2008 വരെ പതിനായിരം രൂപയിൽ താഴെയായിരുന്നു കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില. 2005 ൽ അയ്യായിരം രൂപയ്ക്ക് സ്വർണം വാങ്ങാൻ സാധിക്കുമായിരുന്നു. 1998ൽ 3,000 രൂപയ്ക്ക് താഴെയായിരുന്നു സ്വർണ വില. ഈ തരത്തിൽ അന്നത്തെ വിലയ്ക്ക് മക്കളുടെ വിവാഹ ആവശ്യത്തിനായും നിക്ഷേപമായും സ്വർണം വാങ്ങി വെച്ചവർ നിരവധിയുണ്ടാകും.
ഹാൾമാർക്കിംഗോ, ബിഐഎസ് സ്റ്റാൻഡേർഡോ നിർണയിക്കുന്നതിന് മുൻപ് സ്വർണം വാങ്ങിയവരായിരിക്കും ഇക്കൂട്ടർ. ഇത്തരത്തിൽ വാങ്ങിയ സ്വർണം ഉപയോഗിച്ച് പുതിയ സ്വർണാഭരണങ്ങൾ നിർമിച്ച് വിവാഹങ്ങൾക്ക് ഉപയോഗിക്കുന്നതാണ് പൊതുവെ ഉള്ള രീതി.
എന്താണ് ഹാൾമാർക്കിംഗ്
സ്വര്‍ണത്തിന്റെ പരിശുദ്ധി വിലയിരുത്തി ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് നല്‍കുന്ന സാക്ഷ്യപ്പെടുത്തലാണ് ഹാള്‍മാര്‍ക്കിംഗ്. 2021 ജൂണ്‍ 16 മുതല്‍ രാജ്യത്ത് ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതിനുസരിച്ച് രാജ്യത്ത് ജുവലറികള്‍ വഴി വില്പന നടത്തുന്ന സ്വര്‍ണാഭരങ്ങളില്‍ സ്വര്‍ണത്തിന്റെ പരിശുദ്ധി തെളിയിക്കുന്ന ബിഐഎസ് ഹാള്‍മാര്‍ക്കിംഗ് ആവശ്യമാണ്. 2022 ജൂൺ മുതൽ എല്ലാതരം കാരറ്റ് സ്വർണത്തിനും ഹാൾമാർക്കിംഗ് നിർബന്ധമാക്കി. 2000 മുതൽ ഇന്ത്യയിൽ സ്വർണത്തിൽ ഹാൾമാർക്കിംഗ് നടക്കുന്നുണ്ട്.
2 സാധ്യതകൾ
2021 ജൂലായ്ക്ക് മുന്‍പ് സ്വര്‍ണം വാങ്ങിയവരാണെങ്കില്‍ 2 സാധ്യതകളാണ് മുന്നിലുള്ളത്. പഴയ ഹാള്‍മാര്‍ക്കിംഗ് മുദ്രകളായിരിക്കും സ്വര്‍ണത്തിലുണ്ടാാവുക. നാല്, അഞ്ച് അടയാളങ്ങൾ ഇത്തരത്തിൽ ഉപയോഗിച്ചിരുന്നു. ഇവ ഇന്ന് മൂന്നായി ചുരുക്കി. അല്ലെങ്കില്‍ ഹാള്‍മാര്‍ക്കിംഗ് തീരെയില്ലാത്ത പഴയ സ്വര്‍ണമായിരിക്കും. ഇത്തരം സ്വര്‍ണം കയ്യിലുള്ളവര്‍ എന്ത് ചെയ്യണമെന്ന് നോക്കാം.
ഹാൾമാർക്ക് ഇല്ലാത്ത സ്വർണം
ഹാള്‍മാര്‍ക്കിംഗ് ഇല്ലാത്ത സ്വര്‍ണമാണ് കയ്യിലുള്ളതെങ്കില്‍ 2 വഴികളാണ് മുന്നിലുള്ളത്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് അംഗീകരിച്ച ജുവലറികളില്‍ നിന്ന് ഹാള്‍മാര്‍ക്ക് ചെയ്‌തെടുക്കാം. ബിഐഎസ് അംഗീകരിച്ച ഹാൾമാര്‍ക്കിംഗ് സെന്റുകളെയും സമീപിക്കാം. ജുവലറി ഹാള്‍മാര്‍ക്കിംഗ് സെന്റര്‍ വഴിയാണ് ഹാള്‍മാര്‍ക്ക് ചെയ്‌തെടുക്കുന്നത്. ഗ്രാമിന് 35 രൂപ നിരക്കില്‍ ജുവലറി ഇതിന് ചാർജ് ഈടാക്കും.
ഹാൾ മാർക്ക് സെന്ററിൽ പരിശോധിക്കാം
ഉപഭോക്താക്കളുടെ പഴയതും ഹാള്‍മാര്‍ക്ക് ചെയ്യാത്തതുമായ സ്വര്‍ണാഭരണങ്ങള്‍ പരിശോധിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ബിഐഎസ് പുറത്തിറക്കിയിട്ടുണ്ട്. ഉപഭോക്താവിന് ഒന്നോ അതിലധികമോ സ്വര്‍ണാഭരണങ്ങള്‍ പരിശോധനയ്ക്ക് കൊണ്ടുവരാം. ഉപഭോക്താക്കൾ കൊണ്ടു വരുന്ന ആഭരണങ്ങള്‍ ഉപഭോക്താവിന്റെ സാന്നിധ്യത്തില്‍ തൂക്കി നോക്കി തിരിച്ചറിയലിനായി സീരിയല്‍ നമ്പര്‍ ടാഗ് ചെയ്യും.
സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി പരിശോധിക്കാന്‍ എക്സ്ആർഎഫ് രീതിയും ഫയർ പരിശോധന രീതിയുമാണുള്ളത്. എക്സആഎഫ് രീതി അനുസരിച്ച് സ്വർണത്തിലടങ്ങിയ ഘടകങ്ങളാണ് പരിശോധിക്കുന്നത്. ആഗോളതലത്തില്‍ സ്വര്‍ണത്തിന്റെ പരിശുദ്ധി അളയ്ക്കാൻ ഉപയോഗിക്കുന്ന കൃത്യതയാർന്ന രീതിയാണ് ഫയർ അസൈനിംഗ് രീതി. എക്സ്ആർഎഫ് രീതി രീതിയെ അടിസ്ഥാനമാക്കി പരിശുദ്ധി സര്‍ട്ടിഫിക്കറ്റ് നല്‍കാനാവില്ല. 4 ആഭരണങ്ങൾ പരിശോധിക്കാന്‍ 200 രൂപ നല്‍കണം. അധിമുള്ളതിന് 45 രൂപയും നൽകണം.
പഴയ ഹാൾമാർക്കിംഗ് രീതി അനുസരിച്ച് നാല്-അഞ്ച് അടയങ്ങളുള്ള ഹാള്‍മാര്‍ക്ക് ചെയ്ത ആഭരണങ്ങളാണ് കയ്യിലുള്ളതെങ്കിൽ എന്ത് ചെയ്യണമെന്ന് നോക്കാം. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡന്റെ വെബ്സൈറ്റ് അനുസരിച്ച്, ഇവ ഹാള്‍മാര്‍ക്ക്ഡ് ആഭരണമായി കണക്കാക്കും. അടുത്തിടെ അവതരിപ്പിച്ച 6 അക്ക ആല്‍ഫാന്യൂമെറിക് കോഡ് ഉപയോഗിച്ച് ഹാള്‍മാര്‍ക്ക് ചെയ്ത ആഭരണങ്ങള്‍ വീണ്ടും ഹാള്‍മാര്‍ക്ക് ചെയ്യേണ്ടതില്ല. ഈ ആഭരണങ്ങള്‍ വില്‍ക്കുന്ന സമയത്ത്, ബിഐഎസ് പരിശുദ്ധി പരിശോധിച്ച ഹാള്‍മാര്‍ക്ക്ഡ് ആഭരണങ്ങളായി ഇത് പരിഗണിക്കും.
വില്പന നടക്കുമോ
ഹാള്‍മാര്‍ക്കില്ലാത്ത പഴയ ആഭരണങ്ങള്‍ ജുവലറികൾക്ക് തിരിച്ചെടുക്കുന്നതിന് നിലവിൽ പ്രയാസങ്ങളില്ല. ഇവ വാങ്ങിയ ശേഷം ഹാള്‍മാര്‍ക്ക് ചെയ്യുന്നതും പുതിയ ആഭരണങ്ങള്‍ ഉണ്ടാക്കുമ്പോൾ മാനദണ്ഡങ്ങൾ പാലിക്കാനും ജുവലറി ബാധ്യസ്ഥമാണ്.


Click it and Unblock the Notifications