A Oneindia Venture

നിക്ഷേപങ്ങള്‍ക്കൊപ്പം മറ്റ് നേട്ടങ്ങളും! സ്ഥിര നിക്ഷേപങ്ങളുടെ ഈ പ്രത്യേകതകള്‍ അറിയാമോ

ഏറ്റവും സുരക്ഷിതമായതും താരതമ്യേന മികച്ച ആദായം ഉറപ്പു നല്‍കുന്നതുമായ നിക്ഷേപ രീതിയാണ് ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍. ഇക്കാരണങ്ങള്‍ കൊണ്ടു തന്നെയാണ് ധാരാളം പേര്‍ക്ക് ഇപ്പോഴും പ്രിയപ്പെട്ട നിക്ഷേപമായി സ്ഥിര നിക്ഷേപം തുടരുന്നത്

ഏറ്റവും സുരക്ഷിതമായതും താരതമ്യേന മികച്ച ആദായം ഉറപ്പു നല്‍കുന്നതുമായ നിക്ഷേപ രീതിയാണ് ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍. ഇക്കാരണങ്ങള്‍ കൊണ്ടു തന്നെയാണ് ധാരാളം പേര്‍ക്ക് ഇപ്പോഴും പ്രിയപ്പെട്ട നിക്ഷേപമായി സ്ഥിര നിക്ഷേപം തുടരുന്നത്. എന്നാല്‍ നിലവില്‍ നിക്ഷേപത്തില്‍ നിന്നുമുള്ള ആദായത്തിന് പുറമേ മറ്റ് പല നേട്ടങ്ങളും സ്ഥിര നിക്ഷേപം നിക്ഷേപകര്‍ക്കായി വാഗ്ദാനം ചെയ്യുന്നുണ്ട്.

 

നിക്ഷേപങ്ങള്‍ക്കൊപ്പം മറ്റ് നേട്ടങ്ങളും! സ്ഥിര നിക്ഷേപങ്ങളുടെ ഈ പ്രത്യേകതകള്‍ അറിയാമോ

മികച്ച പലിശ നിരക്കിന് പുറമേ ഇന്‍ഷുറന്‍സ് സേവനം, ആദായ നികുതി നേട്ടങ്ങള്‍ തുടങ്ങിയവയും സ്ഥിര നിക്ഷേപങ്ങളില്‍ നിന്ന് നിക്ഷേപകര്‍ക്ക് ലഭിക്കും. വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ കണക്കാക്കുമ്പോള്‍ ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാര്‍ഗം തന്നെയാണ് സ്ഥിര നിക്ഷേപങ്ങള്‍. ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ക്കായി തയ്യാറെടുക്കുമ്പോള്‍ പലിശ നിരക്കിന് പുറമേ ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്.

Also Read : ഈ ബിസിനസ് ആരംഭിക്കൂ, മാസം 70,000 രൂപയോളം നേടാം; ഒപ്പം മുദ്ര വായ്പാ നേട്ടങ്ങളും - ഇവിടെ വായിക്കാം

ധാരാളം നിക്ഷേപ തെരഞ്ഞെടുപ്പുകള്‍ നമുക്ക് മുന്നിലുണ്ട്. എന്നാല്‍ ഇതില്‍ ഏതാണ് നമുക്ക് അനുയോജ്യമായ നിക്ഷേപം എന്നത് കണ്ടെത്തുന്നതാണ് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം. സ്ഥിര നിക്ഷേപങ്ങള്‍ പുതിയൊരു നിക്ഷേപ രീതിയൊന്നുമല്ല. സ്ഥിര നിക്ഷേപങ്ങളുടെ ഏറ്റവും പ്രയോജനകരമായ കാര്യം എന്താണെന്ന് വച്ചാല്‍ ഏറ്റവും ചെറിയ പ്രായത്തില്‍ തന്നെ ചെറിയ തുക നിക്ഷേപിച്ചു കൊണ്ട് നിങ്ങള്‍ക്ക് സ്ഥിര നിക്ഷേപം ആരംഭിക്കാം എന്നതാണ്.

