വയസായെന്ന് പറഞ്ഞ് വിഷമിക്കേണ്ട, 60 വയസ് കഴിഞ്ഞ മുതിർന്ന പൗരനാണെങ്കിൽ ഇന്ത്യയിൽ നിരവധി സാമ്പത്തിക ആനുകൂല്യങ്ങൾക്ക് അർഹതയുണ്ട്. പ്രായമായവരാണെങ്കിൽ ഇവ നേടിയെടുക്കുന്നതിലാകണം ശ്രദ്ധ. വാർധക്യ കാലത്ത് സാമ്പത്തിക സുരക്ഷിതത്വം നൽകുന്നതിനും ചെലവുകൾ കുറയ്ക്കുന്നതിനും സഹായിക്കുന്നവയാണ്. കേരളത്തിൽ 60 വയസ് കഴിഞ്ഞവർക്ക് മാസത്തിൽ 1,600 പെൻഷൻ ലഭിക്കുന്നത് പോലെ നിരവധി സാമ്പത്തിക ആനുകൂല്യങ്ങൾ കാത്തിരിപ്പുണ്ട്.
നിക്ഷേപങ്ങളുടെ ഉയർന്ന പലിശനിരക്ക്, നികുതി ആനുകൂല്യങ്ങൾ, പെൻഷൻ പദ്ധതികൾ, ആരോഗ്യ ഇൻഷുറൻസ്, റിവേഴ്സ് മോർട്ട്ഗേജ് സ്കീമുകൾ, വസ്തു നികുതി ഇളവുകൾ എന്നിവ മുതിർന്ന പൗരന്മാർക്കുള്ള ഇളവുകളിൽ ഉൾപ്പെടുന്നു. ഇവ ഓരോന്നും വിശദമായി നോക്കാം.
പലിശ നിരക്ക്
സ്ഥിര നിക്ഷേപം, ആവർത്തന നിക്ഷേപം, സേവിംഗ്‌സ് അക്കൗണ്ടുകൾ എന്നിവയ്ക്ക് മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ ലഭിക്കുന്നുണ്ട്. റെഗുലർ നിക്ഷേപകർക്ക് ലഭിക്കുന്ന പലിശ നിരക്കിനേക്കാൽ 0.50- 0.75 ശതമാനം വരെ പലിശ ഇത്തരത്തിൽ ലഭിക്കാം.

വാതിൽപ്പടി ബാങ്കിംഗ് സൗകര്യം
ആർബിഐ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ബാങ്കുകൾ വാതിൽപ്പടി ബാങ്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ട്. പണം ശേഖരിക്കൽ, ചെക്ക്, ഡിമാൻഡ് ഡ്രാഫ്റ്റുകൾ എന്നിവ നൽകൽ തുടങ്ങിയ സേവനങ്ങൾ ലഭിക്കും. 70 വയസോ അതിൽ കൂടുതലോ പ്രായമുള്ള മുതിർന്ന പൗരന്മാർക്ക് കെവൈസി, ക്യാഷ് ഡെപ്പോസിറ്റ്, പിൻവലിക്കൽ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കും. ബാങ്കിന്റെ കസ്റ്റമർ കെയർ നമ്പർ വഴി വാതിൽപ്പടി ബാങ്കിംഗ് ഉപയോഗപ്പെടുത്താം.
