പിഎഫും പിപിഎഫും എന്‍പിഎസും മാത്രമല്ല നിങ്ങള്‍ക്ക് മറ്റു ചില കാര്യങ്ങളിലും ആദായ നികുതി ഇളവ് ലഭിക്കുമല്ലോ!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2.5 ലക്ഷം രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വരുമാനമുള്ള എല്ലാ വ്യക്തികളും നിര്‍ബന്ധമായും ആദായ നികുതി അടയ്‌ക്കേണ്ടതുണ്ട്. എന്നിരുന്നാലും ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ എല്ലാ നികുതി ദായകരും ഇന്‍കം ടാക്‌സ് കാല്‍ക്കുലേറ്റര്‍ ശരിയായ രീതിയില്‍ ഉപയോഗിക്കേണ്ടതുണ്ട്. എന്തുകൊണ്ടാണ് അങ്ങനെ എന്നല്ലേ? വിശദമായി പറയാം.

 

ആദായ നികുതി ഇളവ്

ആദായ നികുതി ഇളവ്

പ്രൊവിഡന്റ് ഫണ്ട് (പിഎഫ്), എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്), പബ്ലിക് പ്രൊവിഡ്ന്റ് ഫണ്ട് (പിപിഎഫ്), നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം(എന്‍പിഎസ്) തുടങ്ങിയവയ്ക്ക് പുറമേ ആദായ നികുതി ഇളവ് ലഭിക്കുന്ന മറ്റ് ചില വരുമാന ശ്രോതസ്സുകള്‍ കൂടിയുണ്ട്. അത് വ്യക്തമായി മനസ്സിലാക്കുവാനും അതുവഴി പരമാവധി നികുതി ലാഭം നേടുവാനുമാണ് ഇന്‍കം ടാക്‌സ് കാല്‍ക്കുലേറ്റര്‍ ശരിയായ രീതിയില്‍ ഉപയോഗിക്കേണ്ടതുണ്ടെന്ന് പറയുന്നത്.

ഏതൊക്കെ വരുമാനങ്ങള്‍ക്കാണ് നികുതി ഇളവ് ലഭിക്കുക?

ഏതൊക്കെ വരുമാനങ്ങള്‍ക്കാണ് നികുതി ഇളവ് ലഭിക്കുക?

ആദായ നികുതി നിയമ പ്രകാരം വിവാഹ സമ്മാനങ്ങള്‍ ഉള്‍പ്പെടെയുള്ള സമ്മാനമായി ലഭിക്കുന്ന വരുമാനം, പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനത്തിലെ ലാഭ വിഹിതം, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, ഗ്രാറ്റുവിറ്റി, പൂര്‍വ്വീക സ്വത്ത് എന്നിവ നികുതി നല്‍കുന്നവയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഒരു സാമ്പത്തിക വര്‍ഷത്തില്‍ സ്വീകരിക്കുന്ന വിവാഹ സമ്മാനങ്ങള്‍ ഉള്‍പ്പെടെയുള്ള പരമാവധി 50,000 രൂപ വരെയുള്ള സമ്മാനങ്ങള്‍ക്കാണ് നികുതി ഒഴിവാക്കിയിട്ടുള്ളത്. 1961ലെ ആദായ നികുതി നിയമത്തിന് കീഴില്‍ ചില നിബന്ധനകള്‍ക്ക് അനുസൃതമായാണ് മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ക്ക് നികുതി ഇളവ് നല്‍കിയിരിക്കുന്നത്.

വിവാഹ സമ്മാനം

വിവാഹ സമ്മാനം

വിവാഹ ദിവസമോ അതിനടുത്ത ദിവസങ്ങളിലോ ലഭിക്കുന്ന വിവാഹ സമ്മാനങ്ങള്‍, നല്‍കുന്ന വ്യക്തിയ്ക്ക് അത് വിവാഹ സമ്മാനമായി നല്‍കിയതാണെന്ന് വ്യക്തമാക്കുകയും വേണം എങ്കില്‍ അത്തരം സമ്മാനങ്ങള്‍ പൂര്‍ണമായും നികുതി മുക്തമാണ്. അതേ സമയം സാധാരണ സമ്മാനങ്ങളാണെങ്കില്‍ ഒരു സാമ്പത്തിക വര്‍ഷത്തില്‍ സ്വീകരിക്കപ്പെടുന്ന പരമാവധി 50,000 രൂപ വരെയുള്ള സമ്മാനങ്ങള്‍ക്ക് മാത്രമേ നികുതി ദായകന് നികുതി ഇളവ് ലഭിക്കുകയുള്ളൂ.

പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനത്തിലെ ലാഭ വിഹിതവും വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പും

പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനത്തിലെ ലാഭ വിഹിതവും വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പും

പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനത്തില്‍ നിന്നും ഒരു വ്യക്തിയ്ക്ക് ലഭിക്കുന്ന എല്ലാ തരത്തിലുമുള്ള ലാഭ വിഹിതവും പൂര്‍ണമായും നികുതി മുക്തമാണ്. കമ്പനി ആ തുകയ്ക്ക് മേല്‍ നേരത്തെ നികുതി നല്‍കിയിരിക്കുന്നതിനാലാണിത്. രാജ്യത്തിനകത്ത് നിന്നോ വിദേശ രാജ്യങ്ങളില്‍ നിന്നോ സ്വീകരിക്കപ്പെടുന്ന എല്ലാ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകളും പൂര്‍ണമായും നികുതി മുക്തമാണ്.

പൂര്‍വീക സ്വത്തുക്കളും ഗ്രാറ്റുവിറ്റിയും

പൂര്‍വീക സ്വത്തുക്കളും ഗ്രാറ്റുവിറ്റിയും

പാര്‍പ്പിടമോ, വാണിജ്യ കെട്ടിടങ്ങളോ ഉള്‍പ്പെടെയുള്ള സ്ഥാവര സ്വത്തുക്കള്‍, സ്വര്‍ണാഭരണങ്ങള്‍, പണം, ബാങ്ക് ബാലന്‍സ് തുടങ്ങിയ പൂര്‍വ്വീക സ്വത്തുക്കള്‍ക്ക് അവ സ്വീകരിക്കുന്ന വ്യക്തി ആദായ നികുതി നല്‍കേണ്ടതില്ല. 20 ലക്ഷം രൂപ വരെയുള്ള ഒരു വ്യക്തിയുടെ ഗ്രാറ്റുവിറ്റി വരുമാനം പൂര്‍ണമായും നികുതി മുക്തമാണ്. ഇവ കൂടാതെ കൃഷിയില്‍ നിന്ന് ഒരു വ്യക്തിയ്ക്ക് ലഭിക്കുന്ന വരുമാനവും എല്ലാ തരത്തിലുമുള്ള ആദായ നികുതികളില്‍ നിന്നും മുക്തമാണ്.

Read more about: income tax
English summary

Apart From PF, PPF and NPS What Are The Other Things Can Get income tax deduction | പിഎഫും പിപിഎഫും എന്‍പിഎസും മാത്രമല്ല നിങ്ങള്‍ക്ക് മറ്റു ചില കാര്യങ്ങളിലും ആദായ നികുതി ഇളവ് ലഭിക്കുമല്ലോ!

Apart From PF, PPF and NPS What Are The Other Things Can Get income tax deduction
Story first published: Thursday, June 10, 2021, 11:02 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X