കയ്യും കഴുകി തീൻമേശയ്ക്ക് മുന്നിലേക്ക് ഭക്ഷണമെത്തും. ഭക്ഷണമുണ്ടാക്കുന്ന മെഷിനൊന്നുമല്ല. സോമാറ്റോ പോലുള്ള ഫുഡ് ഡെലിവറി ആപ്പ് ആരംഭിച്ച ഭക്ഷണ സംസ്കാരമാണ്. വേഗത്തിൽ ചെലവ് കുറഞ്ഞ് രുചികരമായ ഭക്ഷണം കഴിക്കാനുള്ള വഴികളിലൊന്നാണ് ഇന്ന് സോമാറ്റോ.
ദീപീന്തർ ഗോയൽ ഡൽഹി ഐഐടിയിൽ പഠന സമയത്ത്, ഭക്ഷണം കാത്തിരിക്കുന്ന് ക്ഷമകെട്ട് ആരംഭിച്ച ചെറിയൊരു ഫുഡ് ഓഡറിംഗ് വെബ്സൈറ്റിൽ നിന്നാണ് ഇന്നത്തെ സോമാറ്റോ പിറയ്ക്കുന്നത്. സ്വന്തം പ്രശ്നം പരിഹരിക്കാൻ തലയിൽ ഉദിച്ച ആശയത്തിൽ നിന്നാണ് ഇന്ന് കോടിക്കണക്കിന് രൂപ വരുമാനം ഉണ്ടാക്കുന്ന സ്റ്റാർട്ടപ്പുണ്ടായത്.
പിസ കഴിക്കാനുള്ള ബുദ്ധിമുട്ട്
ഒരു ഡോമിനസ് പിസ കഴിക്കാന്‍ ഫോണ്‍ വിളിച്ച് ഓര്‍ഡര്‍ ചെയ്യേണ്ട കാലത്താണ് ദീപീന്തര്‍ ഗോയല്‍ ഡല്‍ഹി ഐഐടിയില്‍ പഠിക്കുന്നത്. ഈ ബുദധിമുട്ട് പരിഹരിക്കാൻ ഫുഡ് ഓര്‍ഡറിംഗ് വെബ്സൈറ്റ് എന്ന ആശയം അദ്ദേഹം നടപ്പിലാക്കി. വെബ്സൈറ്റ് ഒരുക്കിയെങ്കിലും ആദ്യ ശ്രമം പാളി. ബിസിനസ് പൊളിഞ്ഞാലും ജീവിതം മുന്നോട്ട് പോകും. അങ്ങനെ ദീപീന്തര്‍ ബ്രെയിന്‍ ആന്‍ഡ് കോ. എന്ന കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തില്‍ ജോലിക്ക് ചേര്‍ന്നു.
ഫുഡിബേ
ഇവിടെയും ഭക്ഷണത്തിനുള്ള കാത്തിരിപ്പാണ് ദീപീന്തറിന്റെ പ്രശ്നം. കമ്പനി കഫ്റ്റീരിയയില്‍ ബാച്ചിലേഴ്സിന്റെ നീണ്ട ക്യൂ ഒഴിവാക്കാന്‍ ഓണ്‍ലൈനില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാവുന്ന സംവിധാനം കമ്പനിക്കുള്ളില്‍ ദീപീന്തർ ഒരുക്കി. കമ്പനിയില്‍ ഇത് വിജയിച്ചതോടെ എന്തുകൊണ്ട് നാട്ടുകാർക്കുണ്ടാകുന്ന ഈ പ്രശ്നം പരിഹരിച്ചു കൂടായെന്ന ചോദ്യം സ്വയം ചോദിക്കുന്നത്.
അങ്ങനെ 2008 ല്‍ ജോലി ഉപേക്ഷിച്ച് സുഹൃത്ത് പങ്കജ് ഛദ്ദയ്ക്കൊപ്പം ദീപീന്തർ ഫുഡിബേ (foodiebay.com) ആരംഭിക്കുന്നത്. ഡല്‍ഹിയിലെ പ്രധാന റസ്റ്റോറന്റുകളുടെ മെനു ശേഖരിച്ച് വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തുകയും ഫോണ്‍ നമ്പര്‍ നൽകുകയുമായിരുന്നു വെബ്സൈറ്റിലെ രീതി. സെർച്ച് ആൻഡ് ഡിസ്കവറി രീതിയിൽ അടിസ്ഥാന കാര്യങ്ങള്‍ മാത്രം നൽകിയിരുന്ന വെബ്സൈറ്റ് ആയിരുന്നെങ്കിലും ഇത് ജനങ്ങൾ ഏറ്റെടുത്തു.
സോമാറ്റോയിലേക്ക്
ഫുഡിബേയിൽ പരസ്യം മാത്രമായിരുന്നു വരുമാനം. കമ്പനി വിപുലീകരികരണ ശ്രമത്തിന്റെ ഭാഗമായി ഇന്‍ഫോ എഡ്ജില്‍ നിന്ന 1 ദശലക്ഷം ഡോളറിന്റെ ഫണ്ടിംഗ് കമ്പനിക്ക് ലഭിച്ചു. ഫണ്ടിംഗോടെ കൂടുതല്‍ ശ്രദ്ധ ലഭിച്ചു തുടങ്ങിയ ഫുഡിബേയെ ഇബേ നോട്ടമിട്ടു. രണ്ട് പേരിലുമുള്ള ബേ നിയമ നടപടികളിലേക്ക് നീങ്ങുമെന്ന സാഹചര്യത്തിൽ 2010 ലാണ് ഫുഡിബേ സോമാറ്റോ എന്ന പേരിലേക്ക് മാറുന്നത്.
