വിരമിക്കല്‍ കാലത്ത് സാമ്പത്തിക ബാധ്യതകളില്ലാതെ പെന്ഷന് കണക്കെ സ്ഥിര വരുമാനം ലഭിക്കുക എന്നതാണ് ഓരോരുത്തരുടെയും ആഗ്രഹം. വിശ്രമ ജീവിതം സുഖകരമാക്കാന്‍ ഇത് അത്യാവശ്യവുമാണ്. വിരമിക്കല്‍ കാലത്തേക്ക് പ്രത്യേക പെന്ഷന് പദ്ധതികളിലൊന്നും ചേരാത്തവര്‍ക്ക് പറ്റിയൊരു പദ്ധതിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
ഒറ്റത്തവണ നിക്ഷേപത്തിലൂടെ സ്ഥിര വരുമാനം നേടാന്‍ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമില്‍ ചേര്‍ന്നാല്‍ മതി. വിരമിക്കല്‍ സമയത്ത് ലഭിക്കുന്ന സംഖ്യ ഇതിലേക്ക് നിക്ഷേപിച്ചാല്‍ മാസ വരുമാനം റെഡിയാണ്. പദ്ധതിയുടെ വിശദാംശങ്ങള്‍ നോക്കാം.
സീനിയര്‍ സിറ്റിസണ്‍ സേവിഗംസ് സ്കീം
60 വയസ് പൂര്‍ത്തിയായ സാധാരണ പൗരന്മാര്ക്കും സൈന്യത്തില്‍ നിന്ന് വിരമിച്ച 55 വയസ് പൂര്‍ത്തിയായവര്‍ക്കും സീനിയര്‍ സിറ്റിസണ്‍ സേവിഗംസ് സ്കീം അക്കൗണ്ട് ആരംഭിക്കാം. പോസ്റ്റ് ഓഫീസ്, പൊതുമേഖലാ ബാങ്കുകള്‍ എന്നിവിടങ്ങളില്‍ അക്കൗണ്ട് ആരംഭിക്കാനുള്ള സൗകര്യമുണ്ട്. ഒരു വ്യക്തിക്ക് ഒരു സീനിയര്‍ സിറ്റിസണ്‍ സേവിഗംസ് സ്കീം അക്കൗണ്ട് മാത്രമെ ആരംഭിക്കാന്‍ സാധിക്കുകയുള്ളൂ.

പങ്കാളികള്‍ക്ക് സംയുക്ത അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കും. ഒരു അക്കൗണ്ടില്‍ 1,000 രൂപ മുതല്‍ 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. 5 വര്‍ഷമാണ് നിക്ഷേപത്തിന്റെ കാലാവധി. ആവശ്യമെങ്കില്‍ 3 വര്‍ഷം കൂടി കാലാവധി നീട്ടി ലഭിക്കും.
പലിശ നിരക്ക്
ഒറ്റത്തവണയായി നിക്ഷേപിക്കുന്ന തുകയ്ക്ക് ത്രൈമാസത്തില്‍ പലിശ നല്‍കുന്നതാണ് സീനിയര്‍ സിറ്റിസണ്‍ സേവിഗംസ് സ്കീമിന്റെ രീതി. ഏപ്രില്‍, ജൂലായ്, ഒക്ടോബര്‍, ജനുവരി മാസങ്ങളില്‍ പലിശ ലഭിക്കും. നിക്ഷേപം ആരംഭിക്കുമ്പോള്‍ ലഭിക്കുന്ന പലിശ നിരക്കാണ് കാലാവധിയോളം ലഭിക്കുക. നിലവില്‍ സീനിയര്‍ സിറ്റിസണ്‍ സേവിഗംസ് സ്കീമിന് 8.20 ശതമാനം പലിശ നല്‍കുന്നുണ്ട്.
ആദായ നികുതി ഇളവ്
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് നികുതി ഇളവ് ലഭിക്കും. ആദായ നികുതി നിയമം സെക്ഷന്‍ 80സി പ്രകാരമുള്ള 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിനാണ് നികുതിയളവ് ലഭിക്കുക. പലിശ വരുമാനം നിക്ഷേപകന്റെ നികുതി സ്ലാബ് അനുസരിച്ച് നികുതി ബാധകമാണ്. സാമ്പത്തിക വര്‍ഷത്തില്‍ പലിശ വരുമാനം 50,000 രൂപയില്‍ താഴെ വരുന്ന ഘട്ടത്തില്‍ സ്രോതസില്‍ നിന്നുള്ള നികുതി ഈടാക്കില്ല.
കാല്‍ക്കുലേറ്റര്‍
30 ലക്ഷം രൂപ വരെ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമില്‍ നിക്ഷേപിക്കാന്‍ സാധിക്കും. 8.20 ശതമാനം പലിശ നിരക്കില്‍ നിക്ഷേപിച്ചാല്‍ 5 വര്‍ഷത്തേക്ക് 61,500 രൂപ ത്രൈമാസത്തില്‍ ലഭിക്കും. 15 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 30,750 രൂപ അടുത്ത 5 വര്‍ഷത്തേക്ക് ത്രൈമാസത്തില്‍ ലഭിക്കും. 10 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ ത്രൈമാസ വരുമാനം 20,500 രൂപയാണ്.
7.50 ലക്ഷം രൂപ നിക്ഷേപിക്കുന്നവര്‍ക്ക് 5 വര്‍ഷത്തേക്ക് 15,375 രൂപ ത്രൈമാസത്തില്‍ ലഭിക്കും. 5 ലക്ഷം രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് 10,250 രൂപയാണ് പലിശ വരുമാനമായി ലഭിക്കുന്നത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
5 വര്‍ഷ കാലാവധിയുള്ള സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമിലെ നിക്ഷേപം എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാമെങ്കിലും പിഴ ഈടാക്കും. അതിനാല്‍, അടിയന്തിര സാഹചര്യങ്ങളില്‍ നിക്ഷേപം പിന്‍വലിക്കുമ്പോള്‍ നഷ്ടം സംഭവിക്കും. സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമിന്റെ പലിശ നിരക്ക് സാമ്പത്തിക വര്‍ഷത്തിന്റെ ഓരോ പാദത്തിലും സര്‍ക്കാര്‍ നിശ്ചയിക്കുന്നതാണ്. നിക്ഷേപ സമയത്തെ പലിശ നിക്ഷേപ കാലയളവ് മുഴുവനായും തുടരും. അതിനാല്‍, 5 വര്‍ഷ കാലയളവിനുള്ളില്‍ പലിശ നിരക്ക് ഉയര്‍ന്നാല്‍ നേട്ടം നിക്ഷേപകന് ലഭിക്കില്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications