രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കും ഏറ്റവും വലിയ ബാങ്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ്. സുരക്ഷിതത്വത്തിൽ രാജ്യത്ത് മുൻപന്തിയിൽ ഈ ബാങ്കാണെന്ന് പറയാം. രാജ്യത്തെ സിസ്റ്റമാറ്റക്കലി ഇംപോർട്ടന്റ് ബാങ്ക് എന്ന ഗണത്തിൽ റിസർവ് ബാങ്ക് ഉൾപ്പെടുത്തിയ ബാങ്കും കൂടിയാണ് എസ്ബിഐ. അതിനാൽ ഈ പൊതുമേഖലാ ബാങ്കിൽ സ്ഥിര നിക്ഷേപമിടാൻ കൂടുതൽ പേർ താൽപര്യപ്പെടുന്നുണ്ട്. സ്ഥിര നിക്ഷേപത്തിന് എത്ര ശതമാനം പലിശയാണ് എസ്ബിഐ നൽകുന്നത് എന്ന് വിശദമായി നോക്കാം.
എസ്ബിഐ അമൃത് കലാശ്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഫെബ്രുവരി 15 ന് അവതരിപ്പിച്ച പ്രത്യേക നിക്ഷേപ പദ്ധതിയാണ് എസ്ബിഐ അമൃത് കലാശ് പദ്ധതി. പദ്ധതി മാര്‍ച്ച് 31ന് അവസാനിച്ചിരുന്നു. അമൃത് കലാശ് പദ്ധതി ഏപ്രില്‍ 12 മുതല്‍ വീണ്ടും അവതരിപ്പിച്ചിരിക്കുകയാണ്. ജൂണ്‍ 30വരെ നിക്ഷേപിക്കാന്‍ അവസരമുണ്ട്.
400 ദിവസം കാലാവധിയുള്ള എസ്ബിഐ അമൃത് കലാശ് നിക്ഷേപത്തിന് 7.10 ശതമാനമാണ് സാധാരണ നിക്ഷേരപകര്ക്ക് ലഭിക്കുന്ന പലിശ നിരക്ക്. 7.60 ശതമാനമാണ് മുതിര്‍ന്ന പൗരന്മാര്ക്ക് ലഭിക്കുന്ന പലിശ നിരക്ക്. എസ്ബിഐ യില്‍ നിന്ന് നിക്ഷേപത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പലിശ നിരക്കാണിത്.

സാധാരണ നിക്ഷേപങ്ങൾ
2 കോടിക്ക് താഴെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് എസ്ബിഐ ഫെബ്രുവരി 15 മുതല്‍ നിക്ഷേപ പലിശ നിരക്ക് വര്‍ധിപ്പിച്ചിരുന്നു. 5 മുതല്‍ 25 വരെ അടിസ്ഥാന നിരക്കിന്റെ വര്‍ധനവാണ് വരുത്തിയത്. 2 വര്‍ഷം മുതല്‍ 3 വര്‍ഷത്തില്‍ താഴെയുള്ള എസ്ബിഐ നിക്ഷേപങ്ങള്‍ക്ക് 25 അടിസ്ഥാന നിരക്ക് വർധിപ്പിച്ചു. 1 വര്‍ഷം മുതല്‍ 2 വര്‍ഷത്തില്‍ താഴെ പദ്ധതി കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 5 അടിസ്ഥാന നിരക്കാണ് വര്‍ധിപ്പിച്ചത്. 1 വര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങളുടെ നിരക്കില്‍ മാറ്റമില്ലാതെ തുടരും.
എസ്ബിഐ പലിശ നിരക്ക്
സാധാരണ നിക്ഷേപകര്‍ക്ക് 3 ശതമാനം മുതല്‍ 7.10 ശതമാനവും മുതിര്‍ന്ന പൗരന്മാര്ക്ക് 3.50 ശതമാനം മുതല്‍ 7.60 ശതമാനം പലിശയും ലഭിക്കും. 7- 45 ദിവസത്തേക്ക് 3 ശതമാനമാണ് പലിശ നിരക്ക്. 46 ദിവസം മുതല്‍ 179 ദിവസത്തേക്ക് 4.50 ശതമാനം പലിശ ലഭിക്കും. 210 ദിവസത്തേക്ക് 5.25 ശതമാനം പലിശ നേടാം. 1 വര്‍ഷത്തില്‍ കുറവുള്ള നിക്ഷേപത്തിന് 5.75 ശതമനം പലിശ ലഭിക്കും.
2 വര്‍ഷത്തില്‍ താഴെ കാലാവധിയുള്ള നിക്ഷേപത്തിന് 6.80 ശതമാനം പലിശയും 2 വര്‍ഷം മുതല്‍ 3 വര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപത്തിന് 7 ശതമാനം പലിശയും ലഭിക്കും. 3 മുതല്‍ 5 വര്‍ഷത്തില്‍ താഴെ 6.50 ശതമാനം പലിശ ലഭിക്കും.
ഈ നിക്ഷേപങ്ങള്‍ മുതിര്‍ന്ന പൗരന്മാര് നടത്തിയാല്‍ 0.50 ശതമാനം അധിക നിരക്ക് ലഭിക്കും. 5 വര്‍ഷം മുതല്‍ 10 വര്‍ഷത്തേക്ക് 6.50 ശതമാനമാണ് പലിശ നിരക്ക്. മുതിര്‍ന്ന പൗരന്മാര്ക്ക് 7.50 ശതമാനം പലിശ നല്‍കും.
അമൃത് കലാശ് നിക്ഷേപം
പ്രവാസി ഇന്ത്യക്കാർക്കും അമൃത് കലാശ് നിക്ഷേപം നടത്താൻ സാധിക്കും. പരമാവധി 2 കോടി രൂപ വരെയുള്ള തുകയാണ് അമൃത് കലാശ് പദ്ധതിയിൽ നിക്ഷേപിക്കാൻ സാധിക്കുക. നേരത്തെയുള്ള പിന്‍വലിക്കല്‍, വായ്പാ സൗകര്യം എന്നിവയും ലഭിക്കും. അമൃത് കലാഷ് സ്കീമിന് കീഴില്‍, പ്രതിമാസം, ത്രൈമാസം, അര്‍ധ വർഷം, വാര്‍ഷിക അടിസ്ഥാനത്തില്‍ പലിശ പിൻവലിക്കാം. ആദായനികുതി നിയമം പ്രകാരം ബാധകമായ ടിഡിഎസ് കുറയ്ക്കും.
എസ്ബിഐയുടെ ശാഖകളിലോ നെറ്റ്ബാങ്കിംഗ് വഴിയോ എസ്ബിഐ യോനോ മൊബൈല്‍ ആപ്പ് ഉപയോഗിച്ചോ നിക്ഷേപം നടത്താം.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
