ലോൺ റിക്കവറി: ഏജന്റുമാർക്ക് നിങ്ങളുടെ വീട്ടിലോ ജോലിസ്ഥലത്തോ വരാൻ അനുവാദമുണ്ടോ?

അതിവേ​ഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേത്. റോഡുകൾ, അടിസ്ഥാന സൗകര്യങ്ങൾ, സ്‌കൂളുകൾ, ആശുപത്രികൾ, മറ്റ് പ്രധാന പദ്ധതികൾ എന്നിവയുടെ നിർമ്മാണം തുടരുന്നതിന്, രാജ്യത്തിന് സ്ഥിരമായ വായ്പാ പ്രവാഹം ആവശ്യമാണ്. ഇതിന്റെ ഫലമായി വ്യക്തിഗത വായ്പകളും ഇന്ന് വളരെ സാധാരണമായിത്തീർന്നിരിക്കുകയാണ്. വ്യക്തിഗത വായ്പ എടുക്കുന്നതിന് പലപ്പോഴും കർശനമായ തിരിച്ചടവ് നിയമങ്ങളുണ്ടാകാറുണ്ട്. ഉയർന്ന പലിശ നിരക്കുകൾ, തിരിച്ചടവുകൾ മുടങ്ങിയാൽ വ്യക്തിഗത സ്വത്ത് നഷ്ടപ്പെടാനുള്ള സാധ്യത എന്നിവയും ഇതിൽ ഉൾപ്പെടുന്നു. വ്യക്തി​ഗത വായ്പകൾ പോലെ തിരിച്ചടയ്ക്കാത്ത വായ്പകൾ ശേഖരിക്കാൻ നിയമിക്കപ്പെടുന്ന ലോൺ റിക്കവറി ഏജന്റുമാരും ഇന്ന് ഒരു പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്. എന്നാൽ ഇത്തരം റിക്കവറി ഏജന്റുമാരുടെ പരിധികളെ കുറിച്ചും പരിമിതകളെ കുറിച്ചും ധനകാര്യ സ്ഥാപനങ്ങളോ വ്യക്തികളോ ബോധവാന്മാരല്ല എന്നതാണ് വാസ്തവം.

ധനകാര്യ സ്ഥാപനങ്ങളുടെ അന്യായമായ നടപടികളിൽ നിന്നും വായ്പക്കാരനെ സംരക്ഷിക്കുന്നതിനായി റിക്കവറി ഏജന്റുമാർ എങ്ങനെ പെരുമാറണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) വ്യക്തമാക്കുന്നുണ്ട്. ഈ നിയമങ്ങൾ എന്തെല്ലാമാണെന്നും റിക്കവറി ഏജൻ്റുമാരുടെയും ധനകാര്യ സ്ഥാപനങ്ങളുടേയും ഉപദ്രവങ്ങളിൽ നിന്നും വായ്പക്കാരന് ഭരണഘടന സംരക്ഷണം ഉറപ്പാക്കുന്നുണ്ടോ എന്നുമാണ് ഈ ലേഖനം ചർച്ച ചെയ്യുന്നത്.

ലോൺ റിക്കവറി: ഏജന്റുമാർക്ക് നിങ്ങളുടെ വീട്ടിലോ ജോലിസ്ഥലത്തോ വരാൻ അനുവാദമുണ്ടോ?

ലോൺ റിക്കവറി ഏജന്റുമാർക്ക് വായ്പ ഉപഭോക്താവിന്റെ വീട്ടിലോ ജോലിസ്ഥലത്തോ വരാൻ അനുവാദമുണ്ടോ?

ഒറ്റവാക്കിൽ അനുവാദമുണ്ട് എന്നതാണ് ഉത്തരം. വായ്പ തിരിച്ചടവ് ഏജന്റുമാർക്ക് വായ്പക്കാരന്റെ വീട് സന്ദർശിച്ച് നിയമാനുസൃതമായ കുടിശ്ശിക ഈടാക്കാൻ അനുവാദമുണ്ട്. എന്നാൽ ഈ സന്ദർശനങ്ങൾ ആർബിഐ അനുശാസിക്കുന്ന നിയമങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം. റിക്കവറി ഏജന്റുമാർക്ക് വായ്പക്കാരന്റെ ജോലി സ്ഥലത്ത് സന്ദർശിക്കാനോ അസമയങ്ങളിൽ ബന്ധപ്പെടാനോ നിയമപരമായി അനുവാദമില്ല. ഇത് വായ്പക്കാരന്റെ സ്വകാര്യതയുടെ ലംഘനമായാണ് കണക്കാക്കപ്പെടുന്നത്.

ആർബിഐ ചട്ടപ്രകാരം വായ്പ തിരിച്ചടവ് ഏജന്റുമാർ‍ കൃത്യമായി വായ്പ തിരിച്ചടവ് രീതി, വായ്പ നില, കടം വാങ്ങുന്നയാൾക്ക് ബാധകമായ മൊത്തം പലിശ എന്നിവയെ കുറിച്ച് വായ്പക്കാരനുമായി ആശയവിനിമയം നടത്തിയിരിക്കണം. വാക്കാലുള്ള അതിക്രമം, ശാരീരിക ഭീഷണി, വായ്പക്കാരനെ മാനസിക സമ്മർദ്ദത്തിലാക്കുന്ന പ്രവർത്തികൾ എന്നിവയ്ക്ക് ആർബിഐ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

വായ്പ തിരിച്ചടവ് സമയത്ത് കടം വാങ്ങുന്നയാളുടെ അവകാശങ്ങൾ, ഉത്തരവാദിത്തങ്ങൾ, കടമകൾ എന്തെല്ലാം?

വ്യക്തി​ഗത വായ്പകളെടുക്കുന്നവർക്ക് തിരിച്ചടവ് വേളയിൽ തങ്ങളെ സംരക്ഷിക്കാനും റിക്കവറി ഏജന്റുമാരുടെ അതിക്രമങ്ങളിൽ നിന്ന് സ്വയം പ്രതിരോധമുറപ്പാക്കാനും അവകാശമുണ്ട്. ഇതിൽ പ്രധാനമാണ്;

1. സ്വകാര്യതയ്ക്കുള്ള അവകാശം

വായ്പക്കാരന്റെ മൊത്തം ബാധ്യത, ലോണിൻ്റെ നിലവിലെ നില, അടച്ചുതീർക്കാനുള്ള ബാക്കി പലിശ എന്നിവയെക്കുറിച്ച് പരസ്യമായി വെളിപ്പെടുത്താൻ റിക്കവറി എജന്റുമാർക്ക് അനുവാദമില്ല. വായ്പക്കാരന്റെ വ്യക്തി​ഗത നമ്പർ, ഇമെയിൽ ഐഡി, മറ്റ് വിശദാംശങ്ങൾ എന്നിവ ആ വ്യക്തി ലോൺ എടുത്ത സ്ഥാപനവുമായി ഔദ്യോ​ഗിക ബന്ധമില്ലാത്ത വ്യക്തിയോട് വെളിപ്പെടുത്താനും നിയമപ്രകാരം റിക്കവറി ഏജന്റുമാർക്ക് അനുവാദമില്ല. ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 21 ഉറപ്പാക്കുന്ന ജീവിക്കാനും, വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിന്റെ പരിധിയിലാണിത്.

2. ന്യായമായ പരിഗണനയ്ക്കുള്ള അവകാശം

വായ്പക്കാരനോട് ബഹുമാനത്തോടെയും മാന്യമായും പെരുമാറണം. വായ്പ റിക്കവറി ഏജന്റുമാർ രാവിലെ 8 മുതൽ വൈകുന്നേരം 7 വരെയോ അതല്ലെങ്കിൽ പരസ്പരം അനുവദിനീയമായ സമയങ്ങളിലോ മാത്രമേ വായ്പക്കാരെ ബന്ധപ്പെടാവൂ. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14 പ്രകാരമാണ് ഈ അവകാശം സംരക്ഷിക്കപ്പെട്ടിരിക്കുന്നത്. തുല്യത, സ്വകാര്യ-പൊതു മേഖലാ സ്ഥാപനങ്ങളുടെ അനിയന്ത്രിതമായ പെരുമാറ്റം എന്നിവയിൽ നിന്നും പൗരന് സംരക്ഷണം ഉറപ്പ് നൽകുന്നതാണിത്.

3. വ്യക്തമായ വിശദാംശങ്ങളടങ്ങിയ നോട്ടീസ് ലഭിക്കാനുള്ള അവകാശം

വായ്പാ വീണ്ടെടുക്കൽ നടപടിക്ക് മുമ്പ് വായ്പക്കാരന് കൃത്യമായ വിവരങ്ങളടങ്ങിയ ഒരു നോട്ടീസ് ധനകാര്യ സ്ഥാപനം നൽകിയിരിക്കണം. നോട്ടീസ് വായിക്കാനും ചിന്തിക്കാനും അതിന് മറുപടി നൽകാനും വായ്പക്കാരന് മതിയായ സമയവും അനുവദിക്കേണ്ടതുണ്ട്. കൂടാതെ വായ്പക്കാരന്റെ സ്വത്തുക്കളിൽ ലേലത്തിന് സാധ്യതയുള്ള സാഹചര്യമുണ്ടെങ്കിൽ ആസ്തിയുടെ വിൽപന, തുക ഏന്നിവയെക്കുറിച്ചും മൊത്തം ആസ്തിയുടെ മൂല്യത്തെക്കുറിച്ചുമുള്ള വിശദമായ വിവരങ്ങളും വായ്പക്കാരന് നൽകണം. നിയമത്തിന്റെ അധികാരം മുഖേനയല്ലാതെ ഒരു വ്യക്തിയുടെയും സ്വത്ത് നഷ്ടപ്പെടുകയില്ലെന്ന് ഭരണഘടനയുടെ ആർട്ടിക്കിൾ 300എ വ്യക്തമാക്കുന്നുണ്ട്.

4. പരാതി നൽകാനുള്ള അവകാശം

വായ്പാ തിരിച്ചടവ് ഏജന്റുമാരിൽ നിന്നും മാനസിക പീഡനങ്ങൾ അഥവാ പ്രയാസങ്ങൾ നേരിടേണ്ടി വന്നാൽ ബാങ്കിലോ, ബാങ്ക് ഓംബുഡ്സ്മാനോടോ, അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ പരാതി നൽകാനുള്ള അവകാശം വായ്പക്കാരനുണ്ട്. ആർട്ടിക്കിൾ 19(1)(എ) പ്രകാരം, അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഉറപ്പുനൽകുന്നതോടൊപ്പം ഒരു പൗരൻ നേരിടുന്ന പ്രയാസങ്ങൾ പ്രകടിപ്പിക്കാനും തടസ്സമില്ലാത്ത പരിഹാരം തേടാനുമുള്ള അവകാശവും ഉൾപ്പെടുന്നു.

വായ്പ തിരിച്ചടവ് ഏജന്റുമാരിൽ നിന്ന് തുടർന്നും പീഡനം നേരിടുകയാണെങ്കിൽ എന്തുചെയ്യണം?

വായ്പാ റിക്കവറി ഏജന്റുമാർക്ക് നിങ്ങൾക്ക് നേരെ ബലം പ്രയോ​ഗിക്കുക, ശാരീരികമായി ഉപദ്രവിക്കുക, ഭീഷണിപ്പെടുത്തുക, തുടർച്ചയായി ഫോണിൽ ബന്ധപ്പെടുക, അപ്രതീക്ഷിതമായി വീട്ടിലോ ജോലി സ്ഥലത്തോ സന്ദർശിക്കുക തുടങ്ങിയ ഉപദ്രവങ്ങൾ തുടരുകയാണെങ്കിൽ, വായ്പാ തിരിച്ചടവ് ഏജന്റുമാർ നടത്തിയ സംഭാഷണങ്ങളുടേയും മറ്റ് പ്രവൃത്തികളുടേയും കൃത്യമായ തെളിവുകൾ കൈവശം സൂക്ഷിക്കാൻ ശ്രദ്ധിക്കുക. 

ബന്ധപ്പെട്ട ഇടങ്ങളെ സമീപിച്ച് നടന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുക.

