ചിട്ടിയിൽ തുടക്കകാർക്ക് ചിട്ടി സംബന്ധിച്ച പല കാര്യങ്ങളിലും വ്യക്തതയുണ്ടാകണമെന്നില്ല. ചിട്ടി നറുക്കിലാണോ ലേലത്തിലോ നടക്കുന്നത്, ഇവ തമ്മിലുള്ള വ്യത്യാസമെന്താണ്, മൾട്ടി ഡിവിഷൻ ചിട്ടിയിലും ഹ്രസ്വകാല ചിട്ടിയിലും എങ്ങനെ ലേലവും നറുക്കും നടക്കുന്നു തുടങ്ങിയ വിവിധ കാര്യങ്ങൾ ചിട്ടി ചേരുന്നവർ അറിയാനുണ്ട്. കെഎസ്എഫ്ഇയിൽ മൾട്ടി ഡിവിഷൻ ചിട്ടിയും റെഗുലർ ചിട്ടിയും ലഭിക്കും. ഇവയിൽ ഓരോന്നിലും നടക്കുന്ന പരമാവധി ലേല കിഴിവുകളെ പറ്റി ആദ്യം അറിയാം.
ചിട്ടി ലേല കിഴിവ്
മൾട്ടി ഡിവിഷൻ ചിട്ടിയിൽ 4 ഡിവിഷനാണ് ഉണ്ടാവുക. ഓരോ ഡിവിഷനിൽ നടക്കുന്ന ലേലത്തിലും എല്ലാവർക്കും പങ്കെടുക്കാം. മൾട്ടി ഡിവിഷൻ ചിട്ടിയിലെ ലേല കിഴിവ് ചിട്ടിയുടെ കാലാവധി അടിസ്ഥാനമാക്കിയാണ്. 100 മാസത്തിൽ കൂടുതൽ കാലാവധിയുള്ള മൾട്ടി ഡിവിഷൻ ചിട്ടികളിൽ 40 ശതമാനം വരെ കുറച്ച് ലേലം ചെയ്യാവുന്നതാണ്.
60 മാസം മുതൽ 100 മാസം വരെ ദൈർഘ്യമുള്ള ചിട്ടികളിൽ 35 ശതമാനം വരെയാണ് ലേല കിഴിവ്. 60 മാസത്തിൽ താഴെയുളള ചിട്ടികൾ 30 ശതമാനം വരെ ലേലം ചെയ്യാം. റെഗുലർ ചിട്ടികളിൽ ലേല കിഴിവിന് കാലാവധി ബാധകമല്ല. ഏഥ് കാലാവധി ആയാലും പരമാവധി ലേല കിഴിവ് 35 ശതമാനമാണ്.
നറുക്കോ ലേലമോ
മൾട്ടി ഡിവിഷൻ ചിട്ടികളിൽ നറുക്കും ലേലവും നടക്കും. മള്‍ട്ടി ഡിവിഷന് ചിട്ടികള്‍ ഒഴികെയുള്ള സാധാരണ ചിട്ടികള്‍ ലേല ചിട്ടികളാണ്. എന്നാൽ സാഹചര്യത്തിന് അനുസരിച്ച് ഈ ചിട്ടികളിൽ നറുക്ക് നടക്കും. ഉദാഹരണ സഹിതം നോക്കാം. 10,000 രൂപ മാസ അടവുള്ള 50 മാസ കാലാവധിയുള്ള 5 ലക്ഷത്തിന്റെ ചിട്ടി ഉദാഹരണമായി എടുക്കാം.
മൾട്ടി ഡിവിഷൻ ചിട്ടിയാണെങ്കിൽ എല്ലാ മാസത്തിലും ഒരു നറുക്കും 3 ലേലവും നടക്കും. നറുക്കിൽ ചിട്ടി ലഭിക്കുന്നൊരാൾക്ക് ഫോർമാൻസ് കമ്മീഷൻ കിഴിച്ചുള്ള തുക ലഭിക്കും. ബാക്കി 3 ചിട്ടികളിൽ പരമാവധി ലേല കിഴിവിൽ ചിട്ടി വിളിക്കാൻ ഒന്നിൽ കൂടുതൽ പേർ വന്നാൽ ഇത്തരക്കാരെ ഉൾപ്പെടുത്തി ചിട്ടിയിൽ നറുക്ക് നടത്തും.
റെഗുലർ ചിട്ടിയിൽ പരമാവധി ലേല കിഴിവ് 30 ശതമാനമാണ്. ഈ കിഴിവിൽ ചിട്ടി വിളിക്കാന്‍ ഒന്നില്‍ കൂടുതല്‍ പേരുണ്ടെങ്കില്‍ നറുക്കിട്ട് ഒരാള്‍ക്ക് ലഭിക്കും. പരമാവധിയില്‍ ആളില്ലെങ്കില്‍ ഫോര്മാന് കമ്മീഷന് കിഴിച്ചുള്ള തുകയിൽ നിന്ന് വിളി ആരംഭിക്കും. ഏറ്റവും കൂടുതല്‍ കിഴിവിൽ ചിട്ടി വിളിക്കുന്നയാള്‍ക്ക് ചിട്ടി ലഭിക്കും.
ചിട്ടി കാലാവധി പ്രധാനം
ചിട്ടി കാലാവധി അനുസരിച്ച് ചിട്ടികളിൽ നറുക്ക് നടക്കുന്ന സമയം വ്യത്യാസപ്പെടാം. ദീർഘകാല ചിട്ടികളാണെങ്കിൽ കൂടുതൽ കാലം ചിട്ടി നറുക്കിൽ പോകാൻ സാധ്യതയുണ്ട്. 100 മാസ ചിട്ടിയാണെങ്കിൽ 35-45 മാസം വരെ ചിട്ടി നറുക്കിൽ പോകാം. 60 മാസം വരെയുള്ള ഹ്രസ്വകാല ചിട്ടികളിൽ 10 മാസത്തിൽ താഴെ വരെയാണ് പൊതുവെ നറുക്ക് നടക്കാറുള്ളത്. ചിട്ടിയിലെ അംഗങ്ങളുടെ പണത്തിന്റെ ആവശ്യകയും ഇതിന് അടിസ്ഥാനമാണ്.
ചിട്ടിയിലെ ജിഎസ്ടി
കെഎസ്എഫ്ഇയില്‍ ചിട്ടി ലേലത്തില്‍ പിടിച്ചാലും നറുക്കിലൂടെ ലഭിച്ചാലും ചരക്കു സേവന നികുതി (ജിഎസ്ടി)യാണ് ഈടാക്കുന്നത്. ഫോർമാൻസ് കമ്മീഷന് മുകളിലാണ് ജിഎസ്ടി ഈടാക്കുക. ആകെ ചിട്ടിതുകയുടെ 5 ശതമാനമാണ് ഫോര്മാന് കമ്മീഷന്. ഈ തുകയുടെ 18 ശതമാനമാണ് ജിഎസ്ടി ഈടാക്കുക.
5 ലക്ഷം രൂപയുടെ ചിട്ടിയില്‍ 5 ശതമാനം ഫോര്മാന് കമ്മീഷനായി 25,000 രൂപയാണ് കെഎസ്എഫ്ഇയ്ക്ക് നല്‍കേണ്ടി വരുന്നത്. ഇത് പ്രകാരം 25,000 രൂപയുടെ 18 ശതമാനം 4,500 രൂപ ചിട്ടി പിടിക്കുന്ന സമയത്ത് ജിഎസ്ടിയായി അടയ്ക്കണം
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications