ജോലിക്ക് പോവാൻ സാധിക്കുന്നിടത്തോളം സമ്പാദിക്കുക എന്നത് തന്നെയാണ് സാധാരണ ജോലിക്കാർ ആഗ്രഹിക്കുന്നത്. പരമാവധി സമ്പാദിച്ച് ജീവിതം സുരക്ഷിതമാക്കുക. കാരണം വിരമിക്കലെന്നൊരു വാക്ക് അവരുടെ ജോലിയുമായി ബന്ധപ്പെട്ടില്ല. ഇനി ജോലി നിർത്തിയാൽ കയ്യിലെത്തുന്ന വരുമാനം നിലച്ചു പോകുമെന്നതിനാലാണ് പലരും ജോലി തുടർന്നു പോകുന്നത്. എന്നാൽ അസംഘടിത മേഖലയിലെ മറ്റു പെൻഷൻ ആനുകൂല്യങ്ങളില്ലാത്തവർക്ക് 60 വയസിന് ശേഷം പെൻഷൻ നൽകുന്ന പദ്ധതി കേന്ദ്രസർക്കാർ അവതരിപ്പിച്ചിട്ടുണ്ട്. അടൽ പെൻഷൻ യോജനയിൽ ചേരുന്ന ഉപഭോക്താവിന് തനിക്ക് മാസത്തിൽ വേണ്ട പെൻഷൻ എത്രയെന്ന് തീരുമാനിക്കാമെന്നതാണ് ഇതിന്റെ ഗുണം.
അഞ്ച് കൂട്ടം പെൻഷൻ
അടൽ പെൻഷൻ യോജനയിൽ മാസത്തില്‍ 1,000, 2,000, 3,000, 4,000, 5,000 രൂപ എന്നിങ്ങനെ അഞ്ച് പെന്‍ഷനുകളാണ് ലഭിക്കുക. ഏത് പെന്ഷന് ലഭിക്കണമെന്നത് ഉപഭോക്താവിന് തീരുമാനിക്കാം. ഇതിന് അനുസരിച്ചാകും മാസ അടവ് വരിക. പെന്ഷന് പദ്ധതിയില്‍ ചേരുന്നയാളുടെ പ്രായവും മാസ അടവിന് പരിഗണിക്കും. 18 വയസിനും 40 വയസിനും ഇടയിലുള്ള ഏതൊരാള്‍ക്കും അടല്‍ പെന്ഷന് യോജനയില്‍ ചേരാനാകും. സേവിംഗ്സ് ബാങ്ക് അക്കൗണ്ടുള്ള ബാങ്ക് ശാഖയിലോ പോസ്റ്റ് ഓഫീസിലോ ചെന്ന് അടൽ പെൻഷൻ യോജനയിൽ ചേരാം. സ്വയം സാക്ഷ്യപ്പെടുത്തിയ പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡുമായി ചെന്നാല്‍ പദ്ധതിയില്‍ ചേരാം. പെന്ഷന് പദ്ധതിയില്‍ ചേരാന്‍ ഒറിജിനല്‍ പാനും ആധാറും കരുതണം. അക്കൗണ്ട് എടുക്കുന്ന സമയത്ത് എത്ര രൂപ പെന്ഷന് വേണമെന്ന് തീരുമാനിക്കണം.
മാസ അടവ് രീതികൾ
മാസത്തിലോ ത്രൈമാസത്തിലോ അർധ വർഷത്തിലോ മാസ അടവ് അടയ്ക്കാം. നിക്ഷേപകന്റെ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് വഴിയാണ് മാസ തവണ അടയ്ക്കാനാവുക. മാസത്തില്‍ ഏത് ദിവസമാണെന്ന് ഉപഭോക്താവിന് തീരുമാനിക്കാം. ത്രൈമാസത്തിലോ അര്‍ധ വര്‍ഷത്തിലോ ആണെങ്കില്‍ തുടക്കത്തിലെ മാസത്തിലെ തിരഞ്ഞെടുത്ത ദിവസം തുക അടയ്ക്കണം. വര്‍ഷത്തില്‍ ഉപഭോക്താവ് നടത്തുന്ന നിക്ഷേപത്തിന്റെ 50 ശതമാനം കേന്ദ്രസര്‍ക്കാറും നടത്തും. ഇത് 1000 രൂപയില്‍ കൂടില്ല. പണമടക്കേണ്ട ദിവസം അക്കൗണ്ടില്‍ പണമില്ലെങ്കില്‍ 100 രൂപയ്ക്ക് 1 രൂപ എന്ന കണക്കില്‍ ബാങ്ക് പിഴ ഈടാക്കും. തുടര്‍ച്ചയായി പണമടക്കാതിരുന്നല് അക്കൗണ്ട് അവസാനിപ്പിക്കും.
മരണ ശേഷവും പെൻഷൻ
അടൽ പെൻഷൻ യോജനയിൽ ചേരുന്നയാൾക്ക് 60 വയസ് വരെ മാസത്തവണ അടയ്ക്കണം, 60 വയസ് പൂർത്തിയായാൽ ഉപഭോക്താവിന് മാസ പെൻഷൻ ലഭിക്കും. 60 വയസിന് ശേഷം ഉപഭോക്താവ് മരണപ്പെട്ടാൽ പെൻഷൻ ഭാര്യ/ ഭർത്താവിന് ലഭിക്കും. ഇരുവരുടെയും മരണ ശേഷം പെൻഷനായി അടച്ച തുക അവകാശിക്ക് ലഭിക്കും. 60 വയസിന് മുൻപ് ഉപഭോക്താവ് മരണപ്പെട്ടാൽ ഭാര്യ/ ഭർത്താവിന് പെൻഷൻ തുടരാനുള്ള അവകാശമുണ്ട്. അല്ലെങ്കിൽ അതുവരെ അടച്ച തുക തിരികെ ലഭിക്കും. അടല്‍ പെന്ഷന് യോജനയില്‍ അടയ്ക്കുന്ന തുകയ്ക്ക് ആദായ നികുതി സെക്ഷന്‍ 80 സിസിഡി (1ബി) പ്രകാരം 50,000 രൂപ വരെ ഇളവ് ലഭിക്കും.
മാസ അടവ് എത്ര വരെ
18 വയസുകാരന് 1,000 രൂപ മാസ പെന്ഷന് ലഭിക്കുന്ന പദ്ധതിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നെങ്കില്‍ മാസത്തില്‍ അടക്കേണ്ട തുക 42 രൂപയായിരിക്കും. 42 വര്‍ഷം കൊണ്ട് ആകെ 21,168 രൂപ അടക്കേണ്ടി വരും. 18ാം വയസില്‍ ഉയര്‍ന്ന പെന്‍ഷനായ 5,000 രൂപ തിരഞ്ഞെടുക്കന്നയാള് 210 രൂപ മാസത്തില്‍ അടക്കേണ്ടി വരും. 1,05,840 ഇക്കാലയളവില്‍ അടയ്ക്കും. 30 വയസില്‍ പെന്ഷന് ചേരുന്നയാള്‍ 1,000 രൂപയുടെ പെന്ഷന് 116 രൂപയും 2,000 രൂപയുടെയ പെന്ഷന് 231 രൂപയും 3,000 രൂപയുടെ പെന്ഷന് 347 രൂപയും 4,000 രൂപയുടെ പെന്ഷന് 462 രൂപയും 5,000 രൂപയുടെ പെന്ഷന് 577 രൂപയും അടക്കണം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
