ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുമ്പോൾ ഏത് മേഖലയിലാണ് കൂടുതൽ ഉപയോഗം വരുന്നതെന്ന് മനസിലാക്കി ഇതിൽ നിന്നുള്ള മികച്ച ക്രെഡിറ്റ് കാർഡുകൾ സ്വന്തമാക്കണം. പതിവായി ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ഷോപ്പിംഗ് നടത്തുന്നൊരാളാണെങ്കിൽ ഓരോ ചെലവിനും ക്യാഷ്ബാക്ക് ലഭിക്കുന്ന ക്രെഡിറ്റ് കാർഡാണെങ്കിൽ കൂടുതൽ നേട്ടമാണ്. ഓൺലൈനായും ഓഫ്ലൈനായും നടത്തുന്ന ചെലവാക്കലുകൾക്ക് മികച്ച ക്യാഷ്ബാക്കുകൾ നൽകുന്ന ക്രെഡിറ്റ് കാർഡുകൾ നോക്കാം.
എന്താണ് ക്യാഷ്ബാക്ക് ക്രെഡിറ്റ് കാര്‍ഡ്
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ചെലവാക്കലുകളില് നിന്ന് പണം സമ്പാദിക്കാന്‍ സാധിക്കുന്ന കാര്‍ഡുകളാണ് ക്യാഷ്ബാക്ക് ക്രെഡിറ്റ് കാര്‍ഡുകള്‍. ചെലവാക്കുന്നതിന്റെ നിശ്ചിത ശതമാനമോ റിവാര്‍ഡ് പോയിന്റുകളായോ തിരികെ ലഭിക്കും. ലളിതമായി പറഞ്ഞാല്‍, ക്യാഷ്ബാക്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് എന്തെങ്കിലും വാങ്ങുമ്പോള്‍, അതിന്റെ വിലയുടെ നിശ്ചിത ശതമാനം ക്യാഷ്ബാക്ക് രൂപത്തില്‍ ഉപഭോക്താവിന് തിരികെ ലഭിക്കും.

മിക്ക ബാങ്കുകളും ക്യാഷ്ബാക്കായി ലഭിക്കുന്ന തുക എല്ലാ മാസവും ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്മെന്റിലേക്ക് ക്രെഡിറ്റ് ചെയ്ത് ക്രെഡിറ്റ് കാര്‍ഡ് ബില്ലിൽ കുറയ്ക്കുകയാണ് ചെയ്യുന്നത്. ചില ബാങ്കുകള്‍ ഓരോ ചെലവിനും റിവാര്‍ഡ് പോയിന്റുകളോ ക്യാഷ് പോയിന്റുകളോ വാഗ്ദാനം ചെയ്യുന്നു, അത് പിന്നീട് റിഡീം ചെയ്യാനോ മറ്റ് സാധനങ്ങള്‍ വാങ്ങുമ്പോള്‍ കിഴിവ് നേടാനോ ഉപയോഗിക്കാം.
ക്യാഷ്ബാക്ക് ക്രെഡിറ്റ് കാര്‍ഡ്- ഗുണങ്ങൾ
* ഓരോ ചെലവുകള്‍ക്കും ക്യാഷ്ബാക്ക് അല്ലെങ്കില്‍ റിവാര്‍ഡ് പോയിന്റുകള്‍ നേടാനും പണം, കിഴിവ് അല്ലെങ്കില്‍ വൗച്ചറുകള്‍ എന്നിവയ്ക്കായി അവ റിഡീം ചെയ്യാനും കഴിയും. ഓരോ ചെലവിനും ക്യാഷ്ബാക്ക് ലഭിക്കുന്നതിനാല്‍ സ്ഥിരമായി ഷോപ്പിംഗ് നടത്തുന്നവര്‍ക്ക് ക്യാഷ്ബാക്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ നല്ലൊരു ഓപ്ഷനാണ്.
* ഓഫറുകളും ക്യാഷ്ബാക്കുും ഉണ്ടായിട്ടും ക്യാഷ്ബാക്ക് ക്രെഡിറ്റ് കാര്‍ഡുകളുടെ വാര്‍ഷിക ചാര്‍ജുകള്‍ കുറവാണ്. ഒരു വര്‍ഷത്തിനുള്ളില്‍ ക്യാഷ്ബാക്ക് ക്രെഡിറ്റ് കാര്‍ഡില്‍ ഒരു നിശ്ചിത തുക ചെലവഴിക്കാന്‍ സാധിച്ചാല്‍ ചില ബാങ്കുകള്‍ വാര്‍ഷിക ഫീസ്, ജോയിനിംഗ് ഫീസ് എന്നിവ ഒഴിവാക്കി നൽകുന്നുണ്ട്.
* ക്യാഷ്ബാക്കിനോടൊപ്പം ഇന്ധന സര്‍ചാര്‍ജ് ഒഴിവാക്കല്‍, കോംപ്ലിമെന്ററി ലോഞ്ച് ആക്സസ് തുടങ്ങിയ അധിക ആനുകൂല്യങ്ങളും ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നു.

ആക്സിസ് എയ്സ് ക്രെഡിറ്റ് കാര്‍ഡ്
വൈദ്യുതി, ഇന്റ്നെറ്റ്, ഗ്യാസ് ഡിടിഎച്ച് ബില്‍ പെയ്മെന്റിനും ഗൂഗിള്‍ പേ വഴിയുള്ള മൊബൈല്‍ റീച്ചാര്‍ജിനും 5 ശതമാനം ക്യാഷ്ബാക്കാണ് ആക്സിസ് എയ്സ് ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്നത്. ബില്ലുകള്‍ ഗൂഗിള്‍ പേ വഴി അടയ്ക്കുന്നതാണെങ്കില് ക്യാഷ്ബാക്ക് ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് മാത്രമുള്ളതാണ്. സ്വിഗ്ഗി, സോമാറ്റോ, ഒല എന്നിവയില്‍ 4 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും.
499 രൂപയാണ് ജോയിനിംഗ് ഫീസ്. 45 ദിവസത്തിനുള്ളില്‍ 10,000 രൂപയ്ക്ക് ചെലവാക്കിയാല്‍ ജോയിനിംഗ് ഫീസ് തിരികെ ലഭിക്കും. വാര്‍ഷിക ചാര്‍ജ് 499 രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 2 ലക്ഷം രൂപ ചെലവാക്കിയാല്‍ വാര്‍ഷിക ഫീസ് ഒഴിവാക്കി തരും. മാസത്തിൽ 3.6 ശതമാനമാണ് പലിശ നിരക്ക്.
എസ്ബിഐ ക്യാഷ്ബാക്ക് ക്രെഡിറ്റ് കാര്‍ഡ്
എല്ലാ ഓണ്‍ലൈന്‍ ചെലവാക്കലുകള്‍ക്കും 5 ശതമാനം ക്യാഷ്ബാക്കാണ് എസ്ബിഐ ക്യാഷ്ബാക്ക് ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്നത്. മാസത്തില്‍ 10,000 രൂപയുടെ ബില്ലിംഗ് വരെയാണ് 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കുക. പിന്നീട് 1 ശതമാനമായി കുറയും. ഓഫ്ലൈനായുള്ള ചെലവാക്കലുകള്‍ക്കും യൂട്ടിലിറ്റി ബില്‍ അടയ്ക്കലിനും 1 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും.
എസ്ബിഐ ക്യാഷ്ബാക്ക് ക്രെഡിറ്റ് കാര്‍ഡിന് ജോയിനിംഗ് ഫീസ് ഒന്നും തന്നെയില്ല. രണ്ടാം വര്‍ഷം മുതല്‍ വാര്‍ഷിക ഫീസായി 999 രൂപ അടയ്ക്കണം. മുന്‍വര്‍ഷത്തില്‍ 2 ലക്ഷം രൂപയില്‍ കൂടുതല്‍ ചെലവാക്കിയാല്‍ ഈ ഫീസ് ഒഴിവാക്കും. മാസത്തിൽ 3.5 ശതമാനാണ് പലിശ നിരക്ക്.

ഫ്ളിപ്കാര്‍ട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്
ഫ്ളിപ്കാര്‍ട്ടിലും മിന്ത്രയിലുമുള്ള എല്ലാ ചെലവാക്കലുകള്‍ക്കും 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. സ്വിഗ്ഗി, യൂബര്‍, ക്ലിയര്‍ട്രിപ്പ്, പിവിആര്‍, ടാറ്റ പ്ലേ, ക്യുയര്‍ഫിറ്റ് എന്നിവയില്‍ 4 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും.
മറ്റു വിഭാഗത്തില്‍ 1.50 ശതമാനം ക്യാഷ്ബാക്കും ലഭിക്കും. ജോയിനിംഗ് ഫീസായി 500 രൂപ നല്‍കണം. ആദ്യ വര്‍ഷത്തില്‍ വാര്‍ഷിക ഫീസില്ല. രണ്ടാം വര്‍ഷം മുതല്‍ 500 രൂപ നല്‍കണം. 2 ലക്ഷം രൂപ ചെലവാക്കിയാല്‍ ഇത് ഒഴിവാക്കാം.

എച്ച്എസ്ബിസി ക്യാഷ്ബാക്ക് ക്രെഡിറ്റ് കാര്‍ഡ്
എല്ലാ ഓണ്‍ലൈന്‍ ചെലവാക്കലുകള്‍ക്കും 1.50 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. മറ്റു ചെലവാക്കലുകള്‍ക്ക് 1 ശതമാനം ക്യാഷ് ബാക്കും. ജോയിനിംഗ് ഫീസ് ഈടാക്കുന്നില്ല. വാര്‍ഷിക ഫീസായി 750 രൂപ നല്‍കണം. വര്‍ഷത്തിൽ 1 ലക്ഷം രൂപ ചെലവാക്കിയാല്‍ ഇത് ഒഴിവാക്കും.
ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്
ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ആജീവനാന്ത സൗജന്യ കാര്‍ഡാണ്. ആമസോണ്‍ പ്രൈം മെമ്പര്‍മാര്‍ ആമസോണ്‍ വഴി നടത്തുന്ന ഓരോ ഇടപാടിനും 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. പ്രൈം മെബര്‍ അല്ലാത്തവര്‍ക്ക് 3 ശതമാനം ക്യാഷ്ബാക്കും ലഭിക്കും.
ആമസോണ്‍ പേയുമായി സഹകരിക്കുന്നിടങ്ങളില് 2 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. ബില്‍ അടയ്ക്കല്‍, റീച്ചാര്‍ജ്, ആമസോണ്‍ പേ അക്കൗണ്ടില്‍ പണം ആഡ് ചെയ്യല്‍ എന്നിവയ്ക്ക് 2 ശതമാനം ക്യാഷ്ബാക്കും, മറ്റ് ഇടപാടുകള്‍ക്ക് 1 ശതമാനം ക്യാഷ്ബാക്കും ലഭിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
