ചെറിയ സാമ്പത്തിക പ്രതിസന്ധികൾ വരുമ്പോൾ എപ്പോഴും മറ്റുള്ളവരോട് പണം വാങ്ങുവാൻ മടിയുണ്ടോ? ഉടനടി പരിഹാരം നൽകുന്ന വായ്പാ മാർഗങ്ങളുണ്ടോ? ബാങ്കുകൾ ആവശ്യപ്പെടുന്ന രേഖകളോ ഈടുകളോ കൈവശം ഇല്ലെങ്കിലും നിങ്ങൾക്ക് ചെറിയ ധനസഹായം കിട്ടുന്ന മാർഗങ്ങളുണ്ട്. കൈവശം പാൻ കാർഡുണ്ടെങ്കിൽ കുറഞ്ഞ കാലാവധിക്കുള്ളിൽ തന്നെ തിരിച്ചടക്കാവുന്ന ഇൻസ്റ്റന്റ് ലോണുകൾ നിങ്ങൾക്കും ലഭിക്കും.
പാൻ കാർഡിലൂടെ വായ്പ കിട്ടും....
ഇന്ത്യയിലെ സാമ്പത്തിക ഇടപാടുകളിൽ ഏറ്റവും സുപ്രധാനമായി രേഖയാണ് പാൻ കാർഡ്. ഏതൊരു വായ്പയ്ക്ക് വേണ്ടി അപേക്ഷിക്കുമ്പോഴും പാൻ കാർഡ് ആവശ്യ രേഖകളിലൊന്നാണ്. പാൻ കാർഡ് വഴി നിങ്ങൾക്ക് 5000 രൂപ വരെ ലഭിക്കും. ഇത്തരം വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ തിരിച്ചറിയൽ രേഖയായും ക്രെഡിറ്റ് യോഗ്യത തെളിയിക്കാൻ സാധിക്കുന്ന രേഖയായും പാൻ കാർഡിനെ പരിഗണിക്കാം. ഓൺലൈൻ ലോൺ ആപ്പുകളും, എൻ.ബി.എഫ്.സികളും ചില ബാങ്കുകളും ഇത്തരത്തിലുള്ള വായ്പ നൽകുന്നു.
5,000 രൂപ വായ്പയായി കിട്ടും, എങ്ങനെ അപേക്ഷിക്കാം?
1. എവിടെയാണ് മികച്ച വായ്പ നൽകുന്നത്...
- പെട്ടെന്ന് തന്നെ ചെറിയ വായ്പകൾ നൽകുന്ന ബാങ്കുകളോ എൻ.ബി.എഫ്.സികളോ കണ്ടെത്തുക.
- പലിശ നിരക്ക്, പ്രോസസ്സിംഗ് ഫീസ്, തിരിച്ചടവ് കാലയളവ് എന്നിവ പരിശോധിച്ച ശേഷം മികച്ച ഓപ്ഷൻ തിരഞ്ഞെടുക്കാം.
2. അപേക്ഷ പൂരിപ്പിക്കുക
- വായ്പയ്ക്ക് അപേക്ഷിക്കുന്ന സ്ഥാപനത്തിന്റെ വെബ്സൈറ്റ് അല്ലെങ്കിൽ ആപ്പ് സന്ദർശിക്കുക.
- നിങ്ങളുടെ ക്രെഡിറ്റ് സ്കോർ , ലോൺ തുക, തുടങ്ങിയ പ്രധാന വിവരങ്ങൾ നൽകുക.
3. രേഖകൾ സമർപ്പിക്കുക
- തിരിച്ചറിയൽ രേഖയായി നിങ്ങളുടെ പാൻ കാർഡ് അപ്‌ലോഡ് ചെയ്യുക.
- ചില ധനകാര്യ സ്ഥാപനങ്ങൾ ആധാർ കാർഡോ സാലറി സ്ലിപ്പോ ആവശ്യപ്പെട്ടേക്കാം.

