3 ആഴ്ച്ച കൊണ്ട് ലാഭം; കണ്ണെത്തിക്കാം ഫോര്‍ട്ടിസ്, അംബുജ സിമന്റ്‌സ്, എച്ച്‌സിഎല്‍ ടെക്കിലേക്ക് — കാരണമിതാണ്

തുടര്‍ച്ചയായി രണ്ടു ദിനങ്ങളില്‍ ബെഞ്ച്മാര്‍ക്ക് സൂചിക നിഫ്റ്റി ഫിഫ്റ്റി പോസിറ്റീവ് കാന്‍ഡിലുകള്‍ കയ്യടക്കിയിരിക്കുന്നു. പ്രതിദിന ചാര്‍ട്ടുകളില്‍ രൂപംകൊള്ളുന്ന 'ബുള്ളിഷ് എന്‍ഗള്‍ഫിങ്' കാന്‍ഡില്‍സ്റ്റിക്ക് പാറ്റേണ്‍ ബുള്ളിഷ് ട്രെന്‍ഡിനാണ് അടിവരയിടുന്നത്. 15,700 നിലയില്‍ അടിയന്തര പിന്തുണ കണ്ടെത്തിയ സൂചിക 'പോട്ടന്‍ഷ്യല്‍ റിവേഴ്‌സല്‍ സോണിന്' മുകളില്‍ ക്ലോസ് ചെയ്യുന്നതും ആശ്വാസംതന്നെ.

നിഫ്റ്റിയുടെ കിടപ്പ്

മൊമന്റം അറിയിക്കുന്ന ആര്‍എസ്‌ഐ സൂചകം (റിലേറ്റീവ് സ്‌ട്രെങ്ത് ഇന്‍ഡക്‌സ്) 30 നിലയ്ക്ക് അരികില്‍ 'ഡബിള്‍ ബോട്ടം' പാറ്റേണ്‍ നല്‍കുന്നുണ്ട്. കഴിഞ്ഞ അഞ്ച് വ്യാപാര ദിനങ്ങളില്‍ വിപണിയുടെ ചാഞ്ചാട്ടം അളക്കുന്ന ഇന്ത്യ വിക്‌സ് സൂചിക സൈഡ്‌വേയ്‌സ് ചലനമാണ് രേഖപ്പെടുത്തുന്നത്. 30 നിലവാരത്തില്‍ ഇന്ത്യ വിക്‌സ് ശക്തമായ പ്രതിരോധവും നേരിടുന്നു. മാര്‍ച്ച് 9 -ന് 27.31 എന്ന നിലയ്ക്ക് ക്ലോസ് ചെയ്‌തെങ്കിലും 21 ദിവസത്തെ എക്‌സ്‌പോണന്‍ഷ്യല്‍ മൂവിങ് ആവറേജായ 25.40 നിലയ്ക്ക് മുകളിലാണ് സൂചിക ഇപ്പോഴും.

വീണാൽ

നിലവില്‍ നിഫ്റ്റിയുടെ വിശാലഘടന നെഗറ്റീവ് മേഖലയില്‍ത്തന്നെ തുടരുകയാണ്. 16,750 നിലയിലായിരിക്കും സൂചിക അടിയന്തര പ്രതിരോധം നേരിടുക. 16,000 നിലവാരത്തിന് താഴേക്ക് വീണാല്‍ വീണ്ടും വില്‍പ്പന സമ്മര്‍ദ്ദം പ്രതീക്ഷിക്കാം. വീഴ്ച്ച സംഭവിച്ചാല്‍ 15,700 നില ലക്ഷ്യമിട്ടായിരിക്കും സൂചികയുടെ തിരിച്ചിറക്കം.

