ നേരിട്ട തിരുത്തലുകള്‍ക്കു ശേഷം പ്രധാന സൂചികകളായ നിഫ്റ്റിയും സെന്‍സെക്‌സുമൊക്കെ തിരിച്ചു വരവിന്റെ പാതയിലാണ്. അടിസ്ഥാനപരമയി മികച്ച ഓഹരികള്‍ കണ്ടെത്തി ദീര്‍ഘകാലയളവ് കണക്കാക്കി നിക്ഷേപിക്കുന്നതിലൂടെ സാധാരണക്കാരനായ നിക്ഷേപകനും ഓഹരി വിപണിയെ ഗുണപരമായി സമീപിക്കാനാകും. അടുത്തിടെ വിപണിയിലുണ്ടായ തിരുത്തലുകളെ അത്തരത്തില്‍ ഉള്‍ക്കൊണ്ട് പ്രയോജനപ്പെടുത്താനുമാകും. ഇത്തരത്തില്‍ 52 ആഴ്ചയിലെ താഴ്ന്ന നിലവാരത്തിലേക്ക് തിരുത്തപ്പെട്ട മികച്ച 4 ഓഹരികളെ, 2022-ലെ പോര്‍ട്ട്‌ഫോളിയോ നിര്‍മിക്കുമ്പോള്‍ പരിഗണിക്കാനായാണ് ഈ ലേഖനത്തില്‍ പരിചയപ്പെടുത്തുന്നത്. അടുത്തിടെ വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പരമാര്‍ശിക്കപ്പെട്ട വിവരങ്ങള്‍ ക്രോഡികരിച്ചാണ് ലേഖനം തയ്യാറാക്കിയിരിക്കുന്നത്.

1) ഗള്‍ഫ് ഓയില്‍

1) ഗള്‍ഫ് ഓയില്‍

ലൂബ്രിക്കന്റ് വ്യവസായ മേഖലയിലെ പ്രമുഖ കമ്പനികളിലൊന്നണ് ഗള്‍ഫ് ഓയില്‍ ലൂബ്രിക്കന്റ്സ് ഇന്ത്യ ലിമിറ്റഡ്. മുംബൈ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. നിലവില്‍ ഹിന്ദുജ ഗ്രൂപ്പിന്റെ ഭാഗമാണ് കമ്പനി. പ്രധാനമായും കാറുകളിലും വലിയ ഭാരവാഹക ശേഷിയുളള ഡീസല്‍ എന്‍ജിനുകള്‍ക്കും വേണ്ടിയുള്ളത്, വാഹനങ്ങളുടെ ഗിയര്‍ബോക്സിനുള്ളത്, ട്രാന്‍സ്മിഷന്‍ ഫ്ലൂയിഡ്, ട്രാക്ടറും മറ്റ് കാര്‍ഷിക ഉപകരണങ്ങള്‍ക്കുള്ളതും ടര്‍ബൈന്‍, കംമ്പ്രസര്‍, ഗിയര്‍ ഓയില്‍ തുടങ്ങിയ ലൂബ്രിക്കന്റുകളാണ് കമ്പനി നിര്‍മിക്കുന്നത്. ഗള്‍ഫ് ഓയില്‍. അടുത്തിടെ കമ്പനി ഇലക്ട്രിക് വാഹനങ്ങള്‍ക്കു വേണ്ടിയുളള ലൂബ്രിക്കന്റുകളും വിപണിയില്‍ എത്തിച്ചിട്ടുണ്ട്.

മികച്ച സാധ്യത

മികച്ച സാധ്യത

സെപ്റ്റംബര്‍ പാദത്തില്‍ 58.90 കോടി രൂപയുടെ അറ്റാദായം കമ്പനി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് മുന്‍ പാദത്തേക്കാള്‍ 93 ശതമാനം വര്‍ധനയാണ് കാണിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തോടെ കമ്പനിയുടെ കീഴിലുള്ള ഇരു ചക്ര വാഹനങ്ങള്‍ക്കു വേണ്ടിയുള്ള ബാറ്ററി യൂണിറ്റും ലാഭത്തിലായിട്ടുണ്ട്. നിലവില്‍ 435 രൂപ നിലവാരത്തിലാണ് ഗള്‍ഫ് ഓയിലിന്റെ (BSE: 538567, NSE: GULFOILLUB) ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത് കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ 827.6 രൂപയാണ് ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. 425 രൂപയാണ് വില കുറഞ്ഞ നിലവാരം.

