കഴിഞ്ഞ 2 ദിവസം കൊണ്ട് സെന്‍സെക്സ് നഷട്മാക്കിയത് 2,300-ഓളം പോയിന്റാണ്. ദുര്‍ബല ആഗോള സൂചനകളാണ് ആഭ്യന്തര വിപണിയെ പ്രതികൂലമായി സ്വാധീനിച്ചത്. എല്ലാ വിഭാഗം ഓഹരികളും തിരുത്തല്‍ നേരിടുന്നു. അതേസമയം, ഇത്തരം തിരുത്തലുകള്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നിക്ഷേപകര്‍ക്ക് അവസരം നല്കുന്നു. ഘട്ടംഘട്ടമായി നിക്ഷേപിക്കുന്നതാണ് ഉത്തമമെന്നും വിപണി വിദഗ്ധര്‍ സൂചിപ്പിച്ചു. ഇത്തരത്തില്‍ സ്പെഷ്യാല്‍റ്റി കെമിക്കല്‍ മേഖലയിലെ ഒരു സ്മോള്‍ കാപ് ഓഹരിയില്‍ 50 ശതമാനത്തോളം നേട്ടം കണക്കാക്കി നിക്ഷേപത്തിന് നിര്‍ദേശിച്ച് ബ്രോക്കറേജ് സ്ഥാപനമായ ആനന്ദ് രാത്തി രംഗത്തെത്തി.
അമി ഓര്‍ഗാനിക്സ്
സവിശേഷ രാസപദാര്‍ഥങ്ങള്‍ നിര്‍മിക്കുന്നതിലും ഗവേഷണ, വികസന പ്രവര്‍ത്തനരംഗത്തും മുന്‍നിരയിലാണ് അമി ഓര്‍ഗാനിക്സ് ലിമിറ്റഡിന്റെ സ്ഥാനം. ഗുജറാത്തിലെ സൂറത്തിലാണ് ആസ്ഥാനം. മരുന്നുകളുടെ നിര്‍മാണ ഘടകമായ വിവിധ രാസസംയുക്തങ്ങളും പുതിയതായി രാസപദാര്‍ഥം വികസിപ്പിക്കുന്നതിലുമാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കാര്‍ഷിക രംഗത്ത് ഉപയോഗിക്കുന്ന കെമിക്കല്‍ ഉത്പ്പന്നങ്ങളും നിര്‍മിക്കുന്നുണ്ട്. നിലവില്‍ 3,270 കോടി രൂപയാണ് വിപണി മൂലധനം. 2021 സെപ്റ്റംബറിലാണ് ലിസ്റ്റ് ചെയ്യപ്പെട്ടത്. 610 രൂപയിലാണ് ഓഹരികള്‍ ഇഷ്യൂ ചെയ്തത്.
സാമ്പത്തികം
ഡിസംബറില്‍ അവസാനിച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ ആമി ഓര്‍ഗാനിക്സിന്റെ (BSE: 543349, NSE: AMIORG) വരുമാനം 141 കോടി രൂപയാണ്. സെപ്റ്റംബര്‍ പാദത്തേക്കാള്‍ 16 ശതമാനത്തോളവും മുന്‍ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 53.5 ശതമാനം വര്‍ധനവുമാണ് വരുമാനത്തില്‍ കാണിക്കുന്നത്. അതേസമായം, ഡിസംബര്‍ പാദത്തിലെ അറ്റാദായം 19 കോടി രൂപയാണ്. ഇതും രണ്ടാം പാദത്തേക്കാള്‍ 12 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. അതേസമയം, പ്രമോട്ടര്‍ ഗ്രൂപ്പിന് ആമി ഓര്‍ഗാനിക്സിന്റെ 41.05 ശതമാനം ഓഹരികളാണ് കൈവശമുള്ളത്. റീട്ടെയില്‍ നിക്ഷേപകരുടെ പക്കലാണ് 53.8 ശതമാനം ഓഹരികള്‍ എന്നതും ശ്രദ്ധേയം.
അനുകൂല ഘടകം
അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം പ്രവര്‍ത്തന ലാഭത്തിന്റെ തോതിനെ പിടികൂടിയെങ്കിലും ഉത്പന്നങ്ങളുടെ വില പുതുക്കി നിശ്ചയിച്ചതോടെ ഇത് മറികടക്കാനായി. കൂടാതെ ഡിസംബര്‍ പാദത്തില്‍ ഇറക്കുമതി ചെയ്ത് വിപണിയിലെത്തിച്ച ചില ഉത്പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ധിക്കുന്നതും സമീപ ഭാവിയില്‍ കമ്പനിയുടെ വരുമാനം ഉറപ്പാക്കുന്നു. ഇതിനോടൊപ്പം നിരവധി മറ്റു ഉത്പന്നങ്ങളും വിപണിയില്‍ അരങ്ങേറുന്നതിന്റെ അവസാനവട്ട മിനുക്ക് പണിയിലാണ്. കൂടാതെ പ്രവൃത്തി നഷ്ടമില്ലാതെ അങ്കലേശ്വറില്‍ നിന്നും ഝാഗഡിയയിലെ നിര്‍മാണശാലയിലേക്ക് ഉത്പാദനം മാറ്റിയതും നേട്ടമായെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
കൂടാതെ, അങ്കലേശ്വറിലെ നിലവിലുള്ള പ്ലാന്റ് പുതുക്കിപ്പണിഞ്ഞ് ഉത്പാദന ശേഷിയും നിലവാരവും വര്‍ധിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നു. ഇതും ഭാവി വരുമാന സാധ്യത വര്‍ധിപ്പിക്കുന്ന ഘടകമാണ്. കഴിഞ്ഞ വര്‍ഷം ഗുജറാത്ത് ഓര്‍ഗാനിക്സ് ലിമിറ്റഡിനെ ഏറ്റെടുത്തു. മികച്ച ഗവേഷകരെ കണ്ടെത്താന്‍ ശ്രദ്ധിക്കുന്നതും കമ്പനിക്ക് മുന്‍തൂക്കം നല്കുന്നു. ഗവേഷണ മേഖലയില്‍ വിവിധ വിഭാഗങ്ങളിലെ കമ്പനികളുമായി ദീര്‍ഘകാലാടിസ്ഥാനത്തില്‍ സഹകരണം നേടിയെടുത്തതും അനുകൂല ഘടകമാണ്.
ലക്ഷ്യവില 1,354
തിങ്കളാഴ്ച ആമി ഓര്‍ഗാനിക്സിന്റെ ഓഹരികള്‍ 897.50 രൂപയിലാണ് ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 1,354 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ആനന്ദ് രാത്തി നിര്‍ദേശിച്ചത്. ഇതിലൂടെ ദീര്‍ഘകാലയളവില്‍ 50 ശതമാനം നേട്ടം ലഭിക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സെപ്റ്റംബറിലെ ലിസ്റ്റിങ്ങിന് ശേഷമുള്ള കാലയളവില്‍ ഓഹരികളുടെ ഉയര്‍ന്ന വില 1,434.45 രൂപയും കുറഞ്ഞ വില 610 രൂപയുമാണ്. കഴിഞ്ഞ ഒരു മാസക്കാലയളവില്‍ 20 ശതമാനത്തോളം ഓഹരി വിലയില്‍ നഷ്ടമുണ്ടായിട്ടുണ്ട്. എങ്കിലും, ഇഷ്യൂ വിലയേക്കാള്‍ ഇപ്പോഴും 47 ശതമാനം മുകളിലാണ് ഓഹരികള്‍ നില്‍ക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ആനന്ദ് രാത്തി പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