 
പ്രവചനം

ഇങ്ങനെയൊരു മാര്‍ക്കറ്റ് അന്തരീക്ഷത്തില്‍ ഹ്രസ്വകാല നേട്ടങ്ങള്‍ക്കായി ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയര്‍, അംബുജ സിമന്റ്‌സ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ് ഓഹരികള്‍ വാങ്ങാമെന്ന് നിര്‍ദേശിക്കുന്നു ബോണ്‍സാന പോര്‍ട്ട്‌ഫോളിയോ ലിമിറ്റഡിന്റെ ടെക്‌നിക്കല്‍ അനലിസ്റ്റ് റോഹന്‍ പാട്ടില്‍. മൂന്നു ഓഹരികളും അടുത്ത രണ്ടു മുതല്‍ മൂന്നാഴ്ച്ച സമയം കൊണ്ട് ലക്ഷ്യവില കയ്യടക്കുമെന്നാണ് ഇദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍.

ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയര്‍

ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയര്‍

ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയറില്‍ 9 ശതമാനം മുന്നേറ്റമാണ് ഉറ്റുനോക്കുന്നത്. കമ്പനിയുടെ ഓഹരി വില ഹ്രസ്വകാലയളവില്‍ 289 രൂപയിലേക്ക് എത്തും. വ്യാഴാഴ്ച്ച 267 രൂപയിലാണ് ഫോര്‍ട്ടിസ് ഓഹരികള്‍ വ്യാപാരം ആരംഭിച്ചത്. സ്റ്റോപ്പ് ലോസ് 250 രൂപ. ജനുവരി രണ്ടാം വാരം തൊട്ട് 'ലോവര്‍ ലോ ലോവര്‍ ഹൈ' രൂപീകരണം കണ്ടുകൊണ്ടാണ് ഫോര്‍ട്ടിസ് ഓഹരികള്‍ ഇടപാടുകള്‍ നടത്തുന്നത്.

 
ചാർട്ട് പാറ്റേൺ

ഉയര്‍ന്ന തലത്തില്‍ 'ഫാളിങ് ട്രെന്‍ഡ് ലൈന്‍' ബ്രേക്കൗട്ടിന് സാക്ഷിയായ കമ്പനി പിന്തുണ സോണിന് മുകളില്‍ ക്ലോസ് ചെയ്യുന്നുണ്ട്. പ്രതിവാര ചാര്‍ട്ടില്‍ 'ബുള്ളിഷ് എന്‍ഗള്‍ഫിങ്' കാന്‍ഡില്‍സ്റ്റിക്ക് പാറ്റേണ്‍ കാണാം. പ്രതിദിന ചാര്‍ട്ടിലാകട്ടെ, ബ്രേക്കൗട്ടിന് ശേഷം പിന്തുണ സോണിന് മുകളില്‍ ഏകീകരണം നടക്കുകയാണ്. സ്‌റ്റോക്കിലെ ആര്‍എസ്‌ഐ സൂചകം 'ഓവര്‍സോള്‍ഡ്' നിലയില്‍ നിന്നുള്ള തിരിച്ചുവരവും നടത്തിക്കഴിഞ്ഞു.

എച്ച്‌സിഎല്‍ ടെക്‌നോളജീസ്

എച്ച്‌സിഎല്‍ ടെക്‌നോളജീസ്

എച്ച്‌സിഎല്‍ ടെക്‌നോളജീസില്‍ 5 ശതമാനം മുന്നേറ്റത്തിനുള്ള സാധ്യത കാണുന്നുണ്ട്. കമ്പനിയുടെ ഓഹരി വില ഹ്രസ്വകാലയളവില്‍ 1,245 രൂപയിലേക്ക് എത്തും. വ്യാഴാഴ്ച്ച 1,198 രൂപയിലാണ് എച്ച്‌സിഎല്‍ ടെക്ക് ഓഹരികള്‍ വ്യാപാരം ആരംഭിച്ചത്. സ്റ്റോപ്പ് ലോസ് 1,150 രൂപ. കഴിഞ്ഞ രണ്ടു മാസമായി സമമിതമായ ത്രികോണ പാറ്റേണ്‍ മുറുക്കെപ്പിടിച്ചാണ് എച്ച്‌സിഎല്‍ ടെക്ക് ഓഹരികള്‍ വ്യാപാരം ചെയ്തത്. എന്നാല്‍ മാര്‍ച്ച് 9 -ന് 1,195 രൂപ നിലവാരത്തില്‍ പുതിയ ബ്രേക്കൗട്ട് കുറിക്കപ്പെട്ടു.

