എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഉപയോഗിക്കാത്തവരാണെങ്കില്‍ വിരമിക്കല്‍ കാലത്തേക്ക് ഈ തുക ഉപയോഗിക്കാമെന്ന് കരുതുന്നവരാകും ഭൂരിഭാഗവും. ഇന്നത്തെ സാമ്പത്തിക സാഹചര്യത്തില്‍ പിഎഫ് വിഹിതം മാത്രം കൊണ്ട് വിരമിക്കല്‍ കാല ചെലവുകളെ നേരിടാന്‍ സാധിക്കുമോ എന്നത് ചോദ്യമാണ്. വിരമിക്കാന്‍ 15-20 വര്‍ഷം മുന്നിലുണ്ടെങ്കില്‍ നിങ്ങള്‍ക്ക് നല്ലൊരു തുക സമ്പാദിക്കാന്‍ സാധിക്കുന്നൊരു നിക്ഷേപത്തെ പറ്റി കൂടി അറിയണം.
പണപ്പെരുപ്പത്തെ മറികടക്കുന്നൊരു ആദായം ലഭിക്കാന്‍ ഇക്വിറ്റിയിലും നിക്ഷേപം ആവശ്യമാണ്. വിരമിക്കല്‍ കാല ഫണ്ടിനായുള്ള തയ്യാറെടുപ്പില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളാണ് ആശ്രയിക്കേണ്ടത്. 15-20 വര്‍ഷം മുന്നിലുള്ളപ്പോള്‍ ഏത് വിഭാഗം ഫണ്ട് തിരഞ്ഞെടുക്കാം എന്ന് നോക്കാം.
ഏത് തരം ഫണ്ട് വേണം
അധികം റിസ്കെടുക്കാന്‍ താല്പര്യമില്ലാത്തവര്ക്ക് ലാര്‍ജ്കാപ് ഫണ്ടുകളാണ് ഏറ്റവും അനുയോജ്യം. ഇടത്തരം റിസ്കെടുക്കുന്ന ബാലന്‍സ്ഡ് നിക്ഷേപകര്‍ക്ക് ലാര്‍ജ് കാപ് ഫണ്ട്, ഫ്ളെക്സി കാപ് ഫണ്ട്, മിഡ്കാപ് ഫണ്ട് എന്നി തിരഞ്ഞെടുക്കാം. ലാര്‍ജ്കാപ് ഫണ്ടുകളില്‍ നിഫ്റ്റി50 ഇന്‍ഡെക്സ് ഫണ്ടുകളാണ് അനുയോജ്യം. പോര്‍ട്ട്ഫോളിയോയില്‍ ഫ്ളെക്സി കാപ്, ലാര്‍ജ്, മിഡ്കാപ് ഫണ്ടുകള്‍ ഒന്നിലധികം ഉണ്ടാകുന്നതാണ് അനുയോജ്യം.
പോര്‍ട്ട്ഫോളിയോയുടെ 40-50 ശതമാനം നിഫ്റ്റി50 ഇന്‍ഡെക്സ് ഫണ്ടിലും 50-60 ശതമാനം ഫ്ളെക്സി കാപ്, ലാര്‍ജ് ആന്‍്ഡ് മിഡ് കാപ് ഫണ്ടിലേക്കും മാറ്റാം. റിസ്കെടുക്കാന്‍ തയ്യാറായ നിക്ഷേപകര്‍ക്ക് സ്മോള്‍കാപ് ഫണ്ടുകളും പോര്‍ട്ട്ഫോളിയോയില്‍ ഉള്‍പ്പെടുത്താം. ഇത്തരക്കാര്‍ക്ക് 30 ശതമാനം ഇന്‍ഡെക്സ് ഫണ്ടിലേക്കും 30-40 ശതമാനം വീതംഫ്ളെക്സി കാപ് ഫണ്ടിലും മിഡ്കാപ്, സ്മോള്‍കാപ് ഫണ്ടിലേക്കും മാറ്റാം.
ഫ്ളെക്സി കാപ് ഫണ്ടുകളിൽ നിക്ഷേപിക്കുന്നവർക്ക് മിഡ് കാപ്, സ്മോള്‍ കാപ് ഫണ്ടുകള്‍ ആവശ്യമില്ല. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഈ ഫണ്ടുകളുടെ ഉയര്‍ന്ന റിട്ടേണ്‍ സാധ്യത കണക്കിലെടുത്ത് റിസ്കെടുക്കാണൻ താല്പര്യമുള്ള നിക്ഷേപകര്‍ക്ക് മുകളില്‍ നിര്‍ദ്ദേശിച്ചതുപോലെ ഈ ഫണ്ട് വിഭാഗങ്ങളില്‍ ഏകദേശം 30 ശതമാനം നിക്ഷേപം നടത്താവുന്നതാണ്.
സൊല്യൂഷൻ ഓറിയന്റഡ് ഫണ്ട്
സെബി അവതരിപ്പിച്ച മ്യൂച്വല്‍ ഫണ്ടുകളുടെ ഒരു പ്രത്യേക വിഭാഗമാണ് സൊല്യൂഷന് ഓറിയന്റഡ് ഫണ്ടുകള്‍. വിരമിക്കല്‍ പോലുള്ള സാമ്പത്തിക ആസൂത്രണ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായാണ് ഈ ഫണ്ട് അവതരിപ്പിച്ചത്. നിക്ഷേപകന്റെ പ്രായത്തിനനുസരിച്ച് ഫണ്ട് മാനേജർമാർ നിക്ഷേപ തന്ത്രം തീരുമാനിക്കും. ഈ സ്കീമുകള്‍ക്ക് അഞ്ച് വര്‍ഷത്തെ ലോക്ക്-ഇന്‍ കാലയളവ് ഉണ്ട്.
ലക്ഷ്യത്തിന് അനുസൃതമായ ഫണ്ടുകൾ കണ്ടെത്താമെങ്കിലും പ്രശ്നങ്ങളും ഇവയോടൊപ്പമുണ്ട്. 5 വർഷ ലോക്ക്ഇൻ പിരിയഡുള്ള നിക്ഷേപമാണിത്. ഇതിനാൽ തിരഞ്ഞെടുക്കുന്ന സൊല്യൂഷന് ഓറിയന്റഡ് ഫണ്ടിന്റെ പ്രകടനം മോശമായാല്‍ ലോക്ക്-ഇന്‍ കാലയളവ് അവസാനിക്കുന്നത് വരെ മറ്റ് ഫണ്ടുകളിലേക്ക് മാറാന്‍ കഴിയില്ല. ഇതിനാൽ സൊല്യൂഷൻ ഓറിയന്റഡ് ഫണ്ട് ഒഴിവാക്കി ഓപ്പണ്‍-എന്‍ഡ് ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതാണ് നല്ലത്.
നിക്ഷേപം കൃത്യമായി വിലയിരുത്തുക
റിട്ടയര്‍മെന്റിനായി ഇക്വിറ്റി ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ തുടങ്ങിക്കഴിഞ്ഞാല്‍ പോര്‍ട്ട്ഫോളിയോ പതിവായി അവലോകനം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇന്‍ഡെക്സ് ഫണ്ടുകള്‍ക്ക് കുറച്ച് ശ്രദ്ധ ആവശ്യമാണ്, ഫ്ലെക്സി-ക്യാപ്, മിഡ്-ക്യാപ് തുടങ്ങിയ സജീവ ഫണ്ട് വിഭാഗങ്ങള്‍ക്ക് പതിവ് അവലോകനം ആവശ്യമാണ്. തിരഞ്ഞെടുത്ത ഫണ്ടുകള്‍ ദീര്‍ഘകാലത്തേക്ക് (1-2 വര്‍ഷം പോലെ) നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ഇവ ഒഴിവാക്കി പുതിയവ തിരഞ്ഞെടുക്കണം. ഇതിനാൽ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും റിട്ടയര്‍മെന്റ് പോര്‍ട്ട്ഫോളിയോ അവലോകനം ചെയ്യേണ്ടതുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications