ക്രെഡിറ്റ് കാർഡ് ഇന്നത്തെ കാലത്ത് ആഡംബരമല്ല. കൃത്യമായി ഉപയോഗിക്കുന്നവർക്ക് സാമ്പത്തികമായി ഗുണം ചെയ്യുന്നവയാണ് ക്രെഡിറ്റ് കാർഡുകൾ. നേട്ടങ്ങളറിഞ്ഞ് ക്രെഡിറ്റ് കാർഡിന് അപേക്ഷ നൽകിയാൽ എളുപ്പത്തിൽ ക്രെഡിറ്റ് കാർഡ് ലഭിക്കില്ലെന്നതാണ് യാഥാർഥ്യം. ചെറിയ വരുമാനക്കാര്‍, മോശം ക്രെഡിറ്റ് ഹിസറ്ററിയുള്ളവര്‍, സ്ഥിരമായ വരുമാനം ഇല്ലാത്തവര്‍, വരുമാന സ്രോതസ് കാണിക്കാനില്ലാത്തവര്‍ എന്നിവർക്ക് ക്രെഡിറ്റ് കാർഡ് ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്. ഈ സാഹചര്യത്തിൽ സാധാരണക്കാർ എന്താണ് ചെയ്യുക. ഇവിടെയാണ് സെക്യൂർഡ് ക്രെഡിറ്റ് കാർഡ് ഉപകാരപ്പെടുന്നത്.
എന്താണ് സെക്യൂർഡ് ക്രെഡിറ്റ് കാർഡ്
ക്രെഡിറ്റ് കാര്‍ഡ് അനുവദിക്കാന്‍ ബാങ്കുകള്‍ പരിഗണിക്കുന്നത് ക്രെഡിറ്റ് ഹിസ്റ്ററിയാണ്. മോശം ക്രെഡിറ്റ് ഹിസ്റ്ററിയുള്ളൊരാള്‍ക്ക് പോലും ലഭിക്കുന്ന ക്രെഡിറ്റ് കാര്‍ഡാണ് സെക്യൂർഡ് ക്രെഡിറ്റ് കാര്‍ഡുകള്‍. സ്ഥിര നിക്ഷേപത്തിന് മുകളില്‍ ലഭിക്കുന്ന ക്രെഡിറ്റ് കാര്‍ഡുകളാണ് സെക്യുര്‍ഡ് ക്രെഡിറ്റ് കാര്‍ഡുകള്‍. സ്ഥിര നിക്ഷേപം ഈടായി കാണിച്ച് ക്രെഡിറ്റ് കാർഡ് സ്വന്തമാക്കാം.
എത്ര തുകയാണോ സ്ഥിര നിക്ഷേപമിട്ടത് അതിന്റെ നിശ്ചിത ശതമാനമാണ് ക്രെഡിറ്റ് കാര്‍ഡിന്റെ ക്രെഡിറ്റ് പരിധിയായി കണക്കാക്കുന്നത്. ഇതോടൊപ്പം സ്ഥിര നിക്ഷേപത്തിന് പലിശയും ലഭിക്കും. 10,000 രൂപ മുതൽ സ്ഥിര നിക്ഷേപമിട്ട് ക്രെഡിറ്റ് കാർഡ് സ്വന്തമാക്കാം.
ഗുണങ്ങൾ
സെക്യൂർഡ് ക്രെഡിറ്റ് കാര്‍ഡിന്റെ ബില്‍ കൃത്യസമയത്ത് അടച്ച് സിബില്‍ സ്‌കോര്‍ ഉയര്‍ത്താനും സാധിക്കും. ഇതോടൊപ്പം കൃത്യമായ വരുമാന സ്രോതസ് കാണിക്കുന്നവര്‍ക്ക് മാത്രമെ ബാങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡ് നല്‍കാറുള്ളൂ. സെക്യൂര്‍ഡ് ക്രെഡിറ്റ് കാര്‍ഡിന്റെ ഈ പ്രശ്‌നങ്ങളില്ല.
സ്ഥിര നിക്ഷേപത്തിന്റെ ഗ്യാരണ്ടിക്ക് മുകളില്‍ കാര്‍ഡ് ലഭിക്കുന്നതിനാല്‍ വരുമാനം കാണിക്കുന്ന മറ്റു രേഖകള്‍ നല്‍കേണ്ടതില്ല. ചെറിയ വരുമാനകാര്‍ക്ക് സ്ഥിര നിക്ഷേപം വെച്ച് ഉയര്‍ന്ന ക്രെഡിറ്റ് കാര്‍ഡ് പരിധി ഉപയോഗിക്കാനും സാധിക്കും. ഈടായി സ്ഥിര നിക്ഷേപമുള്ളതിനാൽ ക്രെഡിറ്റ് കാര്‍ഡ് എളുപ്പത്തിൽ ലഭിക്കും. കുറഞ്ഞ രേഖകലോടെ ക്രെഡിറ്റ് കാർഡ് സ്വന്തമാക്കാം.
