രാജ്യത്തെ ഏറ്റവും വലിയ ബാങ്കായതിനാൽ പലരും സുരക്ഷ പരിഗണിച്ച് എസ്ബിഐയെ സ്ഥിര നിക്ഷേപത്തിന് പരിഗണിക്കാറുണ്ട്. അധിക സുരക്ഷയ്ക്ക് പ്രധാന്യം നൽകുന്ന മുതിർന്ന പൗരന്മാരുടെ താൽപര്യവും പൊതുമേഖലാ ബാങ്കുകളാണ്. ഇതിന്റെ ഭാഗമായി വ്യക്തിഗത നിക്ഷേപകരുടെ ആവശ്യങ്ങൾക്കായി എസ്ബിഐ വിവിധ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. എസ്ബിഐ വി കെയർ, എസ്ബിഐ അമൃത് കലാശ്, എസ്ബിഐ സർവോത്തം എന്നിവയാണ് എസ്ബിഐ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികൾ.
ജൂൺ 30തിന് കാലാവധി എത്തുമായിരുന്ന എസ്ബിഐ അമൃത് കലാശ് പദ്ധതി ആഗസ്റ്റ് 15 വരെയും എസ്ബിഐ വീകെയർ പദ്ധതി സെപ്റ്റംബർ 30 വെരെയും നീട്ടിയിട്ടുണ്ട്. ഓരോ സ്കീമുകളുടെയും സവിശേഷതകൾ വ്യത്യസ്തമാണെന്നത് പോലെ നിക്ഷേപിക്കുന്ന സ്കീമിനെ ആശ്രയിച്ച് പലിശ നിരക്കുകളും വ്യത്യാസപ്പെടും. ഓരോ പദ്ധതികളും വിശദമായി പരിശോധിച്ച് പലിശ നിരക്കുകളും മറ്റു പ്രത്യേകതകളും അറിയാം.

എസ്ബിഐ അമൃത് കലാശ്
എസ്ബിഐ റെഗുലർ നിക്ഷേപകർക്കും മുതിർന്ന പൗരന്മാർക്കും ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന സ്ഥിര നിക്ഷേപമാണ് എസ്ബിഐ അമൃത് കലാശ്. 400 ദിവസമാണ് പ്രത്യേക സ്ഥിര നിക്ഷേപത്തിന്റെ കാലാവധി. മുതിർന്ന പൗരന്മാർക്ക് 7.6 ശതമാനം പലിശയും മറ്റുള്ളവർക്ക് 7.1 ശതമാനം പലിശയുമാണ് എസ്ബിഐ അമൃത് കലാശ് പദ്ധതി നൽകുന്നത്.
2023 ആഗസ്റ്റ് 15 വരെ നിക്ഷേപകർക്ക് അമൃത് കലാശ് പദ്ധതിയിൽ നിക്ഷേപിക്കാം. ഓൺലൈനിലോ എസ്ബിഐ യോനോ ആപ്പ് വഴിയോ ബ്രാഞ്ച് സന്ദർശിച്ചോ തുറക്കാം.
എസ്ബിഐ സർവോത്തം
എസ്ബിഐ ഈയിടെ ആരംഭിച്ച നോൺ കോളബിൽ സ്ഥിര നിക്ഷേപ സ്കീമാണ് എസ്ബിഐ സർവോത്തം ടേം ഡെപ്പോസിറ്റ്. സാധാരണ സ്ഥിര നിക്ഷേപങ്ങളെ അപേക്ഷിച്ച് സർവോത്തം പദ്ധതിയിൽ നിക്ഷേപകർക്ക് ഉയർന്ന പലിശനിരക്ക് ലഭിക്കും. എസ്ബിഐ സർവോത്തം ടേം ഡിപ്പോസിറ്റ് സ്കീം പ്രകാരം കാലാവധിക്ക് മുൻപ് നിക്ഷേപം പിൻവലിക്കാൻ അനുവദനീയമല്ല.
1 വർഷത്തേക്കും 2 കാലാവധിയും ഉള്ളതാണ് സർവോത്തം സ്ഥിര നിക്ഷേപങ്ങൾ. 15 ലക്ഷത്തിന് മുകളില്‍ 2 കോടി വരെയുള്ള നിക്ഷേപങ്ങളും 2 കോടിക്ക് മുകളിൽ 5 കോടി വരെയുള്ള ബൾക്ക് നിക്ഷേപങ്ങളുമാണ് സർവോത്തം നിക്ഷേപ പദ്ധതിക്ക് കീഴിൽ വരുന്നത്.
വ്യത്യസ്ത പലിശ നിരക്കാണ് ഇവയ്ക്ക് ലഭിക്കുന്നത്. 15 ലക്ഷം രൂപ മുതൽ 2 കോടി വരെയുള്ള നിക്ഷേപത്തിന് കീഴിൽ 2 വർഷത്തേക്ക് മുതിർന്ന പൗരന്മാരായ നിക്ഷേപകര്‍ക്ക് 7.9 ശതമാനം പലിശ ലഭിക്കും. സാധാരണ നിക്ഷേപകര്‍ക്ക് 7.4 ശതമാനം പലിശ ലഭിക്കും. സര്‍വോത്തം പദ്ധതിക്ക് 15 ലക്ഷം- 2 കോടിക്കിടയിലുള്ള നിക്ഷേപത്തിന് 1 വര്‍ഷ കാലയളവിൽ മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.60 ശതമാനം പലിശ ലഭിക്കും. സാധാരണ നിക്ഷേപകര്‍ക്ക് 7.1 ശതമാനമാണ് പലിശ.
എസ്ബിഐ വീകെയർ സ്ഥിര നിക്ഷേപം
മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക പലിശ നിരക്ക് നല്‍കുന്ന പദ്ധതിയാണ് എസ്ബിഐ വീകെയര്‍ സ്ഥിര നിക്ഷേപം. 5 വര്‍ഷം മുതല്‍ 10 വര്‍ഷത്തേക്ക് മുതിര്‍ന്ന പൗരന്മാര്‍ക്കാണ് വീകെയര്‍ പദ്ധതി പ്രകാരം അധിക പലിശ നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് സാധാരണ ലഭിക്കുന്ന 0.50 ശതമാനം അധിക നിരക്കിനൊപ്പം വീകെയര്‍ പദ്ധതി 0.50 ശതമാനം പലിശ കൂടി നല്‍കും.
അതായത്, 5 മുതല്‍ 10 വര്‍ഷത്തേക്ക് റെഗുലര്‍ നിക്ഷേപകരേക്കാള്‍ 1 ശതമാനം പലിശ അധികമായി ലഭിക്കും. ഇതു പ്രകാരം 7.50 ശതമാനാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക് 5-10 വര്‍ഷത്തേക്ക് ലഭിക്കുന്നത്. സെപ്റ്റംബർ 30 വരെ പദ്ധതിയിൽ നിക്ഷേപിക്കാം.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications