അതിവേഗ പാതയിലൂടെ കുതിച്ചു പായുകയായിരുന്ന വാഹനത്തിന് അപ്രതീക്ഷിതമായി സഡന്‍ ബ്രേക്കിടേണ്ടി വന്നതിനു സമാനമായിരുന്നു കോവിഡ് പ്രതിസന്ധിയും സമ്പദ്ഘടനയ്ക്ക് ഏല്‍പ്പിച്ച ആഘാതം. ചിലര്‍ക്ക് പ്രതിസന്ധി അവസരമായി മാറിയപ്പോള്‍ അതുവരെ കാര്യമായ പ്രതസന്ധികളില്ലാതെ മുന്നോട്ടു പോയിരുന്ന ചില വ്യവസായ മേഖലകള്ക്കാകട്ടെ തിരിച്ചടി നേരിടേണ്ടിയും വന്നു. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം മിക്ക വിഭാഗങ്ങളും ഉണര്‍വിന്റെ പാതയിലേക്ക് തിരികെയെത്തിക്കൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ ശക്തമായ ബ്രാന്‍ഡും കടബാധ്യതകള്‍ കുറഞ്ഞ തോതിലുള്ളതും കോവിഡിന് മുമ്പുള്ള നിരക്കിലേക്ക് ബിസിനസ് നേടിക്കൊണ്ടിരിക്കുന്നതുമായ ടെക്സ്റ്റൈല്‍ മേഖലയില്‍ നിന്നുള്ള സ്മോള്‍ കാപ് ഓഹരിയില്‍ നിക്ഷേപത്തിന് നിര്‍ദേശിച്ച് ആനന്ദ് രാത്തി രംഗത്തെത്തി.
അരവിന്ദ് ഫാഷന്‍സ്
ഗുജറാത്തിലെ അഹമ്മദാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ ടെക്സ്റ്റൈല്‍ കമ്പനിയാണ് അരവിന്ദ് ഫാഷന്‍സ് ലിമിറ്റഡ്. 1931-ലാണ് തുടക്കം. ആരോ, കാല്വിന് ക്ലെയിന്, ഫ്ലൈയിങ് മെഷീന്, ടോമി ഹില്‍ഫിഗര്‍, യുഎസ് പോളോ തുടങ്ങിയവ പോലെ ആഗോളതലത്തില്‍ തന്നെ പ്രശസ്തി നേടിയ 27 ബ്രാന്‍ഡുകള്‍ അരവിന്ദ് ഫാഷന്‍സിന്റെ ഉടമസ്ഥതയിലുണ്ട്. ഇതില്‍ 'ആരോ' ആണ് ഇന്ത്യയില്‍ നിന്നും രാജ്യാന്തര തലത്തില്‍ അംഗീകാരം നേടിയ ആദ്യ ടെക്സ്റ്റൈല്‍ ബ്രാന്‍ഡ്. നേരിട്ടു നടത്തുന്ന 1300-ഓളം ഷോപ്പുകളും 5000-ലധികം മള്‍ട്ടി-ബ്രാന്‍ഡ് സ്റ്റോറുകളിലൂടെ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നു.
സാമ്പത്തികം
കോവിഡ് പ്രതിസന്ധി ആംരഭിക്കുന്നതിന് മുമ്പുവരെ മികച്ച വരുമാന വളര്‍ച്ചയും ഭേദപ്പെട്ട ലാഭവും കരസ്ഥമാക്കിയിരുന്നു. എന്നാല്‍ അവസാന കുറച്ചു പാദങ്ങളിലായി ശക്തമായ തിരിച്ചു വരവിന്റെ സൂചനകള്‍ കാണിക്കുന്നു. അതേസമയം, ഡിസംബറില്‍ അവസാനിച്ച 2021- 22 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ 1,008 കോടി രൂപയാണ് വരുമാനം നേടിയത്. ഇത് കഴിഞ്ഞ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 12 ശതമാനത്തോളം വര്‍ധനയാണ് വരുമാനത്തില്‍ രേഖപ്പെടുത്തിയത്. മൂന്നാം പാദത്തില്‍ കമ്പനിയുടെ പ്രവര്‍ത്തന ലാഭം 83.64 കോടിയും അറ്റാദായം 6.31 കോടി രൂപയുമാണ്.
അനുകൂല ഘടകം
മൂന്നാം പാദത്തില്‍ അരവിന്ദ് ഫാഷന്‍സിന്റെ വരുമാനം കോവിഡ് മുമ്പുളളതിന്റെ 77 ശതമാനത്തിലേക്കെത്തി. മൂന്നാം തരംഗത്തിലെ നിയന്ത്രണങ്ങള്‍ ചെറിയ തോതില്‍ ബാധിച്ചിട്ടുണ്ടെങ്കിലും മാര്‍ച്ച് മാസത്തോടെ ബിസിനസ് ഉണര്‍വിലേക്കെത്തും എന്നാണ് കമ്പനിയുടെ അനുമാനം. കൂടാതെ അടുത്ത രണ്ട് വര്‍ഷം മൂലധനച്ചെലവില്‍ രണ്ടക്ക നിരക്കിലുള്ള സംയുക്ത ആദായ വളര്‍ച്ചയും പ്രതീക്ഷിക്കുന്നു. ചിലവിടുന്നതില്‍ നി.യന്ത്രണങ്ങളും മാര്‍ജിനും വര്‍ധിപ്പിച്ച് ഇത് നേടനാകും എന്നാണ് കമ്പനിയുടെ കണക്കുക്കൂട്ടല്‍. അതുപോലെ 60 സ്റ്റോറുകള്‍ ഇതിനോടകം കൂട്ടിച്ചേര്‍ത്തു. 150-ലധികം ഷോപ്പുകള്‍ തുറക്കുന്നതിനുള്ള അവസാനഘട്ടത്തിലുമാണ്.
ഓഹരി വിശദാംശം
നിലവില്‍ 3,854 കോടിയാണ് അരവിന്ദ് ഫാഷന്‍സിന്റെ (BSE: 542484, NSE: ARVINDFASN) വിപണി മൂലധനം. അരവിന്ദ് ഫാഷന്‍സിന്റെ 37 ശതമാനത്തോളം ഓഹരികളാണ് പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമുള്ളത്. ഇതില്‍ 20 ശതമാനത്തോളം ഓഹരികള്‍ കോവിഡ് പ്രതിസന്ധി ആരംഭിച്ചതിനു ശേഷം ഈട് നല്‍കിയിട്ടുണ്ട്. വിദേശ നിക്ഷേപകര്‍ 8 ശതമാനത്തോളവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ 11 ശതമാനം ഓഹരി പങ്കാളിത്തവും നേടിയിട്ടുണ്ട്.
ലക്ഷ്യവില 450
വ്യാഴാഴ്ച രാവിലെ 292 രൂപ നിരക്കിലാണ് അരവിന്ദ് ഫാഷന്‍സിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 450 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ആനന്ദ് രാത്തി നിര്‍ദേശിച്ചത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 55 ശതമാനം നേട്ടം കരസ്ഥമാക്കാനാകുമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഒരു വര്‍ഷത്തിനിടെയിലെ ഓഹരികളുടെ ഉയര്‍ന്ന വില 364.40 രൂപയും കുറഞ്ഞ വില 123 രൂപയുമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരി വിലയില്‍ 14 ശതമാനത്തോളം തിരുത്തല്‍ നേരിട്ടു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ആനന്ദ് രാത്തി പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയതും പഠനാവശ്യത്തിനും നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
