ക്രിസ്‌മസ്, ന്യൂ ഇയർ ഓഫർ എന്ന പോലെ ബാങ്കുകൾ ഉപഭോക്താക്കൾക്ക് അധിക പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുകയാണ്. മൂന്ന് ബാങ്കുകളാണ് മാസാവസാനത്തിൽ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുയർത്തിയത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോ നിരക്കുകൾക്ക് അനുസൃതമായി ബാങ്കുകയാണ് അവരുടെ വായ്പാ നിരക്കുകൾ ക്രമീകരിക്കുന്നത്.
ഡിസംബറിൽ ചേർന്ന പണനയ അവലോകന യോഗത്തിന് ശേഷം ആക്‌സിസ് ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, സൂര്യോദയ സ്മോൾ ഫിനാൻസ് ബാങ്ക് എന്നിവയാണ് കഴിഞ്ഞ ആഴ്‌ച സ്ഥിരനിക്ഷേപ പലിശ നിരക്ക് പരിഷ്‌കരിച്ചത്.
ഫെബ്രുവരിയിൽ പലിശ നിരക്കുകളിൽ 25 അടിസ്ഥാന നിരക്ക് വർധനവ് വരുത്തിയശേഷം ഡിസംബറിൽ അഞ്ചാം തവണയും റിസർവ് ബാങ്ക് റിപ്പോ നിരക്ക് 6.5 ശതമാനമായി നിലനിർത്തുകയാണ് ചെയ്തത്. റിപ്പോ നിരക്കിൽ തൽസ്ഥിതി തുടരുന്നത് പലിശ നിരക്കുകളിൽ കൂടുതൽ മുന്നേറ്റത്തിന് സാധ്യത കുറയ്ക്കും എന്നാണ് വിദഗ്ധരുടെ പക്ഷം.
ഈ സാഹചര്യത്തിൽ ഉയർന്ന പലിശ ലഭിക്കുന്ന സ്ഥിര നിക്ഷേപങ്ങൾ മുതലാക്കുകയാണ് വേണ്ടത്. ബാങ്കുകളിലെ പലിശ നിരക്കിൽ ഏറ്റവും നേട്ടം ലഭിക്കുന്നത് മുതിർന്ന പൗരന്മാർക്ക്. പലിശ നിരക്കുയർത്തിയ ബാങ്കുകളിലെ പുതിയ നിരക്കുകൾ നോക്കാം.

ആക്സിസ് ബാങ്ക് പലിശ നിരക്ക്
ഡിസംബർ 21 നാണ് ആക്സിസ് ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ ഉയർത്തിയത്. മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനം പലിശയാണ് ആക്സിസ് ബാങ്ക് നൽകുന്നത്. ആറ് മാസത്തിൽ കൂടുതലുള്ള കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 6 ശതമാനവും ഒരു വർഷത്തിൽ കൂടുതൽ കാലാവധിയുള്ളവയ്ക്ക് 7 ശതമാനവുമാണ് ആക്സിസ് ബാങ്ക് നൽകുന്ന പലിശ.
മുതിർന്ന പൗരന്മാർക്ക് ഒരു വർഷം മുതൽ 15 മാസത്തിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 7.20 ശതമാനം പലിശയും 15 മാസം മുതൽ അഞ്ച് വർഷത്തിൽ താഴെയുള്ള കാലയളവുകളിൽ 7.60 ശതമാനം പലിശയും ലഭിക്കും. അഞ്ച് വർഷം മുതൽ 10 വർഷം വരെയുള്ള കാലയളവിലാണ് ഏറ്റവും ഉയർന്ന നിരക്കായ 7.75 ശതമാനം പലിശ നൽകുന്നത്.
സൗത്ത് ഇന്ത്യൻ ബാങ്ക്
ഡിസംബർ 20 നാണ് കേരളത്തിൽ നിന്നുള്ള സൗത്ത് ഇന്ത്യൻ ബാങ്ക് പലിശ നിരക്കുയർത്തിയത്. ഒരു വർഷത്തെ സ്ഥിര നിക്ഷേപത്തിന് 7.20 ശതമാനവും ഒരു വർഷം രണ്ട് ദിവസം മുതൽ 399 ദിവസം കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 7 ശതമാനവും പലിശ ലഭിക്കും.
എസ്ഐബിയുടെ ഗ്രീൻ ഡെപ്പോസിറ്റുകൾ 401 ദിവസം മുതൽ 30 മാസത്തിൽ താഴെയും 30 മാസം മുതൽ 66 മാസ കാലാവധിയിലുമാണ്. ഇവയ്ക്ക് യഥാക്രമം 7.90 ശതമാനവും 7.50 ശതമാനവും പലിശ ലഭിക്കും. 30 മാസം മുതൽ അഞ്ച് വർഷത്തിൽ താഴെയുള്ള കാലാവധിയിൽ 7.10 ശതമാനവും അഞ്ച് വർഷം മുതൽ 10 വർഷത്തേക്ക് 6.50 ശതമാനവുമാണ് പലിശ നിരക്ക്.
സൂര്യോദയ സ്മോൾ ഫിനാൻസ് ബാങ്ക്
മുതിർന്നവർക്ക് സ്ഥിര നിക്ഷേപത്തിന് 9.10 ശതമാനം വരെ പലിശ നൽകുന്ന സൂര്യോദയ സ്മോൾ ഫിനാൻസ് ബാങ്ക് ഡിസംബർ 22നാണ് പലിശ നിരക്ക് പുതുക്കിയത്. മുതിർന്ന പൗരന്മാർക്ക് ഒരു വർഷത്തെ സ്ഥിര നിക്ഷേപത്തിന് 7.35 ശതമാനവും ഒരു വർഷം മുതൽ 15 മാസം വരെ 8.75 ശതമാനവും 15 മാസം മുതൽ 2 വർഷം വരെ 9 ശതമാനവും പലിശ നൽകും.
രണ്ട് വർഷം മുതൽ മൂന്ന് വർഷം വരെയാണ് 9.10 ശതമാനം പലിശ ലഭിക്കുന്നത്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