ആപ്പില്‍ നിന്ന് റസ്റ്റോറന്റുകളുടെ വിവരങ്ങളും മെനുവും റിവ്യു പരിശോധിക്കാനും ഭക്ഷണങ്ങളുടെ ചിത്രങ്ങളും എന്നീ സൗകര്യങ്ങളും സോമാറ്റോ നൽകി. ഇതോടെ എളുപ്പത്തില്‍ രാജ്യത്ത് വളരുന്ന സ്റ്റാര്‍ട്ടപ്പുകളിലൊന്നായി സോമാറ്റോ മാറി.
വിദേശ വിപണി
വളർച്ച സോമാറ്റോയെ വിദേശ വിപണിയിലേക്കും എത്തിച്ചു. 2012 ൽ ദുബായ് ആയിരുന്നു ആദ്യ വിപണി. ദുബായില്‍ എത്തി ആറ് മാസത്തിനകപം വലിയ തരംഗമുണ്ടാക്കാന്‍ സോമാറ്റോയ്ക്ക് സാധിച്ചതോടെ ഏത് വിപണിയിലും ഈ നേട്ടം ഉണ്ടാക്കാന്‍ പറ്റുമെന്ന തെറ്റായ ആത്മവിശ്വാസം കമ്പനിക്കുണ്ടായി. ഇതോടെ 10ലധികം രാജ്യത്ത് ലോഞ്ചിംഗ് നടത്തിയെങ്കിലും ഇതില്‍ പകുതിയിലും നഷ്ടമായിരുന്നു ഫലം. ഇന്ന് 24 രാജ്യങ്ങളിലായി 10,000 നഗരങ്ങളിൽ സോമാറ്റോയുണ്ട്.
ഭക്ഷണ വീട്ടുപടിക്കലേക്ക്
ഫുഡ് ടെക് വ്യവസായം വികസിച്ചു കൊണ്ടിരിക്കുന്ന കാലത്ത് സോമാറ്റോയിലും ദീപീന്തർ ഗോയല്‍ മാറ്റങ്ങള്‍ കൊണ്ടുവന്നു. 2015 ലാണ് സോമാറ്റോ ഫുഡ് ഡെലിവറി സര്‍വീസ് ആരംഭിക്കുന്നത്. സെര്‍ച്ച് സിസ്കവറി ആപ്പ് എന്ന നിലയിൽ നിന്ന് ഉപഭോക്താക്കളുടെ വീട്ടുവാതിക്കല്‍ ഭക്ഷണമെത്തിക്കാനുള്ള സേവനം സോമാറ്റോ ആരംഭിച്ചു.
2017ലാണ് അംഗത്വ പദ്ധതിയായ സോമാറ്റോ ഗോള്‍ഡ് ആരംഭിച്ചത്. ഇത് പിന്നീട് സോമാറ്റോ പ്രോയായി മാറി. 2020 യൂബര്‍ ഈറ്റ്സിനെ ഏറ്റെടുത്ത കമ്പനി 13ാം വയസില്‍ പ്രാരംഭ ഓഹരി വില്പനയും നടത്തി. ആ വര്‍ഷത്തിൽ ഏറ്റവും കൂടുതല്‍ സംസാരമുണ്ടാക്കിയ ഐപിഒയായിരുന്നു സോമാറ്റോയുടേത്. 50 ശതമാനം പ്രീമിയത്തിലാണ് സോമാറ്റോ ലിസ്റ്റ് ചെയ്തത്.
വളർച്ചയിലേക്ക്
നഷ്ടം കുറച്ച് വരുമാനത്തിന്റെ പാദയിലാണ് സോമാറ്റോ. 2023 സാമ്പത്തിക വര്‍ഷത്തില്‍ ജൂണില്‍ അവസാനിച്ച ആദ്യ പാദത്തില്‍ 1413.9 കോടി രൂപയാണ് സോമാറ്റോയുടെ വിറ്റുവരവ്. 2022 സാമ്പത്തിക വര്‍ഷത്തെ ഇതേ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 67.44 ശതമാനത്തിന്റെ വര്‍ധനവ്. നഷ്ടത്തിലും ഗണ്യമായ കുറവ് വന്നു. 185.7 കോടിയാണ് ജൂണില്‍ അവസാനിച്ച പാദത്തില്‍ രേഖപ്പെടുത്തിയ നഷ്ടം. കഴിഞ്ഞ വര്‍ഷം ഇതേ സമയം 359.7 കോടിയായിരുന്നു നഷ്ടം.
ചിത്രങ്ങൾക്ക് കടപ്പാട്- insider.finology.in, linkedin, twitter, facebook
More From GoodReturns