നികുതി ഇളവ്
ഉയർന്ന നികുതി ഇളവുകളും കുറഞ്ഞ നികുതി നിരക്കുകളും മുതിർന്ന പൗരന്മാർക്ക് ലഭിക്കും. മുതിർന്ന പൗരന്മാർക്കുള്ള അടിസ്ഥാന ഇളവ് പരിധി സാധാരണ പൗരന്മാരേക്കാൾ കൂടുതലാണ്. മെഡിക്കൽ ബില്ലുകൾ, ആരോഗ്യ ഇൻഷുറൻസ് പ്രീമിയങ്ങൾ, ബാങ്ക് നിക്ഷേപ പലിശ നിരക്ക് തുടങ്ങിയവയിൽ നിന്ന് കിഴിവുകൾ ക്ലെയിം ചെയ്യാം. ആദായ നികുതി നിയമത്തിലെ സെക്ഷൻ 194പി പ്രകാരം 75 വയസിൽ പ്രായമുള്ളവരെ നിബന്ധനകൾക്ക് വിധേയമായി ആദായനികുതി റിട്ടേണുകൾ സമർപ്പിക്കുന്നതിൽ നിന്ന് ഒഴിവാക്കുന്നുണ്ട്.
പെൻഷൻ സ്കീം
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം, നാഷണൽ പെൻഷൻ സിസ്റ്റം, അടൽ പെൻഷൻ സ്കീം എന്നിങ്ങനെയുള്ള നിരവധി പെൻഷൻ സ്കീമുകൾ മുതിർന്ന പൗരന്മാർക്ക് ലഭ്യമാണ്. ഈ സ്കീമുകൾ മുതിർന്ന പൗരന്മാർക്ക് സ്ഥിരമായ വരുമാനം നൽകുകയും ദൈനംദിന ചെലവുകൾക്ക് ഉപയോഗിക്കാൻ സാധിക്കുകയും ചെയ്യും.
വസ്തു നികുതി
ഇന്ത്യയിലെ ചില സംസ്ഥാനങ്ങൾ മുതിർന്ന പൗരന്മാർക്ക് സ്വത്ത് നികുതി ഇളവുകൾ ലഭിക്കുന്നുണ്ട്. മുതിർന്ന പൗരന്മാരുടെ പേരിലുള്ള സ്വത്തുക്കൾക്ക് നികുതി അടയ്ക്കേണ്ടി വരുന്നില്ല.
യാത്ര ഇളവ്
പൊതുഗതാഗത മേഖലയിൽ യാത്ര ചെയ്യുമ്പോൾ മുതിർന്ന പൗരന്മാർക്ക് വിവിധ ഇളവുകൾ അനുവദിക്കാറുണ്ട്.ഇത് മുതിർന്ന പൗരന്മാരെ ഗതാഗത ചെലവിൽ പണം ലാഭിക്കാൻ സഹായിക്കുന്നു. അതേസമയം, 60 വയസു കഴിഞ്ഞവർക്ക് തീവണ്ടി യാത്ര ടിക്കറ്റിലുണ്ടായിരുന്ന ഇളവ് ഇന്ത്യൻ റെയിൽവെ തിരിച്ചെടുത്തിരുന്നു. ഇത് ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല.
ആരോഗ്യ ഇൻഷൂറൻസ്
മുതിർന്ന പൗരന്മാർക്ക് വാർധക്യ സഹജമായി രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. ഇതിനാൽ മെഡിക്കൽ പരിശോധനകളും ആശുപത്രി വാസവും കൂടുതലായിരിക്കും. മുതിർന്ന പൗരന്മാരുടെ ഈ ആവശ്യങ്ങൾ ചെലവ് കുറഞ്ഞതാക്കുന്നതിന് നിരവധി ആരോഗ്യ ഇൻഷുറൻസ് സ്കീമുകൾ ലഭിക്കും. സമഗ്രമായ കവറേജ് വാഗ്ദാനം ചെയ്യുന്ന ഇത്തരം സ്കീമുകൾ ആശുപത്രി ചെലവുകൾ സഹിക്കുകയും സാമ്പത്തിക സഹായം ലഭ്യമാക്കുകയും ചെയ്യുന്നു.
More From GoodReturns

ഗ്ലാൻഡ് ഫാർമ, ഭാരത് ഫോർജ്: ബ്രോക്കറേജ് റേറ്റിംഗിലെ വമ്പൻ മാറ്റങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications