ബാങ്കിംഗ് സേവനങ്ങള്‍ നമുക്ക് നിത്യ ജീവിത്തില്‍ ഒഴിവാക്കുവാന്‍ സാധിക്കാത്ത ഒന്നാണ്. കഴിയുന്നതും വീടുകളില്‍ തന്നെ തുടരണമെന്ന് ആരോഗ്യ വിദഗ്ധര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്ന ഈ കോവിഡ് കാലത്ത് ഉപയോക്താക്കള്‍ക്ക്
ബാങ്കിംഗ് സേവനങ്ങള്‍ നമുക്ക് നിത്യ ജീവിത്തില്‍ ഒഴിവാക്കുവാന്‍ സാധിക്കാത്ത ഒന്നാണ്. കഴിയുന്നതും വീടുകളില്‍ തന്നെ തുടരണമെന്ന് ആരോഗ്യ വിദഗ്ധര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്ന ഈ കോവിഡ് കാലത്ത് ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷിതമായും കൂടുതല്‍ സൗകര്യപ്രദമായും ബാങ്കിംഗ് ഇടപാടുകള്‍ നടത്തുവാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കോണ്ടാക്ട്ലെസ് സേവനങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കിയിട്ടുള്ള കോണ്ടാക്ട്ലെസ് സേവനങ്ങള്‍ ഉപയോഗിക്കണമെന്ന് അടിക്കടി ഇപ്പോള്‍ ഓര്‍മപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ബാങ്കിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ കോണ്ടാക്ട്ലെസ് സേവനങ്ങളെക്കുറിച്ച് ഉപയോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സ്വര്‍ണപ്പണയ വായ്പയിലും ഇനി രക്ഷയില്ല; സാധാരണക്കാര്‍ക്ക് ആര്‍ബിഐയുടെ ഇരുട്ടടി
വീടുകളില്‍ സുരക്ഷിതമായി കഴിയൂ. നിങ്ങളെ സേവിക്കാന്‍ ഞങ്ങളുണ്ട്. നിങ്ങളുടെ അത്യാവശ്യ ബാങ്കിംഗ് ഇടപാടുകള്‍ നിങ്ങള്‍ക്ക് എസ്ബിഐ കോണ്ടാക്ട്ലെസ് സേവനത്തിലൂടെ പൂര്‍ത്തീകരിക്കാവുന്നതാണ്. 1800 112 211 , 1800 425 3800 ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടു - എന്നാണ് ഏറ്റവും ഒടുവിലായി ഇത് സംബന്ധിച്ച് എസ്ബിഐ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്.
ഓണ്‍ലൈനില്‍ നിങ്ങളുടെ പണം സുരക്ഷിതമാണോ? എങ്ങനെ ഉറപ്പു വരുത്താം?
കോണ്ടാക്ട്ലെസ് സേവനം ഉപയോഗപ്പെടുത്തുന്നതിനായി എസ്ബിഐ ഉപയോക്താവിന് ടോള്‍ ഫ്രീ നമ്പറുകളായ 1800 112 211, 1800 425 3800 എന്നിവയില്‍ ബന്ധപ്പെടാം. അക്കൗണ്ടുമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറിലൂടെ മാത്രമേ ഈ സേവനം ലഭ്യമാവുകയുള്ളൂവെന്ന് പ്രത്യേകം ഓര്‍ക്കണം.
കോണ്ടാക്ട്ലെസ് രീതിയില്‍ ഉപയോക്താവിന് എസ്ബിഐ വാഗ്ദാനം ചെയ്യുന്ന സേവനങ്ങള്‍ ഇവയൊക്കെയാണ്.
ക്രിപ്റ്റോ കറന്‍സിയില്‍ എങ്ങനെ നിക്ഷേപിക്കാമെന്നറിയാമോ?
- അക്കൗണ്ട് ബാലന്‍സും അവ അഞ്ച് ഇടപാടുകളുടെ വിവരങ്ങളും ഐവിആര്‍ രീതിയില്‍ അറിയാം.
- അക്കൗണ്ട് ബാലന്‍സും അവ അഞ്ച് ഇടപാടുകളുടെ വിവരങ്ങളും എസ്എംഎസ് സന്ദേശമായി അറിയാം.
- എടിഎം കാര്‍ഡ് ബ്ലോക്ക് ചെയ്യുവാനും റീഇഷ്യൂ ചെയ്യുന്നതിന് അപേക്ഷിക്കാം.
- എടിഎം അല്ലെങ്കില്‍ ഗ്രീന്‍ പിന് ജനറേറ്റ് ചെയ്യാം.
- പഴയ എടിഎം കാര്‍ഡ് ബ്ലോക്ക് ചെയ്തതിന് ശേഷം പുതിയ എടിഎം കാര്‍ഡ് ഇഷ്യൂ ചെയ്യുവാന്‍ ്അപേക്ഷിക്കാം.
ഇക്കാര്യങ്ങള്‍ ചെയ്യുന്നതിനായി എസ്ബിഐ ഉപയോക്താക്കള്‍ ആകെ ചെയ്യേണ്ടത് തങ്ങളുടെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറില്‍ നിന്നും ടോള്‍ ഫ്രീ നമ്പറുകളായ 1800 112 211 , 1800 425 3800 ഇതില്‍ ഏതെങ്കിലും ഒന്നില്‍ വിളിക്കുക മാത്രമാണ്. വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ തന്നേ ഇത്തരം ബാങ്കിംഗ് സേവനങ്ങള്‍ നിങ്ങള്‍ക്ക് ലഭ്യമാകും.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ



Click it and Unblock the Notifications
