രാജ്യത്തെ ലക്ഷക്കണക്കിന് നികുതി ദായകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഇനി പ്രയാസങ്ങളില്ലാതെ ആദായ നികുതി റിട്ടേണ്‍ (ഐടിആര്‍) എളുപ്പത്തില്‍ ഫയല്‍ ചെയ്യാം. സമീപത്തുള്ള പോസ്റ്റ് ഓഫീസ് മുഖേന അദായ നികുതി റിട്ടേണ്‍ ഫയല്‍
രാജ്യത്തെ ലക്ഷക്കണക്കിന് നികുതി ദായകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഇനി പ്രയാസങ്ങളില്ലാതെ ആദായ നികുതി റിട്ടേണ്‍ (ഐടിആര്‍) എളുപ്പത്തില്‍ ഫയല്‍ ചെയ്യാം. സമീപത്തുള്ള പോസ്റ്റ് ഓഫീസ് മുഖേന അദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുവാനുള്ള സംവിധാനം തപാല്‍ വകുപ്പ് തയ്യാറാക്കിക്കഴിഞ്ഞു. പോസ്റ്റ് ഓഫീസുകളിലെ കോമണ്‍ സര്‍വീസസ് സെന്റേറുകള് (സിഎസ്സി) വഴിയാണ് നികുതി ദായകര്‍ക്ക് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുവാനുള്ള സംവിധാനം തപാല്‍ വകുപ്പ് തയ്യാറാക്കിയിരിക്കുന്നത്.

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുവാന്‍ ഇനി ദൂരയാത്രയുടെ ആവശ്യമില്ല. നിങ്ങളുടെ തൊട്ടടുത്തുള്ള പോസ്റ്റ് ഓഫീസ് ശാഖയില്‍ സിഎസ്സി കൗണ്ടര്‍ വഴി ഇനി നികുതി ദായകര്‍ക്ക് എളുപ്പത്തില്‍ ആദായ നികുതി റിട്ടേണ്ട ഫയല്‍ ചെയ്യാം - തപാല്‍ വകുപ്പിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവച്ചിരിക്കുന്ന സന്ദേശത്തില്‍ പറയുന്നു.
രാജ്യത്തെ മുഴുവന്‍ പോസ്റ്റ് ഓഫീസുകളിലും ലഭ്യമായ സേവനമാണ് സിഎസ്സി കൗണ്ടരുകളുടേത്. ഈ ഒരൊറ്റ മാര്‍ഗത്തിലൂടെ ഉപയോക്താക്കള്‍ക്ക് പോസ്റ്റല്‍, ബാങ്കിംഗ്, ഇന്‍ഷുറന്‍സ് സേവനങ്ങള്‍ തുടങ്ങിയവ ലഭ്യമാകും. കൂടാതെ മറ്റ് സര്‍ക്കാര്‍ പദ്ധതികളുടേ നേട്ടവും അത് സംബന്ധിച്ച വിവരങ്ങളും സിഎസ്സി കൗണ്ടറുകള്‍ വഴി അറിയുവാന്‍ സാധിക്കും.
ഗ്രാമ പ്രദേശങ്ങളിലുള്‍പ്പെടെയുള്ള പോസ്റ്റ് ഓഫീസ് ശാഖകളിലെ സിഎസ്സി കൗണ്ടറുകള്‍ വഴി മറ്റ് ചില ഇ സര്‍വീസുകളും ഉപയോക്താക്കള്‍ക്ക് സര്‍ക്കാര്‍ പ്രദാനം ചെയ്യുന്നുണ്ട്. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായുള്ള നേട്ടങ്ങള്‍ രാജ്യത്തെ മുഴുവന്‍ പൗരന്മാരിലും എത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ സേവനങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. സര്‍ക്കാറിന്റെ ഇത്തരം പദ്ധതികള്‍ കൂടുതല്‍ മികച്ച രീതിയില്‍ നടപ്പിലാക്കുവാന്‍ സിഎസ്സികിലൂടെ സാധിക്കുന്നുണ്ട്.
അതേ സമയം, ആദായ നികുതി വകുപ്പ് അടുത്തിടെയാണ് തങ്ങളുടെ പുതിയ ഇ ഫയലിംഗ് പോര്‍ട്ടല്‍ പ്രവര്‍ത്തന സജ്ജമാക്കിയത്. www.incometax.gov.in എന്നതാണ് പുതിയ ഇ ഫയലിംഗ് പോര്‍ട്ടിലിന്റെ വിലാസം. ഉപയോക്താക്കളില്‍ നിന്നും പലതരത്തിലുള്ള പരാതികള്‍ പുതിയ പോര്‍ട്ടലിന്റെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് ഉയര്‍ന്നതിനാല്‍ അത് പരിഹരിക്കുവാനുള്ള പ്രവര്‍ത്തനങ്ങളിലാണ് ആദായ നികുതി വകുപ്പ് ഇപ്പോള്‍.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
