ഇന്നത്തെ കാലത്ത് ക്രെഡിറ്റ് കാർഡ് എന്നത് ഒരു ആഡംബരത്തിലുപരി ആവശ്യമായി മാറിയിട്ടുണ്ട്. പർച്ചേസുകൾ ഓൺലൈനിലാക്കുമ്പോൾ കൂടുതൽ ഇളവ് നേടാനും കൂടുതൽ ചെലവാക്കുന്നവർക്ക് ഓഫറുകളും റിവാർഡുകളുും ലഭിക്കാനും ക്രെഡിറ്റ് കാർഡ് ആവശ്യമാണ്. കയ്യിലുള്ള പണത്തിന്റെ നിലവാരം പരിഗണിക്കാതെ ചെലവാക്കാം എന്നത് കൂടി ക്രെഡിറ്റ് കാർഡ് ഉപയോഗത്തിന്റെ പ്രത്യേകതയാണ്.
മികച്ച ഓഫറുകള്‍ കാരണം കൂടുതല്‍ പേരുടെ കയ്യിലും എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉണ്ടാകാറുണ്ട്. 2023 ല്‍ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കുന്നവരോ എസ്ബിഐ കാര്‍ഡ് ഉപയോഗിക്കുന്നവരോ ആണെങ്കില്‍ എസ്ബിഐ ഈടാക്കുന്ന ചാർജുകളെ പറ്റി കൃത്യമായി അറിയാം. ഏതൊക്കെ ഇടപാടുകൾക്ക് എത്ര ശതമാനം/ തുക ഈടാക്കുന്നു എന്നറിയാം.
വാര്‍ഷിക ചാര്‍ജ്
വാര്‍ഷിക ചാര്‍ജ് ഒറ്റത്തവണയാണ് ഈടാക്കുന്നത്. എസ്ബിഐ കാര്‍ഡ് ഉപയോഗിക്കുന്നതിന് എസ്ബിഐ കാര്‍ഡ്സ് ആന്‍ഡ് പെയ്മെന്റ സര്‍വീസ് ലിമിറ്റഡിന് ഉപഭോക്താവ് വാര്‍ഷിക ചാര്‍ജ് നല്‍കണം. ഈ തുക കാര്‍ഡ് ഉടമയുടെ അക്കൗണ്ടില്‍ നിന്ന് നേരിട്ട് ഈടാക്കും. ഇത് ആ മാസത്തെ സ്റ്റേറ്റ്മെന്റില്‍ ലഭ്യമാകും. ഇതോടൊപ്പം എല്ലാ വര്‍ഷത്തിലും നല്‍കേണ്ടതാണ് റിന്യൂവല്‍ ചാര്‍ജ്. വർഷത്തിൽ കാർഡ് പുതുക്കുന്നതിനുള്ള ചാർജാണിത്. ഇത് കാര്‍ഡ് തരം അനുസരിച്ച് ഓരോ ഉപഭോക്താക്കള്‍ക്കും വ്യത്യസ്തമായിരിക്കും.
ക്യാഷ് പേയ്മെന്റ് ഫീസ്
എസ്ബിഐ കാര്‍ഡ് ഉടമകള്‍ക്ക് കാര്‍ഡിലെ കുടിശ്ശികയുള്ള തുക തിരഞ്ഞെടുത്ത എസ്ബിഐ ബ്രാഞ്ചുകളില്‍ അടയ്ക്കാന്‍ സാധിക്കും.. ഇതിന് 250 രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കും. പേ സ്ലിപ്പില്‍ ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ രേഖപ്പെടുത്തി കൗണ്ടറില്‍ പണം നല്കിയാല് മതി. നഷ്ടപ്പെട്ട എസ്ബിഐ കാർഡ് പുതിയത് ആവശ്യപ്പെട്ടാൽ കാര്‍ഡ് മാറ്റിയെടക്കുന്നതിന് ഫീസ് നല്‍കണം. 100 മുതല്‍ 250 രൂപ വരെ ഈടാക്കും.
ക്യാഷ് അഡ്വാന്‍സ് ഫീസ്
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ആഭ്യന്തര, അന്താരാഷ്ട്ര എടിഎമ്മുകളില്‍ നിന്ന് പണ പിന്‍വലിച്ചാല്‍ 500 രൂപയ്ക്ക് 2.50 ശതമാനം ഇടപാട് ഫീസ് ഈടാക്കും.
പലിശ രഹിത ഗ്രേസ് പിരിയഡ്
ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 20 ദിവസം മുതല്‍ 50 ദിവസം വരെ പലിശ രഹിത ഗ്രേസ് പിരിയഡ് ലഭിക്കും. കഴിഞ്ഞ മാസത്തെ ക്രെഡിറ്റ് കാര്‍ഡ് ബില്ലടച്ചവര്‍ക്ക് മാത്രമാണ് പലിശ രഹിത ഗ്രേസ് പിരിയഡ് ലഭിക്കുകയുള്ളൂ.
ഫിനാന്‍സ് ചാര്‍ജ്
ഉപഭോക്താവ് ക്രെഡിറ്റ് കാര്‍ഡ് ബില്ലിലെ മുഴുവന്‍ തുകയും അടച്ചില്ലെങ്കില്‍ എല്ലാ ഇടപാടുകള്‍ക്കും മാസ പലിശ നിരക്കില്‍ ഫിനാന്‍സ് ചാര്‍ജും അടയ്ക്കേണ്ടി വരുന്നു. ഇഎംഐ അടയ്ക്കാതെ വന്നാലും ഫിനാന്‍സ് ചാര്‍ജ് നല്‍കണം. ക്യാഷ് അഡ്വാന്‍സ് സൗകര്യം ഉപയോഗിച്ചാല്‍ തിരിച്ചടവ് വരെ ഫിനാന്‍സ് ചാര്‍ജ് നല്‍കണം. നിലവില്‍ 3.50 ശതമാനം വരെയാണ് ഫിനാന്‍സ് ചാര്‍ജ് ഈടാക്കുന്നത്.
ഓവര്‍ലിമിറ്റ് ഫീസ്
എസ്ബിഐ കാര്‍ഡി ലിമിറ്റിനേക്കാള്‍ കുടിശ്ശിക തുക വന്നാല്‍ ഓവര്‍ലിമിറ്റ് ഫീസ് ഈടാക്കും. 2.5 ശതമാനമോ 600 രൂപയോ ഏതാണ് കൂടുതല്‍, എന്ന നിരക്കില്‍ ഈടാക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