4. വിവരങ്ങൾ വിശദമായി പരിശോധിക്കുക
- വായ്പയ്ക്ക് ആവശ്യമായ എല്ലാ വിവരങ്ങളും നൽകി നിങ്ങളുടെ അപേക്ഷ പൂർത്തിയായിട്ടുണ്ടെന്ന് ഉറപ്പാക്കുക.
5. വായ്പാ അംഗീകാരം
- അപേക്ഷ അവലോകനം ചെയ്‌ത ശേഷം, യോഗ്യതാ മാനദണ്ഡത്തെ അടിസ്ഥാനമാക്കി നിങ്ങളുടെ അപേക്ഷ അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യും.
6. പണം ലഭിക്കും
- വായ്പ അംഗീകരിച്ചാൽ ഈ തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. മാത്രമല്ല മിനിറ്റുകൾക്കുള്ളിൽ തന്നെ ഈ പണം കിട്ടാനും സാധ്യതയേറെയാണ്.
5,000 രൂപ നൽകുന്ന ഈ പാൻ കാർഡ് വായ്പയുടെ നേട്ടങ്ങൾ
കുറഞ്ഞ രേഖകൾ: ചെറിയ തുകയാണെങ്കിലും ഇതും ലോൺ തന്നെയാണ്. പക്ഷേ ബാങ്കുകൾ ആവശ്യപ്പെടുന്നതു പോലെ നിരവധി രേഖകളുടെ ആവശ്യമില്ല. പ്രധാന രേഖയായ പാന കാർഡ് തന്നെ മതി. ആവശ്യമെങ്കിൽ സാലറി സ്ലിപ്പും ആധാർ കാർഡും നൽകേണ്ടി വരും.
പെട്ടെന്ന് പണം ലഭിക്കും: പൂർണ്ണമായും ഓൺലൈൻ പ്രക്രിയയിലൂടെയാണ് ലോണിന് അപേക്ഷിക്കുന്നതും അംഗീകരിക്കുന്നതും. അതിനാൽ സാധാരണ ലോണിനേക്കാൾ പെട്ടെന്ന് തന്നെ വായ്പ ലഭിക്കുന്നു.
ഈട് ഇല്ല: ഈ വായ്പകൾക്ക് ഈട് ആവശ്യമില്ല. അതായത് സ്വത്ത്, സ്വർണം ഇതൊന്നും ഇല്ലാത്ത ഏതൊരു സാധാരണ ഇന്ത്യൻ പൗരനും ഇതിലൂടെ വായ്പ ലഭിക്കും.
ലോണിന് അപേക്ഷിക്കുന്നതിനു മുന്നേ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം.....
- പലിശ നിരക്കുകളും ഫീസും: ഇത് സുരക്ഷിതമല്ലാത്ത വായ്പയാണ്. അതിനാൽ ഉയർന്ന പലിശ ഈടാക്കാനുള്ള സാധ്യതയും കൂടുതലാണ്.
- തിരിച്ചടവ്: വായ്പാ തിരിച്ചടവുകൾ കൃത്യമായി അടക്കാൻ ശ്രമിക്കുക. ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ ഉയർത്തുകയും അത് വഴി ഭാവിയിൽ ലോൺ എടുക്കുമ്പോൾ കുറഞ്ഞ പലിശ നിരക്ക് ലഭിക്കാനും വഴിയൊരുക്കും.
- ലോണിന്റെ ആവശ്യം മനസിലാക്കുക: നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ മാത്രം വായ്പയെടുക്കുക. അനാവശ്യമായി ലോൺ എടുത്ത് സാമ്പത്തിക ബാധ്യത വളർത്താതെ ശ്രദ്ധിക്കുക.
More From GoodReturns

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

പ്രവാസികൾക്ക് ആശ്വാസം; പണം ഇനി അക്കൗണ്ടിലെത്താൻ വൈകില്ല

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ആർബിഐ പണനയം: എഫ്ഡി നിക്ഷേപകർക്ക് മുന്നിലുള്ള ഈ സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത്!

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ബെംഗളൂരു സബർബൻ റെയിൽ: സ്വപ്ന പദ്ധതി വീണ്ടും പ്രതിസന്ധിയിൽ

നിഫ്റ്റി കുതിപ്പ് തുടരുന്നു; വിപണിയിലെ ഈ മാറ്റം നിക്ഷേപകരെ ഞെട്ടിക്കുമോ?

ബംഗളൂരു പവർകട്ട്: നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു, അറിയേണ്ടതെല്ലാം



Click it and Unblock the Notifications