ദീര്‍ഘകാല നിക്ഷേപകരുടെ ശ്രദ്ധയ്ക്ക്; കുറഞ്ഞ പിഇ അനുപാതമുള്ള ഈ സ്റ്റോക്ക് ഇപ്പോള്‍ വാങ്ങാം!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദീര്‍ഘകാലാടിസ്ഥാനത്തില്‍ നേട്ടം തരാന്‍ കഴിയുന്ന ഓഹരികളുടെ അന്വേഷണത്തിലാണോ നിങ്ങള്‍? എങ്കില്‍ അമാര രാജ ബാറ്ററീസിലേക്ക് കണ്ണെത്തിക്കാം. കാരണം 1,067 രൂപയെന്ന സര്‍വകാല ഉയരത്തില്‍ നിന്നും 643 രൂപയിലേക്ക് പടിയിറങ്ങി നില്‍ക്കുകയാണ് ഈ സ്റ്റോക്ക്. എന്തുകൊണ്ട് ദീര്‍ഘകാല നിക്ഷേപകര്‍ അമാര രാജ ബാറ്ററീസ് ഓഹരികള്‍ വാങ്ങണം? ഇതിനുള്ള ഉത്തരം ചുവടെ അറിയാം.

അമാര രാജ ബാറ്ററീസ്

ഇന്ത്യയില്‍ ലെഡ് ആസിഡ് ബാറ്ററികള്‍ നിര്‍മിക്കുന്ന ഏറ്റവും വലിയ കമ്പനികളില്‍ ഒന്നാണ് അമാര രാജ ബാറ്ററീസ്. രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളെല്ലാം അമാര രാജയില്‍ നിന്നാണ് മോഡലുകള്‍ക്ക് ആവശ്യമായ ബാറ്ററികള്‍ കണ്ടെത്തുന്നത്. ഇവര്‍ പുറത്തിറക്കുന്ന ആമറോണ്‍ ബ്രാന്‍ഡ് വാഹന നിര്‍മാതാക്കള്‍ക്കിടയിലും വില്‍പ്പനാനന്തര വിപണിയിലും ശക്തമായ പേരു നേടിയിട്ടുണ്ട്. ഓട്ടോ സെക്ടറിന് പുറമെ വ്യവസായിക, യുപിഎസ് സെഗ്മന്റുകളിലും കമ്പനിക്ക് സ്വാധീനമുണ്ട്.

പ്രതിയോഹരി വരുമാനം

ദൃഢമേറിയ ഫണ്ടമെന്റലുകള്‍ക്കൊപ്പം കുറഞ്ഞ കടവും ഇക്വിറ്റിയുമാണ് അമാര രാജ ബാറ്ററീസിന്റെ മാറ്റു കൂട്ടുന്നത്. 17.08 കോടി രൂപയുടെ കുറഞ്ഞ ഇക്വിറ്റി അടിത്തറയെ കമ്പനിക്കുള്ളൂ. കടവും വളരെ കുറവാണ്. പറഞ്ഞുവരുമ്പോള്‍, കഴിഞ്ഞകാലങ്ങളില്‍ തുടര്‍ച്ചയായി ലാഭവിഹിതം സമര്‍പ്പിക്കുന്ന കമ്പനിയാണ് അമാര രാജ ബാറ്ററീസ്. സെപ്തംബര്‍ പാദം 8.44 രൂപയുടെ പ്രതിയോഹരി വരുമാനമാണ് കമ്പനി രേഖപ്പെടുത്തിയത്. ജൂലായ് - സെപ്തംബര്‍ കാലയളവിലും ഭാഗികമായ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കമ്പനിയുടെ ബിസിനസിനെ അലട്ടുകയുണ്ടായി.

Also Read: പോയവാരം 25-50% വരെ നേട്ടം സമ്മാനിച്ച 13 സ്‌മോള്‍-കാപ്പ് ഓഹരികള്‍Also Read: പോയവാരം 25-50% വരെ നേട്ടം സമ്മാനിച്ച 13 സ്‌മോള്‍-കാപ്പ് ഓഹരികള്‍

