ഇന്ന് അംബാനിയെന്നും റിലയൻസ് ഗ്രൂപ്പെന്നും പറയുമ്പോൾ ഓർമ വരുന്ന മുഖം മുകേഷ് അംബാനിയുടേതാണ്. രാജ്യത്തെ സകല മേഖലകളിലേക്കും വ്യാപിച്ച മുകേഷ് അംബാനിയുടെ ബിസിനസ് സാമ്രാജ്യത്തിന് മുൻപ് രാജ്യത്ത് റിലയൻസ് എന്നാൽ അനിൽ അംബാനിയായിരുന്നു അദ്ദേഹത്തിന്റെ റിലയൻസ് ഗ്രൂപ്പായിരുന്നു. ഉയർച്ചയുടെ ഉന്നതിയിൽ നിന്ന് പാരാജയത്തിന്റെ പടുകുഴിയിലേക്ക് വീണ ബിസിനസുകാരിൽ ഒരാളാണ് അനിൽ അംബാനി.
ബിസിനസ് പ്ലാനുകളും ഏറ്റെടുക്കലും നിക്ഷേപങ്ങളും പിഴച്ചതോടെ പല കേസുകളിലും അനിൽ അംബാനി വീണു. 11 വർഷം മുൻപ് ലോകത്തെ സമ്പന്നരിൽ ആറാമാനായിരുന്ന അനിൽ അംബാനി ഇന്ന് കടം തിരിച്ചടയ്ക്കാൻ സാധിക്കാത്ത സ്ഥിതിയിലാണ്. 90 ശതമാനമാണ് അദ്ദേഹത്തിന്റെ കമ്പനി ഓഹരികൾ ഇടിഞ്ഞത്.
ഇതോടെ ജീവിത ചെലവുകൾ പോലും നടത്തുന്നത് വ്യക്തിഗത ആഭരണങ്ങള്‍ വിറ്റാണെന്ന് അദ്ദേഹം കേസുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് കോടതിയെ അറിയിച്ചരുന്നു. ഇത് അനിൽ അംബാനിയുടെ പതനത്തെ കാട്ടിതരും. എങ്ങനെയാണ് അനിൽ അംബാനി കോടീശ്വരനായത്. എങ്ങനെയാണ് വീണു പോയത്. ആ കഥ നോക്കാം.
പിളർപ്പ്
റിലയൻസ് സ്ഥാപകൻ ധീരുഭായ് അംബാനി 2002 ൽ മരണപ്പെട്ടതോടെയാണ് അംബാനി കുടുംബത്തിൽ പ്രശ്നങ്ങളുണ്ടാകുന്നത്. പിതാവിന്റെ മരണത്തോടെ 28,000 കോടിയുടെ ബിസിനസ് സാമ്രാജ്യത്തിൽ ജേഷ്ഠൻ മുകേഷ് അംബാനി ചെയർമാനും അനുജൻ അനിൽ അംബാനി മാനേജിംഗ് ഡയറക്ടറുമായി. പിന്നീട് സഹോദരങ്ങൾക്കിടയിൽ വന്ന കലഹമാണ് ആദ്യ പ്രതിസന്ധി. തുടര്‍ന്ന് ധീരുഭായ് അാംബാനിയുടെ ഭാര്യ കോകിലാബെന്‍ ആണ് മക്കള്‍ക്ക് രണ്ടു പേര്‍ക്കുമായി റിലയന്‍സ് ബിസിനസ് വീതിച്ചു നല്‍കുന്നത്.
മൂത്തമന്‍ മുകേഷ് അംബാനിക്ക് പഴയ പെട്രോകെമിക്കല്‍ ബിസിനസും ഇളയ മകന്‍ അനിലിന് എനര്‍ജി, ടെലികോം, ഫിനാന്‍ഷ്യല്‍ സര്‍വീസ് ബിസിനസുകളും ലഭിച്ചു. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍, റിലയൻസ് പവർ, റിലയൻസ് കാപ്പിറ്റല്‍, റിലയൻസ് ഇന്‍ഫ്രാസ്ട്രക്ചര്‍, റിലയൻസ് നവല്‍, റിലയൻസ് ഹോം ഫിനാന്‍സ് എന്നിവയാണ് അനിലിന് ലഭിച്ച കമ്പനികൾ. പെട്രോകെമിക്കൽ ബിസിനസും ടെക്സ്റ്റെൽസും മുകേഷിന് ലഭിച്ചത്.
റിലയൻസ് കമ്മ്യൂണിക്കേഷൻസ്
റിലയൻസ് കമ്മ്യൂണിക്കേഷൻസ് ടെലികോം മേഖലയില്‍ എഡിഎംഎ സാങ്കേതിക വിദ്യയുമായാണ് എത്തുന്നത്. വലിയ വിജയമാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും 2ജി, 3ജി സേവനങ്ങലെ മാത്രം പിന്തുണയ്ക്കുന്നത് ഈ സാങ്കേതിക വിദ്യ തന്നെ കമ്പനിക്ക് തിരിച്ചടിയായി. രാജ്യത്ത് 4ജി സേവനം വന്നതോടെ റിലയന്‍സ് കമ്മ്യൂണിക്കേഷൻസിന് ടെലികോം വിപണിയില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കാതെയായി.