സ്ഥിര നിക്ഷേപങ്ങളില്‍ നിക്ഷേപകന്റെ നിക്ഷേപ തുകയ്ക്ക് മുകളിലുള്ള സുരക്ഷിതത്വത്തിന് പുറമേ മികച്ച ആദായവും ലഭിക്കും. ബാങ്ക് സ്ഥിര നിക്ഷേപങ്ങളില്‍ ലഭിക്കുന്ന മറ്റ് നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം. ചെറിയ പ്രായത്തില്‍ തന്നെ സ്ഥിര നിക്ഷേപം ആരംഭിക്കുന്നത് ജീവിതത്തില്‍ സമ്പാദ്യ ശീലം തുടങ്ങുന്നതിന് കാരണമാകുന്നു. നിക്ഷേപ സുരക്ഷിതത്വം നിക്ഷേപകന് ആത്മവിശ്വാസവും നല്‍കുന്നു. മറ്റ് ആസ്തികളെപ്പോലെ അസ്ഥിരത സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഉണ്ടാവുകയില്ല.

Also Read : എന്താണ് ഡീമാറ്റ് അക്കൗണ്ട്? എങ്ങനെ ആരംഭിക്കാം? അതുകൊണ്ടുള്ള പ്രയോജനങ്ങള്‍ എന്തെല്ലാം? - ഇവിടെ വായിക്കാം

ഇപ്പോള്‍ വീട്ടിലിരുന്ന് കൊണ്ടു തന്നെ നിങ്ങള്‍ക്ക് സ്ഥിര നിക്ഷേപം ആരംഭിക്കുവാന്‍ സാധിക്കുന്ന സൗകര്യങ്ങളും ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിനായി ബാങ്കിന്റെ ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ് സേവനങ്ങള്‍ പ്രയോജനപ്പെടുത്താം. ഇതുവഴി നിക്ഷേപകന് സമയ നഷ്ടമോ മറ്റ് പ്രയാസങ്ങളോ ഇല്ലാതെ തന്നെ ഏറെ എളുപ്പത്തിലും വേഗത്തിലും സ്ഥിര നിക്ഷേപം ആരംഭിക്കുവാന്‍ സാധിക്കും.

ഏറ്റവും പരമ്പരാഗതവും വിശ്വസിക്കാനാകുന്നതുമായ സമ്പാദ്യ മാര്‍ഗമായാണ് സ്ഥിര നിക്ഷേപങ്ങള്‍ വിലയിരുത്തപ്പെടുന്നത്. ഇന്ന് സ്ഥിര നിക്ഷേപങ്ങള്‍ക്കൊപ്പം ഇന്‍ഷുറന്‍സ് പരിരക്ഷയും വാഗ്ദാനം ചെയ്യുന്നുണ്ട്. ചില സ്ഥിര നിക്ഷേപങ്ങള്‍ സ്ഥിര നിക്ഷേപ തുകയ്ക്ക് സമാനമായി 50 ലക്ഷം രൂപ വരെയുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ വാഗ്ദാനം ചെയ്യുന്നുണ്ട്. അതേ സമയം ആരോഗ്യ പരിരക്ഷാ നേട്ടങ്ങളും നിക്ഷേപകന് ലഭിക്കും.

Also Read : ദിവസം 130 രൂപ നിക്ഷേപിച്ചാല്‍ നേടാം 27 ലക്ഷം! എല്‍ഐസിയുടെ ഈ പോളിസിയെക്കുറിച്ച് അറിയൂ - ഇവിടെ വായിക്കാം

സ്ഥിര നിക്ഷേപങ്ങള്‍ക്ക് ആദായ നികുതി ഇളവ് നേട്ടങ്ങളും ലഭിക്കും. ആദായ നികുതി നിയമം 1961ന് കീഴിലുള്ള വകുപ്പ് 80 സി പ്രകാരമാണ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് നികുതി ഇളവ് ലഭിക്കുന്നത്. ഇനി ചില ബാങ്കുകള്‍ സ്ഥിര നിക്ഷേപത്തിന് മേല്‍ ഓവര്‍ ഡ്രാഫ്റ്റ് സൗകര്യവും നിക്ഷേപകര്‍ക്ക് നല്‍കുന്നുണ്ട്. ഇതുവഴി അടിയന്തിര ആവശ്യങ്ങളില്‍ സ്ഥിര നിക്ഷേപം പിന്‍വലിക്കാതെ തന്നെ നിങ്ങള്‍ക്ക് ആവശ്യമായ തുക കണ്ടെത്തുവാന്‍ സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X