 
ഉയർച്ച

പ്രതിദിന ചാര്‍ട്ടില്‍ 21, 50, 100 ദിന എക്‌സ്‌പോണന്‍ഷ്യല്‍ മൂവിങ് ആവറേജുകള്‍ക്ക് മുകളിലാണ് എച്ച്‌സിഎല്‍ ടെക്കിന്റെ ഇടപാടുകള്‍. ഹ്രസ്വകാലയളവില്‍ ഓഹരി വിലയെ പോസിറ്റീവായി ഇതു സ്വാധീനിക്കും. സെന്റര്‍ലൈനിന് മുകളിലാണ് MACD (മൂവിങ് ആവറേജ് കണ്‍വേര്‍ജന്‍സ് ഡൈവേര്‍ജന്‍സ്) ഇന്‍ഡിക്കേറ്റര്‍. സിഗ്നല്‍ ലൈനിന് മുകളില്‍ പോസിറ്റീവ് ക്രോസോവറും കാണാം. മൊമന്റം സൂചകമായ ആര്‍എസ്‌ഐ (റിലേറ്റീവ് സ്‌ട്രെങ്ത് ഇന്‍ഡക്‌സ്) 60 നിലയ്ക്ക് അരികിലാണ്. മുന്നോട്ട് പോസിറ്റീവ് മൊമന്റം തുടരുമെന്നതിന്റെ സൂചനയാണിത്.

അംബുജ സിമന്റ്‌സ്

അംബുജ സിമന്റ്‌സ്

അംബുജ സിമന്റ്‌സില്‍ 8 ശതമാനം മുന്നേറ്റമാണ് പ്രവചിക്കുന്നത്. കമ്പനിയുടെ ഓഹരി വില ഹ്രസ്വകാലയളവില്‍ 315.50 രൂപയിലേക്ക് എത്തും. വ്യാഴാഴ്ച്ച 300 രൂപയിലാണ് അംബുജ സിമന്റ്‌സ് ഓഹരികള്‍ വ്യാപാരം ആരംഭിച്ചത്. സ്റ്റോപ്പ് ലോസ് 277 രൂപ. തുടര്‍ച്ചയായ വിലയിടിവിന് ശേഷം 200 വാര എക്‌സ്‌പോണന്‍ഷ്യല്‍ മൂവിങ് ആവറേജിന് അരികില്‍ സ്‌റ്റോക്ക് പിന്തുണ കണ്ടെത്തുകയാണ്. പ്രതിവാര ചാര്‍ട്ടില്‍ 'ബുള്ളിഷ് ഹാമ്മര്‍' പാറ്റേണും രൂപംകൊള്ളുന്നു.

സൂചന

പ്രതിദിന ചാര്‍ട്ടില്‍ മൊമന്റം സൂചകമായ ആര്‍എസ്‌ഐ (റിലേറ്റീവ് സ്‌ട്രെങ്ത് ഇന്‍ഡക്‌സ്) 25 -ന് താഴെ കനത്ത 'ഓവര്‍സോള്‍ഡ്' നിലയിലാണുള്ളത്. ഇപ്പോഴത്തെ നിലയില്‍ നിന്നും ശക്തമായൊരു തിരിച്ചുവരവ് സ്‌റ്റോക്കില്‍ പ്രതീക്ഷിക്കാം. കഴിഞ്ഞ ഏതാനും വ്യാപാര സെഷനുകളില്‍ ശരാശരിക്കും മുകളിലാണ് അംബുജ സിമന്റ്‌സില്‍ നടക്കുന്ന ഓഹരിയിടപാടുകള്‍. താഴ്ന്ന നിലയില്‍ വാങ്ങലുകള്‍ നടക്കുന്നുവെന്നതിന്റെ സൂചനയാണിത്.

 
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X