 
അടുത്ത സാമ്പത്തിക വർഷം

അടുത്ത സാമ്പത്തിക വര്‍ഷം സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സജീവമായാല്‍ അമാര രാജ ബാറ്ററീസിന്റെ പ്രതിയോഹരി വരുമാനം ഏറ്റവും കുറഞ്ഞത് 40 രൂപയിലേക്ക് എത്തുമെന്നാണ് ഈ രംഗത്തുള്ള വിദഗ്ധരുടെ നിരീക്ഷണം. കമ്പനിയുടെ ശക്തമായ ബ്രാന്‍ഡ് മൂല്യവും ലീഡര്‍ഷിപ്പ് സ്റ്റാറ്റസും കണക്കിലെടുത്താല്‍ 20 എന്ന പിഇ സംഖ്യ വിദൂരമല്ല. ഇങ്ങനെ വരുമ്പോള്‍ അമാര രാജ ബാറ്ററീസ് ഓഹരികള്‍ 800 രൂപ നിലവാരത്തിലായിരിക്കും ഏറ്റവും കുറഞ്ഞത് വ്യാപാരം ചെയ്യപ്പെടുക.

പിഇ അനുപാതം

വിലയും വരുമാനവും തമ്മിലെ അനുപാതമാണ് പിഇ റേഷ്യോ. വരുമാനത്തിന്റെ എത്രയിരട്ടിയാണ് വിപണി വിലയെന്ന് പിഇ അനുപാതം പറഞ്ഞുവെയ്ക്കും. ഏതുവിലയിലാണ് നിക്ഷേപം ഏറ്റവും കൂടുതല്‍ മൂല്യം നല്‍കുകയെന്ന വസ്തുത വിലയിരുത്താന്‍ പിഇ അനുപാതത്തെയാണ് നിക്ഷേപകര്‍ ആശ്രയിക്കാറ്. നിലവില്‍ അമാര രാജ ബാറ്ററീസിന്റെ പിഇ അനുപാതം 16.86 ആണ്.

Also Read: 68% വിലക്കുറവില്‍; ഈ ഹിന്ദുജ ഗ്രൂപ്പ് കമ്പനിയെ വിട്ടുകളയേണ്ട; മികച്ച നേട്ടം സമ്മാനിക്കുംAlso Read: 68% വിലക്കുറവില്‍; ഈ ഹിന്ദുജ ഗ്രൂപ്പ് കമ്പനിയെ വിട്ടുകളയേണ്ട; മികച്ച നേട്ടം സമ്മാനിക്കും

 
ഭാവി പദ്ധതികള്‍

ഭാവി പദ്ധതികള്‍

ഭാവിയില്‍ വിപുലമായ ബിസിനസ് പദ്ധതികള്‍ അമാര രാജ ബാറ്ററീസിനുണ്ട്. ലെഡ് ബാറ്ററികളുടെ റീസൈക്കിളിങ് ശാല സ്ഥാപിക്കുകയാണ് ഇതിലൊന്ന്. പാരിസ്ഥിതിക ചട്ടങ്ങള്‍ കടുപ്പമാകുമെന്നിരിക്കെ റീസൈക്കിളിങ് ശാല കമ്പനിക്ക് നിര്‍ണായകമാവും. വാഹന രംഗം അതിവേഗം വളരുന്ന പശ്ചാത്തലത്തില്‍ ഇന്ധന മോഡലുകള്‍ക്കും മൈക്രോ ഹൈബ്രിഡ് മോഡലുകള്‍ക്കുമായി അത്യാധുനിക എജിഎം ബാറ്ററികള്‍ അവതരിപ്പിക്കാനും അമാര രാജയ്ക്ക് പദ്ധതിയുണ്ട്. പുതിയ വാഹനങ്ങളില്‍ വര്‍ധിച്ചുവരുന്ന വൈദ്യുത ആവശ്യങ്ങളെ പിന്തുണയ്ക്കാന്‍ എജിഎം അഥവാ അബ്‌സോര്‍ബന്റ് ഗ്ലാസ് മാറ്റ് ബാറ്ററികള്‍ക്ക് കഴിയും.