അനില്‍ അംബാനിയുടെ സമ്പത്തിന്റെ 65 ശതമാനവും റിലയൻസ് കമ്മ്യൂണിക്കേഷൻസിന്റെ ഭാഗമായിരകുന്നു എങ്കിലും കമ്പനിയെ വിജയിപ്പിക്കുന്നതില്‍ അദ്ദേഹം പിരാജയപ്പെട്ടു. 2008 റിലയന്‍സ് കമ്മ്യൂണിക്കേഷൻസിനായി 25,000 കോടി വായ്പ എടുത്തിരുന്നു.
ഇതിനൊപ്പം തെറ്റായ നയങ്ങൾ അനിലിന് തിരിച്ചടിയായി. രാജ്യം 4ജിയിലേക്ക് മുന്നേറാൻ പോകുമ്പോൾ കടലിനടിയിലൂടെ 3ജി കേബിൾ വിപുലീകരണം വലിയ പ്രതിസന്ധിയുണ്ടാക്കി. 2010ൽ ജിടിഎല്‍ ഇന്‍ഫ്രയുമായുള്ള ഇപടാടും 2017 ല്‍ എയര്‍സെല്ലുമായുള്ള ലയനവും പരാജയപ്പെട്ടതോടെ റിലയൻസ് കമ്മ്യൂണിക്കേഷന് നിലനില്പില്ലാതെയായി. 2018ൽ രാജ്യത്ത് 4ജി സേവനം കൂടി വന്നതോടെ അനില്‍ അംബാനി ടെലികോം വിപണിയൽല്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചു.
ഈ അസാധാരണ പ്രഖ്യാപനം കാരണം ഉണ്ടായിരുന്ന 8 കോടി ഉപഭോക്താക്കളെയും കമ്പനിക്ക് നഷ്ടമായി. സിനിമാ കഥകളെന്ന പോലെ അനിലിന്റെ ഈ പിന്മാറ്റത്തിന് പിന്നാലെയാണ് മുകേഷ് അംബാനി ജിയോ ആരംഭിച്ച് ടെലികോം മേഖലയിലേക്ക് എത്തുന്നത്.
റിലയൻസ് പവർ
മറ്റൊരു വീഴ്ച ഇവിടെയായിരുന്നു. 2008 ല്‍ റിലയൻസ് പവര്‍ പ്രാഥമിക ഓഹരി വില്പന നടടത്തിയ സമയത്ത് 1 സെക്കന്റിലാണ് സബ്സ്ക്രിപ്ഷൻ നടന്നത്. 11,563 കോടി രൂപ സമാഹരിച്ച ഐപിഒ ഇന്ത്യൻ വിപണിയിലെ വലിയ ഐപിഒ കളിലൊന്നായിരുന്നു. ഈ പണം കൊണ്ട് ഗ്യാസ്, കല്‍ക്കരി ഹൈഡ്രോപവര്‍ മേഖലയടക്കം 13 പദ്ധതികളായിരുന്നു റിലയൻസ് പവറിന്റെ ലക്ഷ്യം.
ഗ്യാസ് ലഭ്യതയും നിരക്കും 2008 ലെ സാമ്പത്തിക മാന്ദ്യവും കാരണം പദ്ധതി തടസലപ്പെട്ടതോടെ റിലയന്‍സ് പവറിന് പ്രധാന ആസ്തികൾ വിൽക്കേണ്ടി വന്നു. ഇതോടെ വിവിധ പദ്ധതികളിൽ നിക്ഷേപിച്ച 1.2 ലക്ഷം കോടിയാണ് തിരിച്ചെടുക്കാനാകാതെ കുടുങ്ങിയത്.
പിപാവാവ്
മറ്റൊരു നഷ്ടം പ്രതിരോധ മേഖലയിലെ കമ്പനിയായിരുന്നു. 2015 ല്‍ അനില്‍ അംബാനി പിപാവാവ് ഡിഫന്‍സ് എന്ന പ്രതിരോധ മേഖലയിലെ കമ്പനിയെ വാങ്ങി. ഇതിനോടെകം 7,000 കോടി കടമുള്ള കമ്പനിയായിരുപന്നു അത്. വായ്പ തിരിച്ചടവ് മുടങ്ങിയതോടെ ഐഡിബിഐ ബാങ്കും ഐഎഫ്‌സിഐയും ദേശിയ കമ്പനി നിയമ ട്രൈബ്യിണലേക്ക് നീങ്ങിയതും അനിൽ അംബാനിക്ക് തിരിച്ചടിയായി.
2018 ഓടെ അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പിന് (റിലയൻസ് എഡിഎ ഗ്രൂപ്പ്) 1.72 ലക്ഷം കോടി എന്ന വലിയ കടവും റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് പാപ്പരാകുന്ന അവസ്ഥയിലുമെത്തി. ഒരു കാലത്ത് അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിന്റെ വിപണി മൂല്യം 4 ലക്ഷം കോടിയിലെത്തിയിരുന്നു. ഇവിടെ നിന്ന് 2020തിൽ 2,000 കോടിയാണ് കമ്പനിയിലെ മൂല്യമായി നിശ്ചയിച്ചിരുന്നത്.
More From GoodReturns

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ!



Click it and Unblock the Notifications