കേരളത്തിലെ ലോട്ടറി വിപണിയിൽ കച്ചവടം പൊടി പൊടിക്കുകയാണ്. ചെറിയ തുകയിൽ വലിയ തുകയുടെ ഭാഗ്യം പരീക്ഷിക്കാൻ സാധിക്കുന്നതിനാൽ നിരവധി പേരാണ് ദിവസവും ലോട്ടറി എടുക്കുന്നത്. ആഴ്ചയിൽ ഒരു നറുക്കെടുപ്പ് വീതമുള്ള 7 പ്രതിവാര ഭാഗ്യക്കുറികളാണ് കേരള ലോട്ടറി വകുപ്പ് നടത്തുന്നത്. അതിനാൽ തന്നെ വർഷത്തിൽ 365 ദിവസവും കേരള ഭാഗ്യകുറി വഴി ഒരാൾ വീതം ലക്ഷാധിപതിയാകുന്നുണ്ട്. ഇതോടൊപ്പമാണ് തുടർ സമ്മാനങ്ങളും.
ലക്ഷ കണക്കിന് പേരാണ് ഓരോ ദിവസവും ലോട്ടറിയെടുക്കുന്നത്. ഇത്തവണത്തെ വിഷു ബംബറിന്റെ ടിക്കറ്റ് വില്പന നോക്കിയാൽ തന്നെ ഇത് മനസിലാകും. വില്പന ആരംഭിച്ച ആദ്യ ദിവസം തന്നെ രണ്ടര ലക്ഷത്തിലധികം ടിക്കറ്റുകളാണ് 2023ലെ വിഷു ബംബറിന്റേതായി വില്പന നടന്നത്.
ലോട്ടറിയിൽ ഭാഗ്യം പരീക്ഷിക്കുന്നവർ ലോട്ടറിയുമായി ബന്ധപ്പെട്ട ചെറിയ തെറ്റുകൾ പോലും വരുത്തുമ്പോൾ ഭാഗ്യത്തിലേക്കുള്ള വഴിയെ ഇത് ബാധിക്കും. ഇത്തരത്തിൽ ലോട്ടറിയെടുക്കുന്നവർ ഒഴിവാക്കേണ്ട 4 കാര്യങ്ങൾ പരിശോധിക്കാം.

കേരളത്തിലെ ഭാഗ്യകുറികൾ
40 രൂപയും 50 രൂപയുമാണ് കേരള ഭാഗ്യകുറിയുടെ പ്രതിവാര ലോട്ടറി ടിക്കറ്റുകൾക്ക് വില വരുന്നത്. തിങ്കളാഴ്ച 75 ലക്ഷം ഒന്നാം സമ്മാനമുള്ള വിന്‍വിന്‍ ലോട്ടറിയാണ് നറുക്കെടുപ്പ്. ചൊവ്വാഴ്ചത്തെ സ്ത്രീശക്തി ലോട്ടറിക്കും 75 ലക്ഷമാണ് സമ്മാനത്തുക. ബുധനാഴ്ചത്തെ അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്.
വ്യാഴാഴ്ചത്തെ കാരുണ്യ പ്ലസ് 80 ലക്ഷം രൂപയും വെള്ളിയാഴ്ചയിലെ നിര്‍മല്‍ ലോട്ടറി 70 ലക്ഷം രൂപയും സമ്മാനം നല്‍കും. ശനിയാഴ്ചത്തെ കാരുണ്യ ലോട്ടറിയുടെ സമ്മാന തുക 80 ലക്ഷമാണ്. ഞായറാഴ്ച നറുക്കെടുക്കുന്ന ഫിഫ്റ്റി ഫിഫ്റ്റിക്കാണ് പ്രതിവാര ലോട്ടറികളിലെ ഏറ്റവും വലിയ സമ്മാനമായ 1 കോടി ലഭിക്കുന്നത്. 1 കോടി ഒന്നാം സമ്മാനം നൽകുന്ന ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിക്ക് 50 രൂപയാണ് ടിക്കറ്റ് വില. മറ്റു ലോട്ടറികൾക്ക് 40 രൂപയാണ് വില.
കേരള ലോട്ടറിയിൽ ഒഴിവാക്കേണ്ട കാര്യങ്ങൾ
1. കേരള ലോട്ടറികള്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ ഉപയോഗിച്ചും മറ്റ് സാധ്യതകള്‍ ഉപയോഗിച്ചും ലോട്ടറി ടിക്കറ്റുകൾ വാങ്ങാന്‍ പാടില്ല. ഏജന്റുമാര്‍ക്ക് നേരിട്ട് ടിക്കറ്റ് വില്പന മാത്രമെ അനുവദിക്കുന്നുള്ളൂ. കേരള സര്‍ക്കാറിന്റെ ഉത്തരവ് പ്രകാരം 2005 ജനുവരി 13 മുതല്‍ കേരളത്തില്‍ ഓണ്‍ലൈന്‍ ലോട്ടറി വില്പനയ്ക്ക് നിരോധനമുണ്ട്. ഇതിനാല്‍ കേരള ഭാഗ്യകുറികളും ഓണ്‍ലൈനായി വാങ്ങാന്‍ സാധിക്കില്ല. ഇത്തരത്തില്‍ വാങ്ങുന്നവയ്ക്ക് സാധുതയുണ്ടാകില്ല.
2. കേരളത്തിന് പുറത്ത് കേരള സംസ്ഥാന ഭാഗ്യകുറി വില്പന നടത്താന്‍ പാടില്ല. നേരിട്ടോ അല്ലാതെയോ ഏജന്റുമാര്‍ കേരളത്തിന് പുറത്ത് ടിക്കറ്റ് വില്പന നടത്തുന്നത് തെറ്റാണ്. ഇതിനാൽ കേരളത്തിന് പുറത്തുള്ളൊരാള്‍ക്ക് സമ്മാനം അടിച്ചാല്‍ സമ്മാനം വാങ്ങിയെടുക്കാൻ കൂടുതൽ നടപടികളുണ്ട്.
സമ്മാനാർഹൻ കേരള സംസ്ഥാനത്തിന് പുറത്തുളള ആളാണെങ്കിൽ ഒരു ലക്ഷം രൂപക്ക് മുകളിൽ സമ്മാനാർഹമായ ടിക്കറ്റ് ഹാജരാക്കുമ്പോൾ സമ്മാനാർഹൻ കേരളത്തിൽ വരാനുണ്ടായ കാരണവും ടിക്കറ്റ് എടുക്കുവാനുണ്ടായ സാഹചര്യവും കാണിച്ചുകൊണ്ടുള്ള കത്ത് സമർപ്പിക്കണം. അല്ലെങ്കിൽ കേരള സർക്കാർ നൽകിയിട്ടുള്ള ഏതെങ്കിലും ഐ ഡി കാർഡിന്റെ കോപ്പി സ്വയം സാക്ഷ്യപെടുത്തി സമർപ്പിക്കണം.
3. കേരള ഭാഗ്യകുറിക്ക് ലോട്ടറി വകുപ്പ് നിശ്ചയിച്ച മുഖ വിലയ്ക്ക് അപ്പുറമുള്ള തുകയ്ക്ക് ലോട്ടറി വില്പന നടത്താന്‍ പാടില്ല. ടിക്കറ്റ് വാങ്ങുന്നവർ അധിക വില നൽകി ടിക്കറ്റ് വാങ്ങരുത്.
4. ലോട്ടറി ടിക്കറ്റിന് പിന്‍ഭാഗത്ത് ഏജന്റ് ഏജന്‍സി പേരും എജന്‍സി നമ്പറും രേഖപ്പെടുത്തണം. ലോട്ടറി വാങ്ങുന്നവർ ലോട്ടറിയുടെ പിറകിൽ ഇക്കാര്യമുണ്ടെന്ന് ഉറപ്പാക്കണം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
