കോവിഡ് കാലത്തിന് മുമ്പ് തന്നെ ഇന്ത്യന്‍ ഫാര്‍മ കമ്പനികള്‍ ആഗോള തലത്തില്‍ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. മത്സരക്ഷമത കൊണ്ടും ഗുണമേന്മയാലും മികച്ച വിപണി വിഹിതവും സ്വന്തമാക്കിയിട്ടുണ്ട്. കോവിഡ് മഹാമാരി കാലഘട്ടത്തിലെ ഇന്ത്യന്‍ ഫാര്‍മ കമ്പനികളുടെ മികച്ച പ്രകടനത്തോടെ അവസരങ്ങളും സാധ്യതകളും ശക്തമായി തെളിഞ്ഞു വരികയാണ്. ഇതിനിടെ തിരിച്ചടിയില്‍ നിന്നും കരകയറുന്ന സ്മോള്‍ കാപ് ഓഹരിയില്‍ ഒരു മാസക്കാലയളവിലെ ഹ്രസ്വകാല നിക്ഷേപം നിര്‍ദേശിച്ച് ബ്രോക്കറേജ് സ്ഥാപനമായ ആനന്ദ് രാത്തി രംഗത്തെത്തി.
എഫ്ഡിസി
ഗവേഷണത്തില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്നതും ഔഷധ നിര്‍മാണത്തിന് വേണ്ട വിവിധ ഘടകങ്ങളും പൂര്‍ണ ഡോസേജ് ഫോര്‍മുലേഷനുകളും നിര്‍മിക്കുന്ന സ്മോള്‍ കാപ് ഫാര്‍മ കമ്പനിയാണ് എഫ്ഡിസി ലിമിറ്റഡ്. 1936-ല്‍ മഹാരാഷ്ട്രയിലെ ഔറംഗബാദ് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഒആര്‍എസ് മരുന്ന് നിര്‍മാണത്തില്‍ ആഗോള തലത്തില്‍ തന്നെ മുന്‍പന്തിയാലാണ്. സിഫി, ഇലട്രല്‍, എര്‍സാല്‍, വിറ്റ്ഫോള്, സാത്തിരിന് തുടങ്ങിയവ ബ്രാന്‍ഡുകളില്‍ ചിലത് മാത്രം. വിളര്‍ച്ച, ത്വക്ക് രോഗം, ആമാശയ സംബന്ധ, ഫംഗസ് ബാധ, വിവിധ ആന്റി ബയോട്ടിക്കുകളും കമ്പനി നിര്‍മിക്കുന്നുണ്ട്. അതേസമയം, കമ്പനിക്ക് ചെറിയ തോതിലുള്ള കടബാധ്യകള്‍ മാത്രമേയുള്ളൂ.
ഓഹരി വിശദാംശം
നിലവിലെ എഫ്ഡിസി ഓഹരിയുടെ വിപണി വിലയുടെ അടിസ്ഥാനത്തില്‍ 4,682 കോടിയാണ് മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍. ഒന്നിടവിട്ടാണ് ലാഭവിഹിതം നല്‍കുന്നത്. പ്രതിയോഹരി ബുക്ക് വാല്യൂ 102.72 നിരക്കിലാണ്. ഫാര്‍മ വിഭാഗം ഓഹരികളുടെ ശരാശരി പിഇ റേഷ്യോ 36.69 ആയിരിക്കുമ്പോള്‍ എഫ്ഡിസിയുടേത് 18.51 ആണെന്നതും ശ്രദ്ധേയം. കഴിഞ്ഞ 12 മാസക്കാലയളവിലെ പ്രതിയോഹരി വരുമാനം 14.98 രൂപയാണ്. അതേസമയം കമ്പനിയുടെ 69.36 ശതമാനം ഓഹരികളും പ്രമോട്ടറുടെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 4.47 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 5.45 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.
സാമ്പത്തികം
എഫ്ഡിസിയുടെ സാമ്പത്തിക സ്ഥിതി ശരാശരി നിലവാരത്തിലാണുള്ളത്. കഴിഞ്ഞ 3 വര്‍ഷ കാലയളവില്‍ വരുമാനത്തില്‍ 8.3 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 13.8 ശതമാനവും അറ്റാദായത്തില്‍ 20.2 ശതമാനം വീതവും സംയോജിത വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ വരുമാനം 342 കോടിയാണ്. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 0.46 ശതമാനം വര്‍ധനയാണ്. മൂന്നാം പാദത്തിലെ അറ്റാദായം 35.69 കോടിയാണ്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 53 ശതമാനം ഇടിവാണ് കാണിക്കുന്നത്. ഇതോടെ ഈ കാലയളവിലെ പ്രതിയോഹരി വരുമാനം 4.45 രൂപയില്‍ നിന്നും 2.11-ലേക്ക് ഇടിഞ്ഞു.
ലക്ഷ്യവില 322
ചൊവ്വാഴ്ച രാവിലെ 276 രൂപ നിലവാരത്തിലാണ് എഫ്ഡിസി (BSE: 531599, NSE: FDC) ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 322 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്ന് ആനന്ദ് രാത്തി സൂചിപ്പിച്ചു. ഇതിലൂടെ ഒരു മാസത്തിനകം 17 ശതമാനത്തോളം ലാഭം നേടാനാകും. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 265 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചു.
കഴിഞ്ഞ 52 ആഴ്ച കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 404.90 രൂപയും താഴ്ന്ന നിലവാരം 248 രൂപയുമാണ്. കഴിഞ്ഞ 3 മാസത്തിനിടെ ഓഹരിയില്‍ 8 ശതമാനം തിരുത്തല്‍ നേരിട്ടു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ആനന്ദ് രാത്തി പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications