പൊതുബജറ്റും ആര്‍ബിഐ യോഗവും വിപണിയെ നിരാശപ്പെടുത്തിയില്ലെങ്കിലും പ്രതികൂല ആഗോള സൂചകങ്ങള്‍ ആഭ്യന്തര വിപണിയെ പിന്നോട്ടടിക്കുകയാണ്. മിക്ക ഓഹരികളും തിരുത്തലിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഇതില്‍ മികച്ച മൂന്നാം പാദഫലവും അടിസ്ഥാനപരമായി മികച്ച കമ്പനികളിലും തിരിച്ചുവരവിന്റെ ശക്തമായ ലക്ഷണങ്ങളും പ്രകടിപ്പിക്കുന്നു. ഇത്തരത്തില്‍ വലിയ തോതില്‍ തിരുത്തലിന് വിധേയമായതും എന്നാല്‍ അടിസ്ഥാനപരമായി മികച്ചു നില്ക്കുന്നതുമായ ഓഹരിയില്‍ 50 ശതമാനം ലാഭം ലക്ഷ്യമിട്ട് നിക്ഷേപത്തിന് പരിഗണിക്കാമെന്ന് ബ്രോക്കറേജ് സ്ഥാപനമായ ആനന്ദ് രാത്തി നിര്‍ദേശിച്ചു.
അമര രാജ ബാറ്ററീസ്
വ്യാവസായികമായതും വാഹന നിര്‍മാണത്തിനും ആവശ്യമായ ലെഡ്- ആസിഡ് ബാറ്ററികളും വീടുകളിലേക്ക് വേണ്ട ഇന്‍വട്ടറുകളും യുപിഎസുകളുമാണ് ആന്ധ്രപ്രദേശിലെ തിരുപ്പതി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമര രാജ ബാറ്ററീസ് പ്രധാനമായും വിപണിയിലെത്തിക്കുന്നത്. 1985-ലാണ് തുടക്കം. ഇവരുടെ അമറോണ്‍ ബാറ്ററീസ് ജനപ്രീതിയാര്‍ജിച്ചതാണ്. പ്രമുഖ വാഹന നിര്‍മാതാക്കളായ മാരുതി, ടാറ്റാ മോട്ടോഴ്സ്, അശോക് ലൈലാന്‍ഡ്. ജനറല്‍ മോട്ടോഴ്സ്, ഹോണ്ട, ഹ്യുണ്ടായ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ്, ഫോര്‍ഡ്, ഡൈയ്മലര് ക്രൈസ്ലര് തുടങ്ങിയ കമ്പനികള്‍ അമര രാജയുടെ ഉപഭോക്താക്കളാണ്. കൂടാതെ ഭക്ഷ്യവസ്തുക്കളും ഇലക്ട്രോണിക് ഉല്പന്നങ്ങളും ഊര്‍ജ്ജ ഉത്്പാദന ഉപകരണങ്ങളുടെ നിര്‍മാണത്തിലും ശ്രദ്ധപതിപ്പിച്ചിട്ടുണ്ട്.
ശ്രദ്ധേയ ഘടകം
അമര രാജ ബാറ്ററീസിന്റെ വരുമാനവും ലാഭത്തിലെ മാര്‍ജിനും വരുന്ന പാദങ്ങളില്‍ മെച്ചപ്പെടുമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ അനുമാനം. അസംസ്കൃത വസ്തുക്കള്‍ക്ക് വിലക്കയറ്റം നേരിട്ടിട്ടും ഉത്പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചിരുന്നില്ല. അതിനാല്‍ താമസിയാതെ ലെഡ് വില താഴേക്ക് വരുകയാണെങ്കില്‍ പ്രവര്‍ത്തനഫലം മെച്ചപ്പെടും. ഇതിനോടൊപ്പം വാഹന നിര്‍മാതക്കള്‍ നേരിടുന്ന സെമികണ്ടക്ടര്‍ ക്ഷാമം തീരുന്നതോടെ ഉത്പാദനം വര്‍ധിക്കുന്നതും നേട്ടമാകും.
കൂടാതെ, കമ്പനിയുടെ വരുമാനത്തില്‍ 70 ശതമാനം വാഹന വിഭാഗത്തില്‍ നിന്നും 30 ശതമാനം വ്യാവസായിക വിഭാഗത്തില്‍ നിന്നുമാണ്. ബാറ്ററി മാറ്റിവയ്ക്കുമ്പോഴും കമ്പനിയുടെ ഉത്പന്നത്തിന് ഡിമാന്‍ഡ് കൂടുതലാണ്. അതിനോടൊപ്പം ഇന്‍വര്‍ട്ടര്‍ വില്‍പ്പനയുടെ അനുകൂല സീസണ് വരുന്നതും സമീപ ഭാവിയില്‍ മികച്ച പ്രവര്‍ത്തനഫലം കാഴ്ച വയ്ക്കാന്‍ സഹായിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
മൂന്നാം പാദഫലം
ഡിസംബര്‍ പാദത്തില്‍ അമര രാജ ബാറ്ററീസിന്റെ വരുമാനം 2,365 കോടി രൂപയിലെത്തി. ഇത് രണ്ടാം പാദത്തേക്കാള്‍ 5 ശതമാനവും മുന്‍ സാമ്പത്തിക വര്‍ഷത്തിലെ സമാന പാദത്തേക്കാള്‍ 20 ശതമാനവും വരുമാനത്തില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നു. ഇന്‍വെര്‍ട്ടര്‍ ബിസിനസിന്റെ സീസണല്ലാതിരുന്നിട്ടും വരുമാനം വര്‍ധിച്ചത് ശ്രദ്ധേയമാണ്. വാഹന വിഭാഗത്തിലും 10 ശതമാനം വരുമാന വളര്‍ച്ച കൈവരിച്ചു. സെമികണ്ടക്ടര്‍ ക്ഷാമം പരിഹരിക്കുമ്പോള്‍ വരുമാനം മെച്ചപ്പെടുമെന്നാണ് അനുമാനം. അതേസമയം, മൂന്നാം പാദത്തിലെ അറ്റാദായം 145 കോടി രൂപയാണ്. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റമാണ് ലാഭത്തിന്റെ മാര്‍ജിനില്‍ പ്രതിഫലിച്ചത്.
ലക്ഷ്യവില 903
വെള്ളിയാഴ്ച 607.60 രൂപ നിലവാരത്തിലാണ് അമര രാജ ബാറ്ററിസിന്റെ (BSE: 500008, NSE: AMARAJABAT) ഓഹരികള്‍ ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 903 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ആനന്ദ് രാത്തി നിര്‍ദേശിച്ചത്. ഇതിലൂടെ സമപ ഭാവിയില്‍ 50 ശതമാനത്തോളം നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 1,009 രൂപയും കുറഞ്ഞ വില 584.25 രൂപയുമാണ്. അതായത്, ഉയര്‍ന്ന വിലയില്‍ നിന്നും 40 ശതമാനത്തോളം വിലക്കുറവിലാണ് നിലവില്‍ ഓഹരികള്‍ നില്‍ക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ആനന്ദ് രാത്തി പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയതും പഠനാവശ്യത്തിനും നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഹ്യുണ്ടായ് ഐപിഒ: നിർണായക ബോർഡ് യോഗം ഇന്ന്; വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമോ?

മാരുതി സുസുക്കി ഒന്നാം പാദ ഫലം: ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ റേറ്റിംഗും ടാർഗെറ്റ് പ്രൈസും ഇങ്ങനെ

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications