യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ വേഗത്തില്‍ വര്‍ധിപ്പിക്കുമെന്ന സൂചനകളാണ് ആഗോള വിപണികളെ രണ്ട് ദിവസമായി പിന്നോട്ടടിക്കുന്നത്. ഇതിന്റെ പ്രതികൂലമായി സ്വാധീനമാണ് ആഭ്യന്തര വിപണികളിലും കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നത്. പ്രധാന സൂചികകള്‍ നഷ്ടം നേരിടുന്നുണ്ടെങ്കിലും തെരഞ്ഞെടുത്ത മിഡ് കാപ്, സ്മോള്‍ കാപ് വിഭാഗം ഓഹരികളില്‍ നിക്ഷേപ താത്പര്യം പ്രകടമാണ്. ഇത്തരത്തില്‍ ഹ്രസ്വകാല നിക്ഷേപത്തിന് പരിഗണിക്കാവുന്ന ഒരു സ്മോള്‍ കാപ് ഫെര്‍ട്ടിലൈസര്‍ ഓഹരി നിര്‍ദേശിച്ച് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ആനന്ദ് രാത്തി രംഗത്തെത്തി.
ആര്‍സിഎഫ്
രാജ്യത്തെ നാലാമാത്തെ വലിയ രാസവളം നിര്‍മാതാക്കളാണ് പൊതു മേഖല സ്ഥാപനമായ രാഷ്ട്രീയ കെമിക്കല്‍ & ഫെര്‍ട്ടിലൈസര്‍സ് അഥവാ ആര്‍സിഎഫ്. രാസ, വള മന്ത്രാലയത്തിന് കീഴില്‍ 1978-ലാണ് ആരംഭിച്ചത്. സുജല, സുഫല, 15:15:15, സുഫല 20:20:0, ഉജ്ജ്വല, മൈക്രോള, ബിയോല എന്നിവയാണ് ജനപ്രിയ ബ്രാന്‍ഡുകള്‍. അടിസ്ഥാന രാസപദാര്‍ത്ഥങ്ങളായ മെഥനോള്‍, സോഡിയം നൈട്രേറ്റ്, സോഡിയം നൈട്രൈറ്റ്, അമോണിയം ബൈകാര്‍ബണേറ്റ്, മീഥൈല്‍ അമീന്‍സ്, ഡൈമീഥൈല്‍ ഫോര്മാമൈഡ്, ഡൈമീഥെല് അസറ്റാമൈഡ് എന്നിവയുടെ ഉത്പാദനത്തില്‍ മുന്‍പന്തിയിലാണ്. കെമിക്കല്‍ വ്യവസായ മേഖലയിലെ പദ്ധതികളുടെ മേല്‍നോട്ടവും മാര്‍ഗ നിര്‍ദേശങ്ങളും നല്കുന്നു.
സാമ്പത്തികം
കമ്പനിയുടെ സാമ്പത്തിക സ്ഥിതി ശരാശരിയിലും ഉയര്‍ന്ന നിലവാരത്തിലാണ്. കോവിഡ് കാലത്ത് ഒഴികെ കഴിഞ്ഞ 5 വര്‍ഷങ്ങളിലും ആര്‍സിഎഫിന്റെ വരുമാനത്തില്‍ ക്രമാനുഗത വര്‍ധനയുണ്ട്. ഈ കാലയളവില്‍ ലാഭത്തിലായിരുന്നു എങ്കിലും വളര്‍ച്ച സ്ഥായിയല്ല. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ വരുമാനം 3,699 കോടിയാണ്. ഇത് മുന്‍ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 81 ശതമാനം വര്‍ധനവാണ്. മൂന്നാം പാദത്തിലെ അറ്റാദായം 142 കോടിയിലേക്കും ഉയര്‍ന്നു. ലാഭം വാര്‍ഷികാടിസ്ഥാനത്തില്‍ 44 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തി. അതേസമയം, പ്രതിയോഹരി വരുമാനം 1.78 രൂപയില്‍ നിന്നും 2.57-ലേക്ക് മെച്ചപ്പെട്ടു.
ശ്രദ്ധേയ ഘടകം
കഴിഞ്ഞ 2 വര്‍ഷമായി ആര്‍സിഎഫ് (BSE: 524230, NSE: RCF) ഓഹരിയുടെ ബുക്ക് വാല്യൂ നിരക്കുകള്‍ വര്‍ധിക്കുന്നുണ്ട്. ഇതേ കാലയളവിലെ വാര്‍ഷിക അറ്റാദായവും മെച്ചപ്പെടുന്നു. പ്രധാന ബിസിനസില്‍ നിന്നും ഉയര്‍ന്ന വരുമാനം ആര്‍ജിക്കാനുള്ള ശേഷിയുണ്ട്. സമാനമായി ഉയര്‍ന്ന പ്രതിയഹരി വരുമാനവും രേഖപ്പെടുത്തുന്നു. ക്മ്പനിയുടെ പ്രവര്‍ത്തന ലാഭവും വര്‍ധിക്കുന്നുണ്ട്. ഓഹരി വില ടെക്നിക്കല്‍ സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ കുതിപ്പിലാണെന്ന് കാണാനാവും. ഒരു വര്‍ഷ കാലയളവിലെ പുതിയ ഉയര്‍ന്ന നിലവാരം കുറിച്ചു.
ഓഹരി വിശദാംശം
മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ആര്‍സിഎഫ് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 2.78 ശതമാനമാണ്. കമ്പനിയുടെ ആകെ ഓഹരികളില്‍ 75 ശതമാനവും കേന്ദ്രസര്‍ക്കാരിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 1.2 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 0.31 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 23.49 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. പ്രതിയോഹരി ബുക്ക് വാല്യൂ 60.42 രൂപ നിരക്കിലാണ്. രാസവള ഓഹരികളുടെ ശരാശരി പിഇ റേഷ്യോ 18.79 എന്ന നിരക്കിലായിരിക്കുമ്പോള്‍ ആര്സിഎഫിന്റേത് 9.43 ആണെന്നതും ശ്രദ്ധേയം. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 5,864 കോടിയാണ്.
ലക്ഷ്യവില 145
വ്യാഴാഴ്ച രാവിലെ ആര്‍സിഎഫ് ഓഹരികള്‍ 104 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 145 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ആനന്ദ് രാത്തി നിര്‍ദേശിച്ചത്. ഇതിലൂടെ അടുത്ത 3 മാസത്തിനകം 40 ശതമാനം ലാഭം നേടാനാകുമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. അതേസമയം 52 ആഴ്ച കാലയളവിലെ ഓഹരിയുടെ കൂടിയ വില 109 രൂപയും കുറഞ്ഞ വില 66 രൂപയുമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരി വിലയില്‍ 52 ശതമാനം വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ആനന്ദ് രാത്തി പുറത്തിറക്കിയ റിസേര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications