ചാഞ്ചാട്ടങ്ങൾക്കിടെയിലും തുടര്‍ച്ചയായ രണ്ടാം ദിനവും പ്രധാന സൂചികകള്‍ക്ക് നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കാനായി. വ്യാഴാഴ്ച റിസര്‍വ് ബാങ്കിന്റെ ദ്വൈമാസ ധനനയം പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉണ്ടായിരുന്നെങ്കിലും ശക്തമായ ആഗോള സൂചനകളുടെ പിന്‍ബലത്തില്‍ സൂചികകള്‍ക്ക് നിര്‍ണായക നിലവാരം ഭേദിച്ച് മുന്നേറാനായി. ഇതിനിടെ മികച്ച പ്രവര്‍ത്തനഫലം കാഴ്ചവച്ചതും ബജറ്റിലെ പ്രഖ്യാപനങ്ങളില്‍ നിന്നും നേട്ടമുണ്ടാക്കാന്‍ സാധ്യതയുമുള്ള ഒരു മിഡ്കാപ് ഓഹരിയില്‍ നിക്ഷേപത്തിന് നിര്‍ദേശിച്ച് ബ്രോക്കറേജ് സ്ഥാപനമായ ആനന്ദ് രാത്തി രംഗത്തെത്തി.
എന്‍സിസി
നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനിയാണ് എന്‍സിസി ലിമിറ്റഡ്. ഹൈദരാബാദ് ആസ്ഥാനമായി 1990-ലാണ് തുടക്കം. റോഡുകള്‍, പാലങ്ങള്‍, ജലസേചന പദ്ധതികള്‍, ഊര്‍ജ വിതരണ ലൈനുകള്‍ എന്നിവ ഉള്‍പ്പെടുന്ന അടിസ്ഥാന സൗകര്യ വികസന മേഖലയിലും വ്യാവസായിക, നഗര കേന്ദ്രീകൃത കെട്ടിട നിര്‍മാണ മേഖലയിലുമാണ് കമ്പനി പ്രധനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇന്ത്യക്ക് പുറമേ യുഎഇയിലും ഒമാനിലും കമ്പനിക്ക് ബിസിനസ് സംരംഭങ്ങളുണ്ട്. കമ്പനിക്ക് 45-ഓളം വിഭാഗങ്ങളുണ്ട്. പ്രധാന പ്രവര്‍ത്തനങ്ങളെല്ലാം 4 ഉപകമ്പനികള്‍ മുഖേനയാണ് നടപ്പാക്കുന്നത്. നിലവില്‍ എന്‍സിസിയുടെ വിപണി മൂലധനം 4,339 കോടി രൂപയാണ്.
മൂന്നാം പാദഫലം
ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ എന്‍സിസിയുടെ (BSE: 500294, NSE: NCC) സംയോജിത വരുമാനം 3,032.84 കോടി രൂപയാണ്. ഇത് രണ്ടാം പാദത്തേക്കാള്‍ 16.61 ശതമാനം വര്‍ധനയാണ് കാണിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ സമാന പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 41 ശതമാനം വര്‍ധനയും വരുമാനയിനത്തില്‍ രേഖപ്പെടുത്തുന്നു. അതേസമയം മൂന്നാം പാദത്തിലെ കമ്പനിയുടെ അറ്റാദായം 83.77 കോടി രൂപയാണ്. അതുപോലെ പ്രതിയോഹരി വരുമാനത്തിലും വര്‍ധനവുണ്ട്.
ഓഹരി വിശദാംശം
എന്‍സിസിയുടെ പ്രമോട്ടര്‍ ഗ്രൂപ്പിന് 19.68 ശതമാനം ഓഹരികളാണുള്ളത്. ഇതില്‍ 19.64 ശതമാനം ഓഹരികളും ഈട് നല്‍കിയിരിക്കുകയാണ്. വിദേശ നിക്ഷേപകര്‍ക്ക് 11.62 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 12.15 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. എന്നാല്‍, കമ്പനിയുടെ 56.56 ശതമാനം ഓഹരികളും റീട്ടെയില്‍ നിക്ഷേപകരുടെ പക്കലാണുള്ളതെന്നതും ശ്രദ്ധേയം. അതേസമയം, മുടങ്ങാതെ ലാഭവിഹിതം നല്കുന്ന കമ്പനിയുടെ ഡിവിഡന്റ് യീല്‍ഡ് 1.12 ശതമാനമാണ്. ഓഹരിയുടെ ബുക്ക് വാല്യൂ 89.69 ആണെന്നതും ശ്രദ്ധേയം.
ലക്ഷ്യവില 105
ബുധനാഴ്ച എന്‍സിസിയുടെ ഓഹരികള്‍ 71.15 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 105 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ആനന്ദ് രാത്തി നിര്‍ദേശിച്ചത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 50 ശതമാനത്തോളം നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ കൂടിയ വില 99.85 രൂപയും കുറഞ്ഞ വില 66.20 രൂപ നിലവാരത്തിലുമാണ്. അതേസമയം, കഴിഞ്ഞ ഒരു വര്‍ഷമായി ഓഹരികള്‍ നിക്ഷേപകരെ നിരാശപ്പെടുത്തുകയാണ്. 21 ശതമാനം ഇടിവാണ് ഈ കാലയളവില്‍ ഉണ്ടായത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ആനന്ദ് രാത്തി പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനും നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

നെസ്ലെ ഇന്ത്യ ഓഹരികളിൽ മുന്നേറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് ഉയർത്തിയത് എന്തിന്?

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? എസ്.ബി.ഐയും എച്ച്.എ.എല്ലും കുതിക്കുമോ? അറിയേണ്ടതെല്ലാം

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

പാർലമെന്റ് സമ്മേളനം: MSME മേഖലയിൽ വൻ മാറ്റങ്ങൾ, ഓഹരി വിപണിയിൽ വരാനിരിക്കുന്ന അട്ടിമറികൾ ഇവയാണ്!

സ്വരാജ് എൻജിൻസ് ബോർഡ് മീറ്റിംഗ്: ട്രാക്ടർ വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക തീരുമാനങ്ങൾ വരുന്നു?

കാലിബർ മൈനിംഗ് ഐപിഒ: അവസാന മണിക്കൂറുകളിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

സോട്ടെഫിൻ ഭാരത്, ഗൾഫ് ലോയ്ഡ്സ് ഐപിഒ: നിക്ഷേപകർക്ക് മുന്നറിയിപ്പുമായി വിപണി, അറിയേണ്ടതെല്ലാം



Click it and Unblock the Notifications