ബന്ധൻ ബാങ്ക് എഫ്ഡി: നിക്ഷേപകർക്ക് വമ്പൻ നേട്ടം, പലിശ നിരക്ക് കുത്തനെ ഉയർത്തി!

മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് ആശ്വാസം; സെബിയുടെ പുതിയ നിയമം നിങ്ങളുടെ പണം സുരക്ഷിതമാക്കുന്നത് എങ്ങനെ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളിൽ വൻ കുതിപ്പ്; തിങ്കളാഴ്ച ലാഭം കൊയ്യാൻ ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ബെംഗളൂരു ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ആശ്വാസം; മാലിന്യ സംസ്കരണ നിരക്ക് ഇനി കിലോയ്ക്ക് 8 രൂപ മാത്രം!

അശോക് ലെയ്ലൻഡിന് വൻ വിജയം: ഡിടിസിയിൽ നിന്ന് ലഭിക്കുന്നത് 222 കോടി രൂപ!

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; വോളിയം വർധനവ് നൽകുന്ന സൂചനയെന്ത്?

ബിഎംടിസി ബസിൽ ഇനി ആരും ഇറങ്ങേണ്ട; യാത്രക്കാർക്ക് ആശ്വാസമായി പുതിയ കർശന നിർദ്ദേശം!

ദുബായിൽ സ്വർണ്ണവില കുറഞ്ഞു: ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പവന് ലാഭം എത്ര?

ദുബായിൽ സ്വർണ്ണവില കുറവോ? ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് ലഭിക്കുന്ന ലാഭം എത്ര?

ക്രൂഡ് ഓയിൽ വില കുതിക്കുന്നു; ഇന്ത്യൻ ഓട്ടോ ഓഹരികളിൽ വൻ ഇടിവിന് സാധ്യതയോ?

ബംഗളൂരുവിന്റെ രണ്ടാം വിമാനത്താവളം ഹാരോഹള്ളിയിലേക്ക്? സാധ്യതകൾ ഇങ്ങനെ, അറിയേണ്ടതെല്ലാം



Click it and Unblock the Notifications