പരാതി പരിഹാര സംഘത്തിന് നിങ്ങൾ അയച്ച മെയിലിന്റെ പകർപ്പ് സൂക്ഷിക്കുക.

പരാതി നൽകിയിട്ടും ബാങ്കിൽ നിന്ന് ആരും സഹായിച്ചില്ലെങ്കിൽ ബാങ്കിംഗ് ഓംബുഡ്സ്മാനെ സമീപിക്കുക.

നിങ്ങളുടെ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഒരു പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) ഫയൽ ചെയ്യുക.

റിക്കവറി ഏജന്റുമാരെ നിരീക്ഷിക്കുന്നതിലും നിയന്ത്രിക്കുന്നതിലും പരാജയപ്പെടുന്ന ബാങ്കുകളെയും ധനകാര്യസ്ഥാപനങ്ങളെയും ശിക്ഷിക്കാൻ ആർ‌ബി‌ഐക്ക് അധികാരമുണ്ട്. ചില ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടേയും റിക്കവറി ഏജന്റുമാരെ പ്രത്യേക മേഖലകളിൽ നിരോധിക്കാനും അവർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും റെ​ഗുലേറ്റർക്ക് അനുവാദമുണ്ട്. ഇത് ആവശ്യമെങ്കിൽ പ്രയോജനപ്പെടുത്താൻ വായ്പ ഉപഭോക്താവിന് സാധിക്കും. അതായത് കാര്യങ്ങൾ കൃത്യമായി അധികാരികളെയും ബന്ധപ്പെട്ടവരെയും ബോധിപ്പിക്കാൻ സാദിച്ചാൽ.

അധാർമ്മികമായ തിരിച്ചടവ് പ്രക്രിയകൾ ഇപ്പോഴും തുടർന്ന് വരികയാണ്. പലപ്പോഴും ഇത്തരം പ്രക്രിയകൾ ​ഗുരുതരമായ ആശങ്കയ്ക്കും വഴിവെക്കാറുണ്ട്. ഈ സാഹചര്യത്തെ മെച്ചപ്പെടുത്താൻ സാങ്കേതിക വിദ്യകളും സഹായകമാകുന്നുണ്ട്. മിക്ക വായ്പാദാതാക്കളും വായ്പക്കാരനുമായി ആശയവിനിമയം നടത്താൻ ഓട്ടോമേറ്റഡ് റിമൈൻഡറുകളും മറ്റ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും ആണ് ഉപയോ​ഗിക്കുന്നത്. ഇത് ഒരു പരിധി വരെ വായ്പ റിക്കവറി ഏജന്റുമാരുടെ ഇടപെടലിനെ പ്രതിരോധിക്കുന്നുണ്ട്.

അതായത് റിക്കവറി ഏജന്റുമാർക്ക് വായ്പക്കാരന്റെ വീട്ടിലോ ജോലി സ്ഥലത്തോ സന്ദർശിക്കാനുള്ള അനുവാദമുണ്ടെങ്കിലും ആർബിഐയുടെ ചട്ടങ്ങൾ കൃത്യമായി പാലിക്കേണ്ടതുണ്ട്. വായ്പക്കാരുടെ അവകാശങ്ങൾ ആർബിഐ ചട്ടങ്ങളാലും ഭരണഘടനയാലും സംരക്ഷിക്കപ്പെടുന്നുണ്ട്. അതിനാൽ ലോൺ റിക്കവറി ഏജന്റുമാർക്ക് വിഷയത്തിൽ കൃത്യമായ പരിശീലനം, ജാ​ഗ്രത എന്നിവ ഉണ്ടായിരിക്കണം. ഇത്തരം ഏജന്റുമാരുടെ ഉത്തരവാദിത്വം അതാത് ധനകാര്യസ്ഥാനങ്ങൾ നിശ്ചയിക്കേണ്ടതുണ്ട്. അതേസമയം വായ്പാ തിരിച്ചടവ് പ്രക്രിയയിൽ വായ്പക്കാരന്റെ അന്തസ്സിനും, അഭിമാനത്തിനും, സ്വകാര്യതയയ്ക്കും കളങ്കം വരുത്തുന്ന പ്രവണതകളും ഒഴിവാക്കേണ്ടതുണ്ട്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X