2) അമര രാജ ബാറ്ററീസ്

2) അമര രാജ ബാറ്ററീസ്

വാഹന നിര്‍മാണത്തിനും വ്യാവസായിക ആവശ്യത്തിനുള്ളതുമായ ലെഡ്- ആസിഡ് ബാറ്ററികളും വ്യാവസായിക ആവശ്യത്തിനല്ലാത്ത ഇന്‍വട്ടറുകളും യുപിഎസുകളുമാണ് അമര രാജ ബാറ്ററീസ് ലിമിറ്റഡ് പ്രധാനമായും ഉല്‍പ്പാദിപ്പിക്കുന്നത്. ആന്ധ്രപ്രദേശിലെ തിരുപ്പതി ആസ്ഥാനമായി 1985 മുതല്‍ കമ്പനി പ്രവര്‍ത്തിച്ചു വരുന്നു. കൂടാതെ ഭക്ഷ്യവസ്തുക്കളും ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിലും അടിസ്ഥാന സൗകര്യ വികസനത്തിനും ഷീറ്റ് മെറ്റലുകള്‍ നിര്‍മ്മിക്കുന്നതിലും ഊര്‍ജ്ജ ഉല്പാദന ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിലും കമ്പനിക്ക് ബിസിനസ് സംരംഭങ്ങള്‍ ഉണ്ട്.

40 % വിലക്കുറവില്‍

40 % വിലക്കുറവില്‍

പ്രമുഖ വാഹന നിര്‍മാതാക്കളായ അശോക് ലൈലാന്‍ഡ്, ഹോണ്ട, ഹ്യുണ്ടായ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി, ടാറ്റാ മോട്ടോഴ്‌സ് എന്നിവര്‍ക്കടക്കം ബാറ്ററികള്‍ വിതരണം ചെയ്യുന്നുണ്ട്. തിങ്കളാഴ്ച രാവിലെ 610 രൂപ നിലവാരത്തിലാണ് അമര രാജ ബാറ്ററിസിന്റെ (BSE : 500008, NSE : AMARAJABAT) ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. കഴിഞ്ഞ 52 ആഴ്ചയിലെ ഓഹിരകളുടെ ഉയര്‍ന്ന വില നിലവാരം 1025.55 രൂപയും കുറഞ്ഞ വില നിലവാരം 584.25 രൂപയുമാണ്. അതായത്, ഉയര്‍ന്ന വിലയില്‍ നിന്നും 40 ശതമാനത്തോളം വിലക്കുറവിലാണ് നിലവില്‍ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്.

3) എല്‍ ആന്‍ഡ് ടി ഫിനാന്‍സ്

3) എല്‍ ആന്‍ഡ് ടി ഫിനാന്‍സ്

രാജ്യത്തെ മുന്‍നിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളിലൊന്നാണ് എല്‍ ആന്‍ഡ് ടി ഫിനാന്‍സ് ഹോള്‍ഡിങ്സ് ലിമിറ്റഡ്. പ്രശസ്തമായ ലാര്‍സണ്‍ ആന്‍ഡ് ടൂബ്രോയാണ് (L & T) കമ്പനിയുടെ മുഖ്യ സംരംഭകര്‍. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി, കോര്‍പ്പറേറ്റ്, റീട്ടെയില്‍ വിഭാഗങ്ങളിലായി ധനകാര്യ മേഖലയിലെ എല്ലാത്തരം സേവനങ്ങളും നല്‍കുന്നു. പ്രധാനമായും ബിസിനസ് സംരംഭങ്ങളിലുള്ള നിക്ഷേപത്തിലാണ് കമ്പനി ശ്രദ്ധയൂന്നിയിരിക്കുന്നത്. ഗതാഗത മേഖലയിലേക്കുള്ള ഉപകരണങ്ങള്‍ക്കായുള്ള വായ്പ, ഗ്രാമീണ മേഖലയിലെ മൈക്രോ ഫിനാന്‍സ്, ചെറുകിട വായ്പ, നിര്‍മാണ മേഖലയ്ക്കു വേണ്ട ഉപകരണങ്ങള്‍ക്കുള്ള വായ്പ, കോര്‍പ്പറേറ്റ് മേഖലയ്ക്കു വേണ്ട ലോണുകളും കമ്പനി വിതരണം ചെയ്യുന്നു. രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന മേഖലയിലെ പദ്ധതികള്‍ക്കായി വലിയ തോതില്‍ കമ്പനി വായ്പ നല്‍കിയിട്ടുണ്ട്.