നേട്ടങ്ങൾ
സാധാരണ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ട്രാവല്‍ ഇന്‍ഷുറന്‍സ്, വ്യക്തിഗത പരിക്ക് കവറേജ്, റിവാര്‍ഡ് പോയിന്റുകള്‍ തുടങ്ങിയ ആനുകൂല്യങ്ങളെല്ലാം സെക്യൂർഡ് ക്രെഡിറ്റ് കാർഡ് ഉടമകള്ക്കും ലഭിക്കും. സ്ഥിര നിക്ഷേപത്തിന് പലിശ ലഭിച്ചു കൊണ്ടേരിക്കും.
ഇത് ക്രെഡിറ്റ് കാർഡിന്റെ മൂല്യം വർധിപ്പിക്കും. ഇതേ സമയം ക്രെഡിറ്റ് കാര്‍ഡ് ബില്ലടയ്ക്കാന്‍ വൈകിയാല്‍ സ്ഥിര നിക്ഷേപത്തില്‍ നിന്ന് പണം പിടിക്കും. ഇതോടൊപ്പം ക്രെഡിറ്റ് കാര്‍ഡുമായി ലിങ്ക് ചെയ്താതിനാല്‍ പെട്ടന്ന് പിന്‍വലിക്കന്‍ സാധിക്കില്ല. ചില പ്രധാന സെക്യൂർഡ് ക്രെഡിറ്റ് കാർഡുകൾ നോക്കാം.
എസ്ബിഐ ഉന്നതി ക്രെഡിറ്റ് കാര്‍ഡ്
ആദ്യ നാല് വര്‍ഷം വാര്‍ഷിക ഫീസ് സൗജന്യമാണ്. സ്ഥിര നിക്ഷേപമായി ചുരുങ്ങിയത് 25,000 രൂപ നിക്ഷേപിക്കണം. എല്ലാ 100 രൂപ ചെലവാക്കുമ്പോഴും 1 റിവാര്‍ഡ് ലഭിക്കും. വര്‍ഷത്തില്‍ 50,000 രൂപ ചെലവാക്കിയാല്‍ 500 രൂപയുടെ ക്യാഷ് ബാക്ക് ലഭിക്കും.
ആക്‌സിസ് ഇൻസ്റ്റ ഈസി ക്രെഡിറ്റ് കാര്‍ഡ്
25000 രൂപയുടെ സ്ഥിര നിക്ഷേപമാണ് ആക്‌സിസ് ഇൻസ്റ്റ ഈസി ക്രെഡിറ്റ് കാര്‍ഡ് ലഭിക്കാനായി വേണ്ടത്. നിക്ഷേപത്തിന്റെ 80% ക്രെഡിറ്റ് ലിമിറ്റ് ലഭിക്കും. ക്രെഡിറ്റ് ലിമിറ്റിന്റെ 100% തുക പണമായി പിൻവലിക്കാം. പാര്‍ട്ണര്‍ റസ്റ്റോറന്റില്‍ നിന്നും 15 ശതമാനം ഇളവ് ലഭിക്കും. 2500 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ ഇഎംഐ ആക്കാം.
കൊട്ടക് 811 ഡ്രീം ഡിഫറന്‍റ് ക്രെഡിറ്റ് കാർഡ്
കൊട്ടക് 811 ഡ്രീം ഡിഫറന്‍റ് ക്രെഡിറ്റ് കാർഡിന് ജോയിനിംഗ് ചാര്‍ജോ വാര്‍ഷിക ഫീസോ ഇല്ല..18-75 വയസിന് മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 10,000 രൂപ മുതല്‍ സ്ഥിര നിക്ഷേപമിട്ടാൽ കാർഡ് ലഭിക്കും. 90 ശതമാനം ക്രെഡിറ്റ് ലിമിറ്റുണ്ട്.
ഓണ്‍ലൈന്‍ ചെലവാക്കലുകള്‍ക്ക് 100 രൂപയ്ക്ക് 2 റിവാര്‍ഡ് പോയിന്റും ഓഫ് ലൈന്‍ ചെലവാക്കലുൾക്ക് 11 റിവാര്‍ഡ് പോയിന്റും ലഭിക്കും. ക്രെഡിറ്റ് ലിമിറ്റിന്റെ 90 ശതമാനം പണമായി പിന്‍വലിക്കാം. 10,000 രൂപ പിന്‍വലിച്ചാല്‍ 300 രൂപ പ്രൊസസിംഗ് ചാർജുണ്ട്.
ഐസിഐസിഐ ബാങ്ക് ഇന്‍സ്റ്റന്റ് പ്ലാറ്റിനം ക്രെഡിറ്റ് കാർഡ്
30,000 രൂപയുടെ സ്ഥിര നിക്ഷേപത്തിന് കാർഡ് സ്വന്തമാക്കാം. വാര്‍ഷിക ഫീസ് ഇല്ല. ബുക്ക്‌മൈ ഷോ വഴിയുള്ള ടിക്കറ്റ് ബുക്കിംഗിന് മാസത്തില്‍ 2 ടിക്കറ്റിന് 100 രൂപ കിഴിവ്, 100 രൂപയുടെ ചെലവാക്കലിന് 3 പേയ്ബാക്കി പോയിന്റ് തുടങ്ങിയ ആനുകൂല്യങ്ങൾ നേടാം.
More From GoodReturns

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു



Click it and Unblock the Notifications