കരുനീക്കങ്ങൾ

ഇതിന് പുറമെ വൈദ്യുത വാഹനങ്ങള്‍ക്കായി പുതിയ സ്മാര്‍ട്ട് ബാറ്ററി ആവിഷ്‌കരിക്കാനും കമ്പനിക്ക് ആലോചനയുണ്ട്. ബാറ്ററിയുടെ ആരോഗ്യം ഉള്‍പ്പെടെയുള്ള എല്ലാ വിവരങ്ങളും ഉപയോക്താവിന് കൈമാറുന്ന വിധത്തിലാണ് സ്മാര്‍ട്ട് ബാറ്ററികളുടെ പ്രവര്‍ത്തനം. വ്യാവസായിക മേഖലയില്‍ നൂതനമായ മള്‍ട്ടി സ്റ്റാംപ്ഡ് ഗ്രിഡ് ടെക്‌നോളജി അവലംബിക്കാനുള്ള പുറപ്പാടിലാണ് അമാര രാജ ബാറ്ററീസ്. ഇതുവഴി കുറഞ്ഞ ബാററ്റി ഭാരത്തിലും ഉയര്‍ന്ന ശേഷിയുള്ള വൈദ്യുതി ലഭ്യമാക്കാന്‍ കമ്പനിക്ക് സാധിക്കും. ആഭ്യന്തര, രാജ്യാന്തര വിപണികളില്‍ ശക്തമായ സ്വാധീനം ചെലുത്താന്‍ പുതിയ ഉത്പന്നങ്ങള്‍ക്ക് കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് മാനേജ്‌മെന്റ്.

Also Read: 3 മാസത്തിനകം 33% ലാഭം; 50 രൂപയുടെ ഈ മള്‍ട്ടിബാഗര്‍ സ്റ്റോക്ക് വാങ്ങുന്നോ?Also Read: 3 മാസത്തിനകം 33% ലാഭം; 50 രൂപയുടെ ഈ മള്‍ട്ടിബാഗര്‍ സ്റ്റോക്ക് വാങ്ങുന്നോ?

 
സെപ്തംബർ പാദം

നിലവില്‍ ലിഥിയം അയോണ്‍ ബാറ്ററികളുടെ ബിസിനസിലാണ് അമാര രാജ ബാറ്ററീസിന് കാര്യമായ പിടിയുള്ളത്. എന്നാല്‍ വൈദ്യുത വാഹന സെക്ടറിലും റീന്യുവബിള്‍ എനര്‍ജി മാര്‍ക്കറ്റുകളിലും സമാന്തരമായി ചുവടുവെയ്ക്കാന്‍ കമ്പനി കരുനീക്കം നടത്തുന്നുണ്ട്. സെപ്തംബര്‍ പാദം ഉത്പാദന ചിലവുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് അറ്റാദായത്തില്‍ 28 ശതമാനം ഇടിവ് കമ്പനി നേരിടുകയുണ്ടായി. 144.32 കോടി രൂപ ലാഭം കുറിച്ചുകൊണ്ടാണ് അമാര രാജ ബാറ്ററീസ് സെപ്തംബര്‍ പൂര്‍ത്തിയാക്കിയത്. 2021 സെപ്തംബര്‍ പാദം 201.27 കോടി രൂപയായിരുന്നു അറ്റാദായം. ഇതേസമയം, പ്രവര്‍ത്തന വരുമാനം 1,935.52 കോടി രൂപയില്‍ നിന്ന് 2,264.15 കോടി രൂപയായി ഉയര്‍ന്നു.

ഓഹരി വില

വെള്ളിയാഴ്ച്ച 0.61 ശതമാനം നേട്ടത്തിലാണ് അമാര രാജ ബാറ്ററീസ് വ്യാപാരം നിര്‍ത്തിയത്. 640.10 രൂപയില്‍ തുടങ്ങിയ ഇടപാടുകള്‍ 643 രൂപയില്‍ അവസാനിച്ചു. പോയവാരം 1.89 ശതമാനം ഉയര്‍ച്ച സ്‌റ്റോക്ക് രേഖപ്പെടുത്തുന്നുണ്ട്.

കഴിഞ്ഞ ഒരു മാസത്തെ ചിത്രത്തില്‍ 6.13 ശതമാനവും ആറു മാസത്തെ ചിത്രത്തില്‍ 16.42 ശതമാനവും വിലയിടിവാണ് ഓഹരികള്‍ നേരിടുന്നത്. ഈ വര്‍ഷം ഇതുവരെ 30.49 ശതമാനം തകര്‍ച്ച കമ്പനി അറിയിക്കുന്നത് കാണാം. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 1,025.55 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 607.70 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. ഡിവിഡന്റ് യീല്‍ഡ് 1.56 ശതമാനം.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.

ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Read more about: stock market share market
English summary

Amara Raja Batteries Share Price At Rs 643; This Is The Best Time To Buy This Stock For Long Term

Amara Raja Batteries Share Price At Rs 643; This Is The Best Time To Buy This Stock For Long Term. Read in Malayalam.
Story first published: Sunday, December 12, 2021, 17:49 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X