പാരമ്പര്യം

പാരമ്പര്യം

തിങ്കളാഴ്ച രാവിലെ 77.50 രൂപയിലാണ് എല്‍ & ടി ഫിനാന്‍സ് ഹോള്‍ഡിംഗ്സിന്റെ (BSE :533519, NSE : L&TFH) ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. കഴിഞ്ഞ 52 ആഴ്ചയിലെ ഉയര്‍ന്ന വില നിലവാരം 113.40 രൂപയും കുറഞ്ഞ വില നിലവാരം 71.50 രൂപയുമാണ്. ഉയര്‍ന്ന വില നിലവാരത്തില്‍ നിന്നും 31 ശതമാനത്തിലേറെ താഴ്ന്ന നിലയിലാണ് നിലവില്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഒമിക്രോണ്‍ വൈറസ് വ്യാപനം സംബന്ധിച്ച ആശങ്കകള്‍ പ്രതികൂലമായി ബാധിച്ചു. എന്നിരുന്നാലും കമ്പനിയുടെ പ്രവര്‍ത്തന മികവിലുള്ള വിശ്വാസം പരിഗണിച്ച് നിക്ഷേപത്തിന് പരിഗണിക്കാമെന്നും വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ ചൂണ്ടികാട്ടുന്നു.

4) ഓറോബിന്ദോ ഫാര്‍മ

4) ഓറോബിന്ദോ ഫാര്‍മ

1986 മുതല്‍ ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ മരുന്ന് നിര്‍മാണ കമ്പനിയാണ് ഓറോബിന്ദോ ഫാര്‍മ ലിമിറ്റഡ്. സംയോജിത വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന കമ്പനിയാണിത്. 25,000 കോടിയോളം രൂപയാണ് വാര്‍ഷിക വിറ്റുവരവ്്. വരുമാനത്തിലെ 90 ശതമാനവും കയറ്റുമതിയില്‍ നിന്നാണ് ലഭിക്കുന്നത്. കമ്പനിയില്‍ നിര്‍മിക്കുന്ന മരുന്നുകളും രാസസംയുക്തങ്ങളും 125 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. ജനറല്‍ വിഭാഗത്തിലുള്ളതും മരുന്ന് നിര്‍മ്മാണത്തിനു അവശ്യം വേണ്ട രാസ സംയുക്തങ്ങളുമാണ് പ്രധാനമായും കമ്പനി ഉത്പാദിപ്പിക്കുന്നത്.

തിരിച്ചുവരവ്

തിരിച്ചുവരവ്

സെപ്റ്റംബര്‍ പാദത്തില്‍ ഓറോബിന്ദോ ഫാര്‍മയുടെ (BSE :524804, NSE : AUROPHARMA) സംയോജിത വരുമാനം 6,038.50 കോടി രൂപയാണ്. ആദ്യ പാദത്തേക്കാള്‍ 4.41 ശതമാനം വര്‍ധനവാണിത്. അതേസമയം, രണ്ടാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം 707.76 കോടി രൂപയാണ്. നിലവില്‍ ഉയര്‍ന്ന വിലയില്‍ നിന്നും 48 ശതമാനത്തോളം താഴ്ന്നാണ് ഓഹരികള്‍ നില്‍ക്കുന്നത്. തിങ്കളാഴ്ച രാവിലെ 720 രൂപ നിലവാരത്തിലാണ് ഓറോബിന്ദോ ഫാര്‍മയുടെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 1,063.90 രൂപയും കുറഞ്ഞ വില 620.50 രൂപയുമാണ്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയുള്ളതും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.

ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X