കഴിഞ്ഞ കുറച്ചു നാളുകളായി വിപണി ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. ദുര്‍ബല ആഗോള ഘടകങ്ങളാണ് ആഭ്യന്തര വിപണിയേയും പിടിച്ചുലയ്ക്കുന്നത്. ഒട്ടുമിക്ക ഓഹരികളും ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 10 മുതല്‍ 50 ശതമാനം വരെ തിരുത്തല്‍ നേരിട്ടിരിക്കുന്നു. എന്നാല്‍ പൊതുവിപണിയിലെ ചാഞ്ചാട്ടവും തിരിച്ചടിയുമൊന്നും ബാധിക്കാത്ത ഒരുകൂട്ടം ഓഹരികളും ഇതിനിടെ നേട്ടത്തിന്റെ നൂറുമേനിയുമായി തിളങ്ങി നില്‍പ്പുണ്ട്. മറ്റാരുമല്ല... അത് പെന്നി സ്റ്റോക്കുകളാണ്. ഫെബ്രുവരി പകുതി മാത്രം പിന്നിടുമ്പോഴേക്കും നിക്ഷേപകര്‍ക്ക് ചുരുങ്ങിയത് ഇരട്ടിയിലധികം ആദായം നല്കിയ 23 പെന്നി സ്റ്റോക്കുകളാണിവ.
ഞൊടിയിടയില്‍ ഒരു നിക്ഷേപകനെ പണക്കാരനും പാപ്പരാക്കാനും കഴിവുള്ള ഓഹരി വിഭാഗമാണ് പെന്നി സ്റ്റോക്കുകള്‍. ഒരേസമയം വമ്പന്‍ ലാഭ സാധ്യതയും നഷ്ട സാധ്യതകളും ഒളിഞ്ഞിരിക്കുന്നയിടം. തീരെ വിലക്കുറവിലുള്ള ഓഹരികളെയാണ് പെന്നി സ്റ്റോക്കുകളെന്ന് വിളിക്കുന്നത്. പെന്നി സ്റ്റോക്കുകളുടെ വിപണി മൂല്യവും, ഓഹരി ഉടമകളുടെ എണ്ണവും പൊതുവേ കുറവായിരിക്കും. അപ്രതീക്ഷിത ഊഹാപോഹങ്ങളും പ്രഖ്യാപനങ്ങളും ഒക്കെ ഓഹരി വിലയില്‍ വളരെ വേഗം പ്രതിഫലിക്കും. എങ്കിലും അടിസ്ഥാനപരമായി മികച്ച നിലയിലുള്ള പെന്നി സ്റ്റോക്കുകള്‍ കാലക്രമേണ മികച്ച നിക്ഷേപ വളര്‍ച്ചയും നല്‍കാറുണ്ട്.
ഈ വര്‍ഷം ആരംഭത്തില്‍ 10 രൂപയില്‍ താഴെയുണ്ടായികുന്ന ഓഹരികളുടെ കൂട്ടത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ 23 ഓഹരികളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇതില്‍ ഇടത്തരം, ചെറുകിട കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് വേണ്ടി പ്രിന്റിങ് പ്രസ് നടത്തുന്ന കൈസര്‍ കോര്‍പ്പറേഷനാണ് ഏറ്റവും നേട്ടമുണ്ടാക്കിയത്. ഒന്നര മാസത്തിനിടെ 409 ശതമാനം നേട്ടം. ഡിസംബര്‍ പാദത്തില്‍ ലാഭം രേഖപ്പെടുത്തിയതാണ് കുതിപ്പിന് ആധാരം. 17 ലക്ഷം രൂപ വരുമാനവും 1.33 ലക്ഷം രൂപ അറ്റാദായവും നേടി. കമ്പനി മുന്‍ പാദങ്ങളില്‍ നഷ്ടത്തിലായിരുന്നു. കൂടുതല്‍ നേട്ടമുണ്ടാക്കിയ കമ്പനികളുടെ പട്ടിക ചുവടെ ചേര്‍ക്കുന്നു.
- കൈസര്‍ കോര്പ്പറേഷന്- 409%
- ബിഎല്‍എസ് ഇന്‍ഫോടെക്- 364%
- ഖൂബ്സൂരത് ലിമിറ്റഡ്- 330%
- എംപിഎസ് ഇന്ഫോടെക്നിക്സ്- 266%
- മധുസൂദന്‍ സെക്യൂരിറ്റീസ്- 238%
- കിരണ്‍ സിന്റക്സ്- 221%
- ഇന്നോവേറ്റീവ് ഐഡിയല്‍സ്- 206%
- ത്രിവേണി ഗ്ലാസ് ലിമിറ്റഡ്- 185%
- എലഗന്റ് ഫ്ലോറികള്‍ച്ചര്‍- 181%
- ട്രാന്‍വേ ടെക്നളജീസ്- 174%
- കോം-ഓണ്‍ കമ്മ്യൂണിക്കേഷന്‍- 171%
- എഫ്പിജി ലിമിറ്റഡ്- 170%
- കൈനറ്റിക് ട്രസ്റ്റ്- 161%
- ബയോജെന്‍ ഫാര്‍മകെം- 157%
- ലുഹാരുക മീഡിയ- 151%
- സെന്തില്‍ ഇന്‍ഫോടെക്- 150%
- ഐഎസ്എഫ്- 132%
- ഹേമങ് റിസോഴ്സസ്- 131%
- കണ്‍സോളിഡേറ്റഡ് കണ്‍സ്ട്രക്ഷന്‍- 128%
- ആര്‍എസ്.സി ഇന്റര്‍നാഷണല്‍- 115%
- ഐഎല്‍ & എഫ്എസ് എന്‍ജിനീയറിംഗ്- 108%
- ജോണ്സണ് ഫാര്‍മകെയര്‍- 108%
- റൈഡിങ്സ് കണ്‍സള്‍ട്ടിങ്- 105%
ഇതിലെ ഭൂരിഭാഗം ഓഹരികളും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അപ്പര്‍ സര്‍ക്യൂട്ടിലാണ് തുടരുന്നത്. എന്നാല്‍ ഓഹരി ഇടപാടുകളുടെ എണ്ണം തീരെ കുറവാണ്. ഇത് റീട്ടൈയില്‍ നിക്ഷേപകര്‍ക്കും ഈ ഓഹരികളില്‍ വ്യാപാരത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഇതില്‍ ചില കമ്പനികള്‍ പാപ്പരത്ത നടപടികള്‍ നേരിടുകയാണ്. ഈ ഓഹരികളിലൊന്നിലും വിപണി വിദഗ്ധരുടെ നിക്ഷേപ നിര്‍ദേശങ്ങള്‍ ലഭ്യമല്ല. മിക്ക ഓഹരികളും അടിസ്ഥാനപരമായി മോശം നിലയിലായതിനാല്‍ ഓപ്പറേറ്റര്‍മാരുടെ ഇടപെടലാണ് ഓഹരി വിലയിലെ ഇത്തരം കുതിച്ചുച്ചാട്ടങ്ങള്ക്ക് പിന്നിലെന്നാണ് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ഹ്യുണ്ടായ് ഐപിഒ: നിർണായക ബോർഡ് യോഗം ഇന്ന്; വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമോ?

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ



Click it and Unblock the Notifications